'മമ്മൂക്കയുടെ ആ പ്രവൃത്തി എനിക്ക് പാരയായി... സ്നേഹ എന്നെ വെല്ലുവിളിച്ചു'; ദുൽഖറിനോട് പരാതിപ്പെട്ട് പ്രസന്ന!
തമിഴ് നടനാണെങ്കിൽ കൂടിയും നടൻ പ്രസന്ന മലയാളികൾക്ക് സുപരിചിതനാണ്. നാൽപ്പതുകാരനായ പ്രസന്ന മലയാളത്തിൽ ബ്രദേഴ്സ് ഡെ എന്നൊരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം വില്ലൻ വേഷമായിരുന്നു ചെയ്തത്.
വില്ലൻ വേഷം ചെയ്ത് മലയാളികളുടെ വെറുപ്പ് വാങ്ങിയപ്പോൾ തന്നെ പോസിറ്റീവ് കഥാപാത്രങ്ങൾ ഇനിയുള്ള വർഷങ്ങളിൽ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ആ സമയത്താണ് കിങ് ഓഫ് കൊത്തയിലേക്ക് ക്ഷണം വരുന്നതെന്നും പ്രസന്ന അടുത്തിടെ പറഞ്ഞിരുന്നു. ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്ത തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുമ്പോൾ പ്രമോഷൻ പരിപാടിയിൽ എല്ലാം പ്രസന്ന സജീവമായിരുന്നു.
കൊച്ചിയിൽ നടന്ന കിങ് ഓഫ് കൊത്ത മെഗാ ഇവന്റിലും പ്രസന്ന പങ്കെടുത്തിരുന്നു. പ്രസന്നയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സ്നേഹയും മലയാളികൾക്ക് സുപരിചിതയാണ്. ക്രിസ്റ്റഫറാണ് സ്നേഹ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാള സിനിമ. മലയാളത്തിൽ സ്നേഹ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ. ഇപ്പോഴിതാ മമ്മൂട്ടി കാരണം തനിക്ക് ഉണ്ടായ പാരയെ കുറിച്ച് പ്രസന്ന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

കിങ് ഓഫ് കൊത്ത പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മമ്മൂട്ടി കാരണം തനിക്കുണ്ടായ പാരയെ കുറിച്ച് ദുൽഖർ സൽമാനോടാണ് പ്രസന്ന പറഞ്ഞത്. രസകരമായ പ്രസംഗം വളരെ വേഗത്തിൽ വൈറലായി. തമിഴ്നാട്ടിലാണ് ജനിച്ച് വളർന്നതെങ്കിലും വളരെ മനോഹരമായി മലയാളം സംസാരിക്കാൻ പ്രന്നയ്ക്ക് അറിയാം.
അറുപത്തിയെട്ട് കിലോ ഭാരമുള്ള സ്നേഹയെ വളരെ നിസാരമായി മമ്മൂട്ടി പൊക്കി എടുത്ത് നടന്നുവെന്നും എഴുപത് വയസ് കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് സ്നേഹ പറഞ്ഞത്. ക്രിസ്റ്റഫര്‍ സിനിമയുടെ ഷൂട്ടിനിടെയുണ്ടായ ഒരു സംഭവമാണ് പ്രസന്ന വേദിയിൽ വിവരിച്ചത്.
'എനിക്ക് ഒരു കാര്യം പറയാനുണ്ട്. സ്‌നേഹയെ കുറിച്ച് നിങ്ങള്‍ ചോദിച്ചതുകൊണ്ട് പറയുകയാണ്. കിങ് ഓഫ് കൊത്തയുമായി ഒരു ബന്ധവുമുള്ള കാര്യമല്ല. ഈ അടുത്ത് സ്‌നേഹ മമ്മൂക്കയുടെ കൂടെ ക്രിസ്റ്റഫര്‍ എന്നൊരു സിനിമ ചെയ്തിരുന്നു. അതുകാരണം എനിക്ക് എന്തുമാത്രം പാരയുണ്ടായിയെന്ന് പറയാന്‍ വയ്യ.'
'ക്രിസ്റ്റഫറിലെ ഒരു സീന്‍ സ്‌നേഹയുടെ ക്യാരക്ടര്‍ മരിച്ചുകിടക്കുന്നതാണ്. അവിടേക്ക് മമ്മൂക്കയുടെ കഥാപാത്രം വന്ന് സ്‌നേഹയെ ബെഡില്‍ നിന്ന് പൊക്കിയെടുത്ത് അടുത്തുള്ള ലിവിങ് റൂമിലെ സോഫയില്‍ കൊണ്ട് കിടത്തി അടുത്തിരുന്ന് കരയുന്നതാണ് ഷോട്ട്. അങ്ങനെ സംവിധായകന്‍ ഉണ്ണിയേട്ടന്‍ വന്ന് ഷോട്ടൊക്കെ പറഞ്ഞു. സര്‍ നമുക്ക് പൊക്കുന്നതുവരെ ഒരു ഷോട്ട് പോകാം.'

'എന്നിട്ട് കട്ട് ചെയ്തിട്ട് ലിഫ്റ്റിങ് ഒരു ഷോട്ട് സോഫയില്‍ ഇരിക്കുന്നത് അടുത്തൊരു ഷോട്ട് അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു. എന്നാൽ ഇത് കേട്ട് ഒറ്റ ഷോട്ടില്‍ ചെയ്യാലോ എന്നായി മമ്മൂക്ക. പൊക്കിയെടുത്ത് സോഫയില്‍ കൊണ്ട് കിടത്തിയാല്‍ പോരെ എന്ന് ചോദിച്ചു.'
'അപ്പോള്‍ സ്‌നേഹ പറഞ്ഞു അല്ല മമ്മൂക്ക ഞാന്‍ 68 കിലോയുണ്ടെന്ന്. നിങ്ങള്‍ ആരും പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വസിക്കില്ല. അദ്ദേഹത്തിന് 70 വയസില്‍ കൂടുതലുണ്ടെന്ന് വിശ്വസിക്കാന്‍ പറ്റില്ല. ഒറ്റ ഷോട്ടില്‍ അദ്ദേഹം സ്‌നേഹയേയും എടുത്തുകൊണ്ട് ആ മുറിയുടെ പുറത്തുള്ള ലിവിങ് റൂമിലേക്ക് നടന്ന് അവിടുത്തെ സോഫയില്‍ കിടത്തി. ആ ഷോട്ട് ഒറ്റ ടേക്കില്‍ ഫിനിഷ് ചെയ്തു.
'ഈ പടം ഞങ്ങള്‍ കണ്ടോണ്ടിരിക്കുമ്പോള്‍ സ്‌നേഹ എന്നോട് പറയുകയാണ് ദിസ് ഈസ് യുവര്‍ ചലഞ്ച് എന്നെ എടുത്ത് മുറിയിലൂടെ നടന്ന് അടുത്ത മുറിയിലുള്ള സോഫയില്‍ കൊണ്ടിരുത്താന്‍ പറ്റുമോ എന്ന്. ഇന്നുവരെ എനിക്ക് പറ്റിയിട്ടില്ല. ദയവ് ചെയ്ത് ഒന്ന് അച്ഛനോട് പറയണം നമ്മളെയൊക്കെ ഒന്ന് മനസില്‍ വെച്ചിട്ട് പടം ചെയ്യാനെന്ന്', എന്നാണ് സംഭവം വിവരിച്ച് പ്രസന്ന പറഞ്ഞത്.
ഫിറ്റ്നസിന്റെ കാര്യത്തിൽ യുവതലമുറയെ മമ്മൂക്ക കടത്തിവെട്ടുമെന്നത് പലവട്ടം അദ്ദേഹം തന്റെ ആരാധകർക്ക് തെളിയിച്ച് കൊടുത്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ മമ്മൂക്കയുടെ വയസ് അദ്ദേഹത്തിന്റെ ആരാധകർക്ക് വിഷയമല്ല.


Click it and Unblock the Notifications











