For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷൂട്ടിങ് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റില്ലല്ലോ, അതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട്'; നിവിൻ പോളി

  |

  മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് നിവിൻ പോളി. തുടർന്നങ്ങോട്ട് മലയാള സിനിമയുടെ മുൻനിര നായക പദവിയിലേക്ക് വളരുവാൻ താരത്തിന് അധിക സമയം ഒന്നും വേണ്ടി വന്നില്ല. സിനിമയോടുള്ള അഗാധമായ താൽപര്യത്താൽ ഇൻഫോസിസിലെ ജോലി രാജിവെച്ച് ചാൻസ് അന്വേഷിച്ച് ഇറങ്ങിയാണ് നിവിൻ പോളി സിനിമയിലേക്ക് എത്തിയത്. അക്കാലത്ത് നിവിൻ പോളിക്ക് മാനസികമായി പിന്തുണ നൽകിയിരുന്നത് ജീവിതസഖി റിന്ന മാത്രമാണ്. നല്ലൊരു ജോലി കളഞ്ഞ് സിനിമയിലേക്ക് പോകണോ എന്ന് മാതാപിതാക്കൾ അടക്കം പലരും അന്ന് നിവിൻ പോളിയോട് ചോദിച്ചിരുന്നു.

  Also Read: 'ഭർത്താവിനിഷ്ടം പെൺകുഞ്ഞിനെ', ദൈവം തരുന്നതിനെ കൈനീട്ടി വാങ്ങാൻ ആതിരയെ ആശംസിച്ച് ആരാധകർ

  ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നിവിൻ പോളിയും റിന്നയും വിവാഹിതരായത്. സിനിമാ കഥ പോലെ രസകരമായിരുന്നു ഇരുവരുടേയും പ്രണയവും. എഞ്ചിനീയറിങ് പഠന കാലത്താണ് നിവിൻ റിന്നയെ പരിചയപ്പെടുന്നത്. ഇരുവരും ഒരേ കോളേജിൽ ആയിരുന്നു എഞ്ചിനീയറിങ് പഠിച്ചത്. തുടക്കത്തിൽ രണ്ട് ക്ലാസ്മേറ്റ്സുകളിൽ തമ്മിലുള്ള സൗഹൃദം മാത്രമായിരുന്നു ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത്. ഫസ്റ്റ് ഇയറിൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടർന്നു. പിന്നീടാണ് സൗഹൃദത്തിനേക്കാൾ വലിയൊരു അടുപ്പം തങ്ങൾക്കിടയിലുണ്ടെന്ന് ഇരുവരും മനസിലാക്കുന്നത്. റിന്ന ക്ലാസ് ടോപ്പറും നിവിൻ ബാക്ക് ബഞ്ചറും ആയിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയം സിനിമാ കഥകൾ പോലെ രസകരവുമായിരുന്നു.

  Also Read: 'ധനുഷിന്റെ വിവാഹമോചനം ഉടനുണ്ടാകുമെന്ന് സെൽവരാഘവന് നേരത്തെ അറിയാമായിരുന്നു'; തെളിവുകൾ ഇതാ!

  നിവിന്റെ ഇഷ്ട വിഷയം കണക്കായിരുന്നു. പഠനശേഷം ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. നിവിൻ പോളി ഇൻഫോസിസിൽ ജോലി ചെയ്യുമ്പോഴാണ് വിവാഹിതനായത്. അക്കാലത്ത് സിനിമയിൽ എത്തിയിട്ടില്ല. ഇരുവരുടെയും കുടുംബക്കാർ വിവാഹത്തിന് പിന്തുണ നൽകി. അങ്ങനെ 2010 ഓഗസ്റ്റ് 28 ന് നിവിൻ റിന്നയുടെ കഴുത്തിൽ മിന്നുകെട്ടി. 2021ആണ് ഇരുവരും വിവാഹ ജീവിതത്തിന്റെ പതിനൊന്നാം വാർഷികം ആഘോഷിച്ചത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ, മൂത്തോൻ, കനകം കാമിനി കലഹം എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്.

  മൂത്തോൻ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ ചിത്രങ്ങൾ. സിനിമയിൽ സജീവമായ ശേഷം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ലെന്നും അതിന്റെ പേരിലാണ് ഭാര്യ റിന്നയുമായി എപ്പോഴും വഴക്കുണ്ടാക്കാറുള്ളതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നിവിൻ പോളി. മുമ്പൊരിക്കൽ കൈരളി ടിവിയെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് നിവിൻ സിനിമാ ജീവിതവും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുമ്പോഴുള്ള പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞത്.

  Nivin Pauly’s ‘Thuramukham’ postponed due to COVID Surge | FilmiBeat Malayalam

  'റിന്ന സപ്പോർ‌ട്ട് ചെയ്തകൊണ്ടാണ് സിനിമയിലെത്തിയത്. ഇപ്പോൾ ഞാൻ സിനിമ ഡിസ്കഷനും ഷൂട്ടിങും എല്ലാമായി വീട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കാൻ സമയം വളറെ കുറവെ കിട്ടാറുള്ളു. അതിന്റെ പേരിൽ റിന്നയും ഞാനും വഴക്കുണ്ടാകാറുണ്ട്. ചില സിനിമയുടെ ചിത്രീകരണത്തിന് പോയാൽ ഒരു മാസം ചിലപ്പോൾ വരാൻ സാധിച്ചുവെന്ന് വരില്ല. അപ്പോൾ അവർക്ക് എന്നെ മിസ് ചെയ്യും. മകൻ ദാവീദ് എനിക്കൊരു വീക്ക്നസ് ആണ്. അതുകൊണ്ട് ദുബായിലൊക്കെ ഷൂട്ടിങിന് പോയപ്പോൾ കുടുംബത്തേയും കൊണ്ടുപോയിരുന്നു. അവിടെ സെറ്റിലെല്ലാവരുായി പരിചയമായി കഴിയുമ്പോൾ മകനെ മിസ് ചെയ്യുന്നുവെന്നും തോന്നില്ല. റിന്നയ്ക്കും ഒരു സന്തോഷമാകുകയും ചെയ്യും. ചിലപ്പോൾ ഞങ്ങൾ‌ ഷൂട്ടിങിലായിരിക്കുമ്പോൾ മറ്റുള്ള ‌നടന്മാരുടെ ഫാമിലിയും ചിലപ്പോൾ ഉണ്ടാകും അപ്പോൾ അവർക്കൊപ്പം ഷോപ്പിങും മറ്റുമായി റിന്നയും ഹാപ്പിയായിരിക്കും' നിവിൻ പോളി പറയുന്നു.

  Read more about: nivin pauly
  English summary
  Actor Nivin Pauly has revealing what is his wife Rinna main complaint about his character, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X