കൈനിറയെ പണവുമായിട്ടല്ല വളർന്നത്, ബാല്യത്തെ കുറിച്ച് നിവിൻ, അച്ഛൻ തന്നോട് പറഞ്ഞത് മക്കളോടും പറയും

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ സിനിമയിൽ എത്തിയത്. വിനീത് ശ്രീനിവാസന്റെ മികച്ച കണ്ടെത്തലുകളിലൊന്നായിരുന്നു നിവിൻ പോളി എന്ന നടൻ. 2010 ൽ പുറത്ത് ഇറങ്ങിയ മലർവാടിയിലെ പ്രകാശനിൽ നിന്ന് 2021 ൽ പുറത്ത് ഇറങ്ങിയ കനകം കാമിനി കലഹത്തിലെ പവിത്രനിൽ എത്തി നിൽക്കുമ്പോൾ നടൻ എന്ന നിലയിൽ വലിയ മാറ്റമാണ് നിവിനുള്ളത്. നടന്റെ കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിൽ ഇത് പ്രകടവുമാണ്.

സ്വന്തം കഠിന പ്രയത്നത്തിലൂടെയാണ് നിവിൻ സിനിമയിൽ എത്തിയത്. ഇപ്പോഴിത തന്റെ കുട്ടിക്കാലത്തെ കുറിച്ചും മക്കളുടെ ബാല്യകാലത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ ഭാര്യ റിന്നയെ കുറിച്ചും ജീവിതത്തിൽ കൊണ്ട് വന്ന മാറ്റത്തെ കുറിച്ചുമൊക്കെ പറയുന്നുണ്ട് .

കുഞ്ഞുങ്ങൾ

തന്റെ റിലാക്സിങ്ങ് പോയിന്റ് കുഞ്ഞുങ്ങളാണെന്നാണ് നിവിൻ പോളി പറയുന്നത്. കൂടാതെ താൻ വളർന്നു വന്ന അതേ രീതിയിൽ തന്നെയാണ് കുട്ടികളേയും വളർത്തുന്നതെന്നും താരം കൂട്ടിച്ചേർത്തു. അച്ഛനും അമ്മയും വിദേശത്ത് ആയിരുന്നെങ്കിലും കൈനിറയെ പണമുള്ള കുട്ടിക്കാലം ആയിരുന്നില്ല തന്റേതെന്നും നിവിൻ പോളി ഓർമിക്കുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ.. '' താൻ 9ാം ക്ലാസിൽ എത്തും വരെ പപ്പയും മമ്മിയും സ്വിറ്റ്സർലാൻഡിലായിരുന്നു. വേനൽ അവധിയ്ക്ക് മാത്രമേ തനിക്കും ചേച്ചിയ്ക്കും അവരെ കാണാൻ പറ്റിയിരുന്നുള്ളൂ. അച്ഛനും അമ്മയും ഒപ്പമില്ലാതെ വളരുന്ന കുട്ടികളുടെ വേദന വളരെ വലുതാണ്. ഞാനടുത്തില്ലാത്തപ്പോൾ എന്റെ കുട്ടികളും അത് അനുഭവിക്കുന്നുണ്ടെന്നും നിവിൻ പോളി പറയുന്നു.

കുഞ്ഞുങ്ങളെ  വളർത്തുന്നത്

താൻ വളർന്ന അതേ രീതിയിലാണ് ദാദയേയും റീസയേയും വളർത്തുന്നതെന്നും പേരന്റിംഗ് രീതി പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞു. കൈനിറയെ പണവുമായി വളർന്ന കുട്ടിക്കാലമായിരുന്നില്ല തങ്ങളുടേതെന്നാണ് നിവിൻ പറയുന്നത്. വിദേശത്തു ജോലിയുള്ളവരുടെ മക്കൾ ബ്രാൻഡഡ് ഉടുപ്പുകളിട്ട്, വലിയ കാറുകളിൽ വന്നിറങ്ങുമ്പോൾ പപ്പയും മമ്മിയും എനിക്കെന്താണ് പൈസ തരാത്തതെന്ന് തോന്നിയിരുന്നു. ഉത്തരം പിന്നീടാണ് കിട്ടിയത്, അങ്ങനെ വളർത്തിയതുകൊണ്ടാണ് മുന്നോട്ടു പോകണമെന്നും സ്വന്തമായി സമ്പാദിക്കണമെന്നും കുട്ടിക്കാലത്തേ തോന്നിയത്.

ജോലി ചെയ്തിട്ടുണ്ട്

പഠിക്കുമ്പോള്‍ തന്നെ ചെറിയ കാര്യങ്ങൾക്കുള്ള പണത്തിനായി ജോലികൾ ചെയ്തു. നാട്ടിലെ കംപ്യൂട്ടർ സെന്ററുകളുടെ നൂറുകണക്കിന് ബോർഡുകൾ പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി കെട്ടിയിട്ടുണ്ട്. ഒപ്പം കൂട്ടുകാരായ സിജുവും (നടൻ സിജു വിൽസൺ) നെവിനും.ടെസ്റ്റ് ബുക്കുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്തുപോയി മൊത്തത്തിൽ എടുത്ത് സ്കൂളുകളിൽ വിതരണം ചെയ്യും. ചെറിയ ലാഭം കിട്ടും. ഇതൊന്നും ലാവിഷായി ജീവിക്കാനായിരുന്നില്ല നിവിൻ പറയുന്നു..

ആദ്യത്തെ ശമ്പളം

ജോലികിട്ടി ആദ്യ ശമ്പളം അച്ഛനും അമ്മയ്ക്കും ആയിരുന്നു കൊടുത്തത്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നാണ് എനിക്ക് ആഗ്രഹമുള്ള സാധനങ്ങൾ വാങ്ങിയത്. അതൊരു കാത്തിരിപ്പായിരുന്നു. എന്റെ മക്കളും പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് വിശ്വസിക്കുന്നതെന്നും നിവിൻ പറയുന്നു. ആഗ്രഹിക്കുമ്പോഴേ എല്ലാം കിട്ടിയാൽ മുന്നോട്ടു പോകാനുള്ള ‘ഫയർ' ഉണ്ടാകില്ല. വിലയുള്ള ടോയ്സ് ഒക്കെ വാങ്ങാൻ പറയുമ്പോൾ എന്റെ അച്ഛനെ പോലെ അവരോടു പറയും,‘ഇത്ര വിലകൂടിയ കളിപ്പാട്ടം കൊണ്ട് ഈ പ്രായത്തി ൽ കളിക്കരുത്. കുറച്ചു കൂടി വലുതായിട്ട് വാങ്ങാം എന്ന്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
സിമ്പിൾ ജീവിതം

വളരെ സിമ്പിളായി ജീവിക്കുന്ന ആളാണ് റെന്ന എന്നും നിവിൻ പോളി പറയുന്നു. ജോലി ഉപേക്ഷിച്ച് സിനിമയിലേയ്ക്ക് പോയ്ക്കോളാൻ റിന്ന പറഞ്ഞ യെസ് ആണ് ഇന്ന് കാണുന്ന ഞാനെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ എല്ലാ കാര്യത്തിനും റെന്ന യെസ് പറയില്ല. തനിക്ക് ഷൂ ഭയങ്കര ക്രേസ് ആണ്. ഇത്തിരി വി കൂടിയത് വാങ്ങിയാൽ സാധാരണ ഷൂസ് പോരെ എന്ന് റെന്ന ചോദിക്കും. പിന്നീട് ആലോചിക്കുമ്പോൾ അത് ശരിയാണെന്ന് തോന്നും. പിന്നെ എന്റെ പിന്നിലൊരു കെട്ടിട്ടു പിടിച്ചിട്ടുണ്ട് റിന്ന. അതൊരു രസവുമാണ്. കുറച്ചു ദിവസം കൂട്ടുകാരുമൊക്കെയായി ഞാൻ കറങ്ങാൻ പോകുമ്പോൾ വിളി വരും ‘‘ഇത്രയും മ തി, തിരിച്ചു പോരൂ'' വീട്ടിലേക്കുള്ള ആ തിരിച്ചു വിളിക്കൽ വലിയ സന്തോഷമുളളതാണെന്നും നടൻ പറയുന്നു.

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X