മോഹൻലാലിന്റെ ഫോൺ വിളി വലിയൊരു ആശ്വാസമായിരുന്നു, ഫോൺവച്ചപ്പോൾ ഞാൻ കരഞ്ഞുപോയി
മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.
ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് ലോകരാജ്യങ്ങൾ ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്. കൊവിഡിൽ നിന്ന് കേരളം മുക്ത നേടി കൊണ്ടിരിക്കുകയാണെങ്കിലും ജനങ്ങൾക്കുളളിലെ ആശങ്ക മാറുന്നില്ല. ലോകത്തിന്റെ പലയിടത്തായി മലയാളികൾ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പ താരങ്ങളും കൂടെ തന്നെയുണ്ട്. മോഹൻലാൽ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങളോടൊപ്പം യുവതാരങ്ങളും കൊവിഡ് പോരാട്ടത്തിലുണ്ട്. കൊവിഡ് ആശങ്കയിൽ ജീവിക്കുമ്പോൾ ആശ്വാസം പകർന്നുള്ള താരങ്ങളുടെ വാക്കുകൾ ജനങ്ങൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിത സഹപ്രവർത്തകനും കൂടുംബത്തിനും ആശ്വാസവുമായി മോഹൻലാൽ..നടനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി. ശ്രീകുമാറിനെയാണ് ആശ്വസിപ്പിച്ചാണ് മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നത്.

മോഹൻലാലിന്റ ഫോൺ വന്നപ്പോൾ പി.ടി.പി നഗറിനടുത്ത് അനന്തനഗറിലെ വീട്ടില്‍ ശ്രീകുമാറും ഭാര്യ വസന്തയും മാത്രമേ ഉണ്ടായിരുന്നുള്ളു. ലാലിനെ അറിയേണ്ടിയിരുന്നത് വീട്ടുകാര്യങ്ങളായിരുന്നു. ഷാര്‍ജയിലെ ഫ്‌ളാറ്റില്‍കുടുങ്ങിയ മകന്റെ വിവരങ്ങളായിരുന്നു താരം കൂടുതൽ തിരക്കിയത്. താൻ സിനിമ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം കൂടുതൽ തിരക്കിയത് കുടുംബാംഗങ്ങളെ കുറിച്ചും അവരുടെ കൊവിഡ് കാല അവസ്ഥയെ കുറിച്ചുമാണ്.

മോഹൻലാലിന് അറിയേണ്ടിയിരുന്നത് ഷാർജയിലുള്ള മകനെ കുറിച്ചായിരുന്നു. സിനിമയെക്കാള്‍ നമുക്കിപ്പോള്‍ പ്രധാനം മനുഷ്യജീവനാണ്'. മോഹൻലാലിന്റെ ഈ വാക്കുകൾ തന്നെഞെട്ടിച്ചു., മോഹൻലാലിന്റെ ഫേൺ വിളി ശരിയ്ക്കുമൊരു ആശ്വസിപ്പിക്കലായിരുന്നു. ഷാർജയിലുള്ള മകന് എന്ത് സഹായവും ചെയ്യാനുള്ള മനസ്സ് മോഹൻലാലിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. ഫോൺ വെച്ചപ്പോൾ താൻ കരഞ്ഞു പോയെന്ന് ശ്രീകുമാർ കൂട്ടിച്ചേർത്തു.

ഒരു വർഷം മുൻപാണ് മകൻ ചിന്ദുവും കുടുംബവും നാട്ടിൽ വന്നു പോയത്. മെക്കാനിക്കല്‍ എന്‍ജിനിയറായ ചിന്ദു, ലിഫ്റ്റണ്‍ കാനഡ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഭാര്യ അഞ്ജലി കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും. ഇവരുടെ ഇരട്ടക്കുട്ടികളായ വേദയും വരദയും എട്ടാംക്ലാസുകാര്‍. ആര്‍ക്കും പുറത്തിറങ്ങാനാവില്ല. മകനെയും കുടുംബത്തെയും ഓര്‍ത്ത് വിഷമിച്ചിരിക്കെയാണ് ലാലിന്റെ ഫോൺ വരുന്നത്.

ലാൽ മകളുടെ കുഞ്ഞിനെ കുറിച്ചും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ മകള്‍ ദേവിയുടെ മകന്‍ ദേവനാരായണന്റെ കുസൃതികള്‍ ലാലിന് വലിയ ഇഷ്ടമാണ്. സെറ്റുകളിലെത്തി അവന്‍ ലാലിനെ അഭിനയിച്ചുകാട്ടാറുണ്ട്.വിമാനസര്‍വീസ് തുടങ്ങിയാല്‍പ്പോലും ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ചിന്ദുവും കുടുംബവും നാട്ടിലേക്ക് വരുന്നില്ല..കേരളത്തിലെത്തിയാല്‍ 28 ദിവസം ക്വാറന്റൈനിലാവും. തിരിച്ചെത്തുമ്പോഴും ഇതുതന്നെയാകും അവസ്ഥ. അതിനാല്‍ ഷാര്‍ജയില്‍ തുടരാനാണ് തീരുമാനം.


Click it and Unblock the Notifications