ബിജു മേനോന് കൂട്ടായി റൂമിൽ ഇരുന്നു, അദ്ദേഹം തന്നത് എട്ടിന്റെ പണി, രസകരമായ കഥ വെളിപ്പെടുത്തി നോബി
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നോബി മാർക്കോസ്. സ്വതസിദ്ധമായ സംഭാഷണ ശൈലിയാണ് നോബിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. കൊറോണ കാലം അഭിനേതാക്കളെ പോലെ തന്നെ ഏറ്റവും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് യാത്ര പ്രേമികളെയാണ്. ട്രിപ്പിനായി ലഭിക്കുന്ന ഒരു ചെറിയ അവസരം പോലും പാഴാക്കാത്ത ഇവർ, കഴിഞ്ഞ മൂന്ന് മാസങ്ങളായി വീടുകളിൽ ഇരിക്കുകയാണ്. കഴിഞ്ഞു പോയ യാത്രകളെ കുറിച്ചായിരിക്കും സഞ്ചാരികളുടെ പ്രധാന ചിന്ത.
എല്ലാവരും യാത്രകളെ മിസ് ചെയ്യുന്നു എന്ന് പറയുമ്പോൾ നടൻ നോബി യാത്രകളെ മിസ് ചെയ്യുന്നതേ ഇല്ല എന്നാണ് പറയുന്നത്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഒരു യാത്രക്കിടയിലുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഒരു വിദേശ യാത്രക്കിടെ നടൻ ബിജു മേനോൻ നൽകിയ എട്ടിന്റെ പണിയായിരുന്നു ഇത്. രസകരമായ സംഭവം ഇങ്ങനെ....

പ്രോഗ്രാമുകൾക്കും മറ്റുമായി നിരവധി രാജ്യങ്ങളിലേക്ക് യാത്രകൾ ചെയ്യാറുണ്ട്.ഷോയ്ക്കിടെ സമയം കിട്ടുമ്പോൾ എല്ലാവരും പുറത്തൊക്ക് ഒക്കെ പോകും. എന്നാൽ ഞാൻ എങ്ങും പോകാറില്ല. റൂമിൽ തന്നെ ഇരിക്കും. അതാണ് എനിക്ക് ഇഷ്ടവും. കാരണം ചോദിച്ചാൽ അതാണ് എനിയ്ക്ക് ഇഷ്ടം. സുഹൃത്തുക്കൾ നിർബന്ധിച്ചാൽ മാത്രമാണ് അവർക്കൊപ്പം പുറത്ത് യാത്ര പോകുന്നത്.

ഒരിക്കൽ കാലിഫോർണിയയിൽ ഒരു പ്രോഗ്രാമിന് പോയി. ബിജു മേനോനും, ഷാഫി അടിമാലി, രാജേഷ് പറവൂർ എന്നിങ്ങനെ ഒത്തിരി പേരുണ്ടായിരുന്നു. കാലിഫോർണിയയിലും മിയാമിയിലുമായിരുന്നു ഷോ. ഒരു ദിവസം പരിപാടിയ്ക്ക് ശേഷം ഞങ്ങൾക്ക് കുറച്ച് സമയം ഫ്രീ കിട്ടി. എല്ലാവരും എല്ലാവരും കലിഫോര്‍ണിയയിലെ ബെവെര്‍ലി ഹില്‍സ് എന്ന വളരെ പ്രശസ്തമായ ഫിലിം സിറ്റി കാണാന്‍ പോകാന്‍ തീരുമാനിച്ചു. എല്ലാവരും റെഡിയായി വന്നപ്പോൾ ഞാൻ വരുന്നില്ലെന്ന് ബിജു മേനോൻ പറഞ്ഞു. അതെന്താ ബിജു ചേട്ടാ വരാത്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കറങ്ങിനടക്കാന്‍ താല്‍പര്യമില്ലെന്നും റൂമിലിരിക്കാട എന്നായിരുന്നു മറുപടി. ഞാനാണെങ്കിൽ അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. ബിജു ചേട്ടന് കൂട്ടായി ഞാനും റൂമിലിരിക്കാന്‍ തീരുമാനിച്ചു. ഞാൻ ഇല്ലെന്ന് അറിഞ്ഞതോടെ ബിനുവും രാജേഷും പോകുന്നില്ലെന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ നാലു പേരും അവിടെ ഇരിക്കുമ്പോഴാണ് ഷാഫി സാർ ഞങ്ങളെ വിളിക്കാൻ എത്തുന്നത്. ഞങ്ങൾ പോകുന്നില്ലെന്ന് അറിഞ്ഞപ്പോൾ അദ്ദേഹവും ഞങ്ങൾക്കൊപ്പം അവിടെ ഇരുന്നു. വൈകുന്നേരം എല്ലാവരും ഫിലിം സിറ്റി കണ്ട് വന്നതിന്റെ കഥ പറയാൻ തുടങ്ങി. അതുകേട്ടപ്പോൾ ഞങ്ങൾക്ക് ആകെ വിഷമമായി. ഞാൻ ബിജു ചേട്ടനോട് പറഞ്ഞു. നമ്മൾക്കും പോകാമായിരുന്നു എന്ന്.അപ്പോള്‍ പുള്ളി പറഞ്ഞത്, അതു ശരിയാവില്ലെടാ അവിടെ ചെന്നാല്‍ കുറേ നടക്കാനുണ്ട്. അതാ ഞാന്‍ പോകാഞ്ഞത് എന്ന്.

അത് നിങ്ങൾക്ക് എങ്ങനെ അറിയാമെന്നായിരുന്നു എന്റെ ചോദ്യം. അപ്പോൾ പുളളിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാന്‍ അവിടെ മുമ്പ് പോയിട്ടുണ്ടെന്ന്.ഇതുകേട്ടതും ബിനുവും രാജേഷും തലയ്ക്ക് കൈകൊടുത്ത് ഇരുന്നുപോയി. പുള്ളിക്കു കൂട്ടിരിക്കാന്‍ വേണ്ടി പോവാതിരുന്ന ഞങ്ങൾ അപ്പോൾ ആരായി. പിന്നീട് ഇക്കാര്യം പറഞ്ഞത് ഞങ്ങളെ കുറെനാൾ എല്ലാവരും കളിയാക്കുമായിരുന്നു, നോബി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











