Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
അച്ഛനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അപേക്ഷയുമായി മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന്
നടന് മണിയന്‍പിള്ള രാജുവിന്റെ പേരില്‍ ഉയര്‍ന്ന് വരുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മകനും നടനുമായ നിരഞ്ജന് രംഗത്ത്. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ മണിയന്‍പിള്ള രാജു നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇതിനിടെ താരത്തെ കുറിച്ചുള്ള പല അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി. ഇതൊക്കെ നിര്‍ത്തണമെന്നാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ നിരഞ്ജന് ആവശ്യപ്പെടുന്നത്.
'എന്റെ അച്ഛനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു' എന്നുമാണ് നിരഞ്ജന് പറയുന്നത്. ഈ പോസ്റ്റിന് താഴെ അച്ഛനും മകനും വിഷു ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് എത്തിയതിന് ശേഷമാണ് മണിയന്‍പിള്ള രാജുവിനും നടന് കെബി ഗണേഷ് കുമാറിനും കൊവിഡ് ബാധിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ പനിയും ചുമയും ആരംഭിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനെട്ട് ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം കൊവിഡ് നെഗറ്റീവായി താരം വീട്ടിലെത്തി.
ആരെയും മനംമയക്കുന്ന തരത്തിൽ സുന്ദരിയായി രശ്മി ഗൌതം, ഫോട്ടോസ് കാണാം
Recommended Video
ആശുപത്രിയില്‍ കഴിയവേ മണിയന്‍പിള്ള രാജുവിന് ശബ്ദം പോലും നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ 70 ശതമാനം വരെ ശബ്ദം തിരിച്ച് കിട്ടി. ഇതിനിടെ ന്യൂമോണിയ കൂടി വന്നതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ വന്ന സമയത്ത് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് മണിയന്‍പിള്ള രാജു തന്നെ സൂചിപ്പിച്ചിരുന്നു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താന്‍ തോന്നിയില്ലെന്നാണ് താരം പറഞ്ഞത്.
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി