എട്ട് കിലോ കുറഞ്ഞു, ഇപ്പോൾ സമയം തികയാത്ത അവസ്ഥ, നിവിൻ പോളിയുടെ ലോക്ക് ഡൗൺ കാലം
ലോക്ക് ഡൗൺ ആരംഭിച്ചതോടെ താരങ്ങളെല്ലാം തങ്ങളുടെ വീടുകളിൽ തന്നെയാണ്. അപ്രതീക്ഷിതമായി വീണ് കിട്ടിയ അവധി ദിനങ്ങൾ കുടുംബത്തോടൊപ്പം കാര്യക്ഷമമായി വിനിയോഗിക്കുകയാണ്. പാചകവും വീട്ടിലെ ജോലിയുമായി സമയം ലഭിക്കാത്ത അവസ്ഥയിലാണിപ്പോൾ. ലോക്ക് ഡൗൺ ആയിട്ടും നിവിൻ പോളി തിരക്കിലാണ്. സമയം തികയുന്നില്ലെന്നാണ് താരം പറയുന്നത്. ഇപ്പോഴിത തന്റെ ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ്.മലയാള മനോരമയോടാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

കുട്ടികളോട് കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞു. ഇവരോടൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ സമയം തികയാത്ത അവസ്ഥയായി. കൂടാതെ അമ്മയടക്കം എല്ലാവരുമായി കുടുംബ പ്രാർത്ഥനയിലും പങ്കെടുക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു. പ്രളയത്തിൽ ആലുവ പെരിയാർ തീരത്തുള്ള വീടിന്റെ പകുതിയും വെള്ളം കയറിയിരുന്നു. അതിന്റെ പണി തീർത്ത് മാർച്ച് പകുതിയാണ് താമസം തുടങ്ങിയത്. അപ്പോഴേക്കും ലോക്ഡൗൺ എത്തി- താരം കൂട്ടിച്ചേർത്തു.
പുറത്തുനിന്നുള്ള ഭക്ഷണം പൂർണമായി ഇല്ലാതായതോടെ പുതിയ ഡയറ്റിങ് തുടങ്ങി. ഇപ്പോൾ എട്ട് കിലോ കുറഞ്ഞു. ഇനിയും കുറയ്ക്കണം. കുടുംബപ്രാർഥനയിൽ വലിയ വിശ്വാസമുള്ളയാളാണ് അമ്മ. ഇപ്പോൾ എന്നും സന്ധ്യയ്ക്ക് പ്രാർഥനയിൽ അമ്മയ്ക്കൊപ്പം ഞങ്ങളെല്ലാവരുമുണ്ടെന്നും നിവിൻ പറയുന്നു. കഴിഞ്ഞ ദിവസം വണ്ണമുള്ള നിവിൻ പോളിയുടെ ചിത്രം വൈറലായിരുന്നു. കുടവയറുമായി നിൽക്കുന്ന നിവിൻ പോളിയുടെ ചിത്രമായിരുന്നു ഇത്.
സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനും നിവിന് ഒരു മടിയുമില്ല. അടുത്തതായി പുറത്തു വരുന്ന നിവിൻ പോളി ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തടിച്ച് കുടവയറുമായിട്ടാണ് താര എത്തുന്നത്. ഇതിന് മുൻപ് ഹേ ജൂഡ് മൂത്തോൻ എന്നീ ചിത്രങ്ങളിൽ താരം വണ്ണം കൂടിയ ലുക്കൽ പ്രത്യക്ഷപ്പെട്ടിരുന്നു.
നടി ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തോനിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. നിവിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications