താരപുത്രിയുടെ വിവാഹം കണ്ട് ഞെട്ടി ആരാധകര്‍! നടന്‍ നിയാസ് ബക്കറിന് കെട്ടിക്കാന്‍ പ്രായമായ മകളോ?
കോമഡി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിയാസ് ബക്കര്‍. കഴിഞ്ഞ ദിവസം പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടാണ് ് നിയാസിന്റെ മകളുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത പുറത്ത് വന്നത്. മമ്മൂട്ടിയും രമേഷ് പിഷാരടിയും തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന വിവാഹത്തിന്റെ വീഡിയോസ് പുറത്ത് വന്നതോടെയാണ് വിവാഹക്കാര്യം വാര്‍ത്തകളില്‍ നിറഞ്ഞത്.
അവിടെയും ആരാധകര്‍ സംശയിച്ചത് നിയാസ് ബക്കറിന് കല്യാണം കഴിപ്പിച്ച് വിടാനുള്ള പ്രായമുള്ള മകളുണ്ടോന്നാണ്. അങ്ങനെയെങ്കില്‍ നിയാസിന്റെ പ്രായം എത്രയായിരിക്കും എന്ന് തുടങ്ങിയ സംശയങ്ങളും പലരും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ചും മകളുടെ വിവാഹത്തെ കുറിച്ചുമെല്ലാം നിയാസ് ബക്കര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

നിയാസ് ബക്കര്‍
കോമഡി വേഷങ്ങളിലൂടെയും മിമിക്രി പരിപാടികളിലൂടെയുമാണ് നിയാസ് ബക്കറിനെ മലയാളികള്‍ തിരിച്ചറിയുന്നത്. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് നിയാസ്. മാത്രമല്ല കലാഭവന്‍ നവാസ് നിയാസിന്റെ സഹോദരന്‍ ആണെന്നുള്ളതും ശ്രദ്ധേയമാണ്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായി പ്രവര്‍ത്തിരുന്ന നിയാസ് വെങ്കലം, ചമയം, ഇഷ്ടം, ഗ്രാമഫോണ്‍, ഓര്‍ഡിനറി, തുടങ്ങി ഒരുപാട് സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കരിയര്‍ തുടങ്ങുന്നതിങ്ങനെ..
നാടക നടനായിട്ടാണ് നിയാസ് ബക്കര്‍ കരിയര്‍ തുടങ്ങുന്നത്. മാള അരവിന്ദനൊപ്പം രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച താരം കൊച്ചിന്‍ ആര്‍ട്ടിസിന്റെ ബാനറില്‍ സഹോദരന്‍ നവാസിനൊപ്പം നിരവധി മിമിക്രി ഷോ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. 35 ന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിയാസ് ഇപ്പോള്‍ മഴവില്‍ മനോരമയിലെ മറിമായം പരിപാടിയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ പരിപാടിയിലെ കഥാപാത്രമാണ് നിയാസിനെ ജനപ്രിയനാക്കിയത്.

മകളുടെ വിവാഹം
ഈ ദിവസങ്ങളില്‍ നിയാസിന്റെ മകളുടെ വിവാഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിനിമാ സീരിയല്‍ രംഗത്തുള്ള താരങ്ങളുടെ സംഗമവേദിയായിട്ടായിരുന്നു നിയാസിന്റെ മകളുടെ വിവാഹം നടന്നത്. ചടങ്ങില്‍ മമ്മൂട്ടി, രമേഷ് പിഷാരടി, തുടങ്ങി സിനിമയിലും സീരിയല്‍ രംഗത്ത് നുന്നുമായി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങിന്റെയും താരങ്ങളെത്തിയതിന്റെയും മറ്റും വീഡിയോസ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. ഇതോടെയാണ് പലരും നിയാസിന്റെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചത്.

നിയാസിന് കെട്ടിക്കാറായ മകളോ
ഈ അത്ഭുതപ്പെടലില്‍ പ്രേക്ഷകരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അവര്‍ കണ്ട, കാണുന്ന നിയാസ് ബക്കര്‍ പയ്യനാണ്. ഏറിയാല്‍ അഞ്ചിലോ ആറിലോ ഓക്കെ പഠിക്കുന്ന രണ്ട് ചെറിയ പിള്ളേരുടെ ബാപ്പ. ആ ധാരണകളും ഊഹപോഹങ്ങളുമൊക്കെ തകര്‍ന്ന് വീണത് നിയാസിന്റെ രാജകുമാരി ജസീലയുടെ വിവഹാത്തോടെയാണ്. ഞാന്‍ ആരുടെയും ശ്രദ്ധയില്‍ പെടാത്തത് കൊണ്ടാകാം. എന്നെ ശ്രദ്ധിക്കാത്തത് കൊണ്ട് എന്റെ മോള്‍ വളര്‍ന്നതും പലരും അറിഞ്ഞില്ല. എന്റെ രൂപമൊക്കെ വച്ച് മുന്‍പും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.

എനിക്ക് 46 വയസായി
ഞങ്ങള്‍ വടക്കാഞ്ചേരിക്കാരാണ്. എനിക്കിപ്പോള്‍ 46 വയസായി. മകള്‍ക്ക് 21 വയസും. എന്റെ 25-ാം വയസിലായിരുന്നു വിവാഹം. ബാപ്പയുടെ ആത്മസുഹൃത്ത് കെവി മുഹമ്മദിന്റെ മകളാണ് ഹസീന. ചെറുപ്പം മുതലേ അറിയാമെങ്കിലും സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. അവളുടെ വീട്ടില്‍ മൂന്ന് പെണ്‍കുട്ടികളും തീരെ ഇളയ ഒരു അനിയനുമാണ്. അത് കൊണ്ട് തന്നെ സൗഹൃത്തിനൊന്നും പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല. എന്റെ ബാപ്പയും അവളുടെ ബാപ്പയും കുട്ടികാലം മുതല്‍ ഒരുമിച്ച് നാടകം കളിച്ചിരുന്നവരാണ്.


Click it and Unblock the Notifications











