ഹോട്ടലിലുണ്ടായ ആപ്പിൾ മുഴുവനും ഞങ്ങൾ എടുത്തു, പിന്നെയുണ്ടായത്, രസകരമായ കഥ പങ്കുവെച്ച് നോബി

പ്രേക്ഷകരെ ചിരിയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന താരമാണ് നോബി മാർക്കോസ്. മനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നോബി. സ്വതസിദ്ധമായ സംസാര ശൈലിയും ആ ചിരിയുമാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. ഇത് തന്നെയാണ് നടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.

ഇപ്പോഴിത സ്വിറ്റ്സർലാൻഡിലെ ഒരു ഹോട്ടലിൽ നിന്നുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് താരം. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യാത്രകൾ അധികം മിസ് ചെയ്യുന്നില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു സ്വിറ്റ്സർലാൻഡ് ഓർമയെ കുറിച്ച് പങ്കുവെച്ചത്.

 ഭൂമിയിലെ സ്വർഗം

സ്വിറ്റ്സർലാൻഡിൽ ഒരു പ്രോഗ്രാമിനായി ഞാൻ പോയിട്ടുണ്ട്. ശരിക്കും ഭൂമിയിലെ സ്വർഗം തന്നെയാണവിടം. മഞ്ഞുമൂടിയ മലനിരകൾ കാണാൻ തന്നെ നല്ല രസകമാണ്. നല്ല തണുപ്പുളള സമയത്തായിരുന്നു ഞങ്ങളുടെ യാത്ര. അവിടത്തെ ഹോട്ടലിലുണ്ടായ ഒരു രസകരമായ സംഭവമായിരുന്നു നോബി പങ്കുവെച്ചത്. നാട്ടില്‍ ഹോട്ടലിന്റെ റിസപ്ഷനില്‍ അതിഥികള്‍ക്കായി മിഠായിയൊക്ക വയ്ക്കില്ലേ. എങ്കില്‍ അവിടെ മിഠായിക്കു പകരം ആപ്പിളായിരുന്നു പകരം വെച്ചിരുന്നത് കൂടാതെ റിസപ്ഷനിലും ലിഫ്റ്റിനടുത്തും റൂമിലേയ്ക്ക് തിരിയുന്ന കോണിലുമെല്ലാം ആപ്പിൾ വച്ചിട്ടുണ്ടാകും.

  ആപ്പിൾ പാത്രത്തിൽ ഇല്ല

ഓരോ പ്രാവശ്യ പോകുമ്പോഴും അതിൽ നിന്ന് ആപ്പിൾ എടുക്കും. വെറുതെ കിട്ടുന്ന നല്ല ഒന്നാന്തരം ആപ്പിൾ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ. ഇടയ്ക്ക് റൂം കീ ചാർജ് ചെയ്യാനാണെന്ന് എന്നൊക്കെ കള്ളം പറഞ്ഞ് റിസപ്ഷനിൽ വന്ന് ആപ്പിൾ എടുക്കുമായിരുന്നു.. ഒരു പ്രാവശ്യം ലിഫ്റ്റിനടുത്ത് വച്ചിരുന്ന പാത്രത്തിലെ ആപ്പിള്‍ മുഴുവന്‍ ഞങ്ങള്‍ അങ്ങ് എടുത്തു. പിന്നീട് നോക്കുമ്പോൾ അവിടെ ആപ്പിളില്ല.

ഞങ്ങളെ  പേടിച്ച്  മാറ്റി

റിസപ്ഷനിൽ ചെന്ന് നോക്കിയപ്പോൾ അവിടേയും ഇല്ല. ഞങ്ങൾ നാല്, അഞ്ച് ദിവസം ആ ഹോട്ടലിൽ തങ്ങ‌ിയിരുന്നു . ഞങ്ങളുടെ ആപ്പിള്‍ തീറ്റ കണ്ട് പേടിച്ചിട്ടാണോ എന്നറിയില്ല, ആ ഹോട്ടലുകാര്‍ ഞങ്ങള്‍ പോകുന്നതുവരെ അവിടെ ആപ്പിൾ വെച്ചിരുന്നില്ല. എന്നാൽ ഞങ്ങള്‍ ചെക്ക്ഔട്ട് ചെയ്യുന്ന ദിവസം വീണ്ടും റിസപ്ഷനില്‍ ആപ്പിള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സംഭവം പിടികിട്ടി.ഇതു നമ്മളെ പേടിച്ചിട്ടു തന്നെയായിരുന്നുവെന്ന്. ചിലപ്പോഴെങ്കിലും ആപ്പിൾ കാണുമ്പോൾ സ്വിറ്റ്സർലാൻഡ് യാത്ര ഓർമ വരും,മറക്കാനാവാത്ത നല്ലൊരു യാത്രയായിരുന്നത്

പുറത്ത് പോകുന്നത് കുറവ്

കലാകാരനായതിനാൽ സ്വദേശത്തും വിദേശത്തുമടക്കം നിരവധിയിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം തനിയ്ക്ക് ഉണ്ടായിട്ടുണ്ടെന്ന് നോബി അഭിമുഖത്തിൽ പറഞ്ഞു. പ്രോഗ്രാമുകൾക്കും മറ്റുമായി നിരവധി രാജ്യങ്ങളിലേക്ക് യാത്രകൾ ചെയ്യാറുണ്ട്. ഷോയ്ക്കിടെ സമയം കിട്ടുമ്പോൾ എല്ലാവരും പുറത്തൊക്ക് ഒക്കെ പോകും. എന്നാൽ ഞാൻ എങ്ങും പോകാറില്ല. റൂമിൽ തന്നെ ഇരിക്കും. അതാണ് എനിക്ക് ഇഷ്ടവും. കാരണം ചോദിച്ചാൽ അതാണ് എനിയ്ക്ക് ഇഷ്ടം. സുഹൃത്തുക്കൾ നിർബന്ധിച്ചാൽ മാത്രമാണ് അവർക്കൊപ്പം പുറത്ത് യാത്ര പോകുന്നത്.

More from Filmibeat

Read more about: noby
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X