For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ഇരയല്ല, അതിജീവിച്ചവളാണ്!! സഹപ്രവർത്തകരിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് പാര്‍വതി

  |
  സഹപ്രവർത്തകരിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് പാര്‍വതി | Oneindia Malayalam

  തെന്നിന്ത്യൻ സിനിമകളിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള പല കഥകളും മലയാളി പ്രേക്ഷകർ കേട്ടിട്ടുണ്ട്. എന്നാൽ തെന്നിന്ത്യൻ അങ്ങനെ പലതും സംഭവിക്കും നമ്മുടെ സിനിമ ലോകം ക്ലീനാണെന്ന് വിശ്വസിക്കുവ്വനരാണ് നമ്മൾ മലയാളികൾ. കാരണം അത്രയധികം സിനിമയേയും അതു പോലെ താരങ്ങളേയും നമ്മൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പേൾ മലയാള സിനിമ മേഖലയിൽ നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകളാണ്.‌

  ലോകകപ്പ് മത്സരമല്ല !! ശരിയ്ക്കും വികാരം തന്നെയാണ്!! ട്രൈബൽ മോസ്കോ ഹ്രസ്വ ചിത്രം കണ്ടൂ നോക്കൂ

  കാസ്റ്റിംഗ് കൗച്ചും അതു പോലെ സ്ത്രീകളെ ഉപയോഗിക്കുന്ന തരത്തിലുളള സംഭവങ്ങൾ മലയാള സിനിമയിലും സംഭവിക്കുന്നുണ്ട്. എന്നാൽ പലരും ഈ ഈ സംഭവങ്ങൾ മറച്ചു പിടിക്കുന്നു. ഇപ്പോഴിത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാർവതി രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമി പത്രത്തിലെ താരങ്ങളും താഴെയുളള ഉറുമ്പുകളും എന്ന പരമ്പരയിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. എന്തായാലും പാർവതിയുടെ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

  ആ ഡയലോഗ് സ്ത്രീയും പറഞ്ഞു!! ആരും പുരുഷവിരുദ്ധത കണ്ടില്ല, കസബയിൽ ഉണ്ടായത് ഇങ്ങനെ...

  സഹപ്രവർത്തകരിൽ നിന്ന്

  സഹപ്രവർത്തകരിൽ നിന്ന്

  സിനിമ രംഗത്തുള്ള സഹപ്രവർത്തകരിൽ നിന്നാണ് തനിയ്ക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് പാർവതി പറഞ്ഞു. എന്നാൽ ആരുടേയും പേരെടുത്തു പറയാതെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ ആരേയും ശിക്ഷിക്കാനല്ല . ഇതെല്ലാം സിനിമയിൽ സർവ്വ സാധാരണമാണെന്ന ബോധവൽക്കരണത്തിനാണ്. അതേ സമയം ഇത്തരത്തിലുള്ള തെറ്റ് ചെയ്യുന്നവർ ക്രിമിനലുകളാണെന്നും പാർവതി പറഞ്ഞു.

  ആ അവസ്ഥയിൽ താനും കടന്നു പോയി

  ആ അവസ്ഥയിൽ താനും കടന്നു പോയി

  എന്റെ ഏറ്റവും അടുത്ത സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോൾ താൻ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. ഒരു സന്തോഷമായ സീനായിരുന്നു തനിയ്ക്ക് അഭിനയിക്കേണ്ടത്. എന്നാൽ ആരും സഹായിക്കാനില്ലാതെയുള്ള അവളുടെ അവസ്ഥ തനിയ്ക്ക് നല്ലതു പോലെ അറിയാം. താനും അത്തരത്തിലുളള ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ സഹായം ആവശ്യപ്പെട്ടു പോകുന്ന ആ അവസ്ഥ. .

   ഞാൻ ഇരയല്ല

  ഞാൻ ഇരയല്ല

  അതേസമയം താൻ ഒരിക്കലും ഇരയല്ല. ഞാൻ അതിൽ നിന്ന് പുറത്ത് കടന്ന വ്യക്തിയാണ്. തനിയ്ക്ക് പീഡനമേൽക്കേണ്ടി വന്നത് സഹപ്രവർത്തകരിൽ നിന്നാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ കാലം മാറിയാലും നമ്മുടെ സിനിമ ലോകത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

  വഴങ്ങി തരണമെന്നുളള സന്ദേശം

  വഴങ്ങി തരണമെന്നുളള സന്ദേശം

  വെറും ഒരു സംഘടനയല്ല ഡബ്യൂസിസി. സിനിമയിലെ ആൺ മോൽകോയ്മയ്ക്കെതിരെ വെറുതെയല്ല ഇവർ പോരിനിറങ്ങിയത്. മലയാള സിനിമയെ തന്നെ തകർക്കാനാ‍ ശേഷിയുള്ള മാരകപ്രഹര ശേഷിയുള്ള ബോംബുകൾ ഇവരുടെ പക്കലുണ്ട്. വഴങ്ങി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പല ശബ്ദരേഖകളും ഇവരുടെ പക്കലുണ്ട്. ഇത് സിനിമ മേഖലയിൽ തന്നെയുള്ളവർ അയച്ചതാണ്. അതും സിനിമയിലെ പുതുമുഖങ്ങൾക്ക്.

  താരങ്ങൾ മുതൽ പ്രൊഡക്ഷൻ വിഭാഗം വരെ

  താരങ്ങൾ മുതൽ പ്രൊഡക്ഷൻ വിഭാഗം വരെ

  താരങ്ങൾ മുതൽ പ്രൊഡക്ഷൻ വിഭാഗത്തിലുള്ളവരുടെ ശബ്ദം ഡബ്യൂസിസിയുടെ പക്കലുണ്ടെന്നു സംഘടനയിലെ ഒരു അംഗം വ്യക്തമാക്കിയിരുന്നു. കൂടാതെ തങ്ങൾ അപമാനത്തിന് ഇരയായിട്ടുണ്ടെന്നുള്ള ചില പെൺകുട്ടികളുടെ പരാതിയും ഡബ്ല്യൂസിസിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വേണ്ട സമയത്ത് ഉപയോഗിക്കുമെന്ന് ഡബ്ല്യു.സി.സി അമ്മയ്ക്ക് മുന്നറിയപ്പ് നൽകിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

  English summary
  actor parvathy revels gents co-workers misbehavior parvathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X