ആണത്തമാണെന്ന് കരുതി ഭാര്യയെ നിയന്ത്രിച്ചിരുന്ന കാലമുണ്ട്! അതൊക്കെ മണ്ടത്തരമായി പോയെന്ന് പ്രശാന്ത് അലക്‌സാണ്ടർ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രശാന്തിന്റേതായി തിരിച്ചറിയപ്പെട്ട വേഷങ്ങളൊക്കെ മികച്ചതായിരുന്നു. ഓര്‍ഡിനറി എന്ന സിനിമയിലെ വില്ലന്‍ വേഷം മുതലിങ്ങോട്ട് തനിക്ക് സിനിമയിലൂടെ ലഭിച്ച സ്വീകാര്യതയെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

താന്‍ സിനിമയില്‍ വന്ന് രക്ഷപ്പെടുമെന്ന് പോലും അറിയാത്ത കാലത്ത് തന്റെ കൂടെ ജീവിക്കാന്‍ വന്ന ഭാര്യ ഷീബയെ കുറിച്ചും നടന്‍ പറഞ്ഞു. കൗമാര പ്രായത്തില്‍ തുടങ്ങിയ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയും കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രശാന്ത് വെളിപ്പെടുത്തിയിരിക്കുകയാണ്.

 alexander-prasanth

തന്റെ അമ്മയുടെ ആഗ്രഹം ഞാന്‍ പള്ളീലച്ചന്‍ ആവുക എന്നതായിരുന്നു. അതാവുമ്പോള്‍ തല്ലുണ്ടാക്കാനോ കള്ള് കുടിക്കാനോ പോവത്തില്ല. നല്ല വീട്ടില്‍ നിന്നും പെണ്ണിനെയും കിട്ടുമല്ലോ എന്നൊക്കെയാണ് അമ്മ കരുതിയത്. തന്റെ പിതാവും പള്ളിയില്‍ അച്ചനായിരുന്നു. ജോണി ജോണി എസ് അപ്പ എന്ന സിനിമയില്‍ ഞാന്‍ അച്ചനായി അഭിനയിച്ചിരുന്നു. അത് പപ്പയെ ഉള്‍കൊണ്ടാണ് ചെയ്തതെന്ന് പ്രശാന്ത് പറയുന്നു.

തന്റേത് പ്രണയവിവാഹമായിരുന്നു. എന്നെയേ കെട്ടുകയുള്ളുവെന്ന് ഷീബ വാശി പിടിച്ചത് കൊണ്ടാണ് ആ കല്യാണം നടക്കുന്നത്. ഷീബ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അന്ന് ഞാന്‍ ഡിഗ്രി സെക്കന്‍ഡ് ഇയറിന് പഠിക്കുകയാണ്. എന്റെ കോളേജിന്റെ താഴെയാണ് അവളുടെ സ്‌കൂള്‍.

അന്ന് ബാലചന്ദ്ര മേനോന്‍ സാര്‍ ഒരു ടോക്ക് ഷോ യ്ക്ക് വേണ്ടി ഓഡിഷന്‍ നടത്തിയിരുന്നു. എന്താണെന്ന് അറിയില്ലെങ്കിലും സിനിമയില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്ന് കരുതി താനും പോയി. അവിടെ നിന്നുമാണ് ഷീബയെ ആദ്യം കാണുന്നത്. പിന്നെ പ്രണയമുണ്ടായി.

ആദ്യം പ്രണയം തുറന്ന് പറയുന്നതും ഞാനാണ്. അതാണ് ആണത്തമെന്ന് അന്ന് കരുതി. അങ്ങനെ ചിന്തിച്ച് ഒരുപാട് മണ്ടത്തരങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് ഓര്‍ക്കുന്നു.

 alexander-prasanth

ഷീബ ഭയങ്കര കോണ്‍ഫിഡന്റും സ്വതന്ത്രയുമാണ്. പുള്ളിക്കാരി എന്തെങ്കിലും ആഗ്രഹിച്ചാല്‍ അതിന് വേണ്ടി നില്‍ക്കുന്ന ആളാണ്. ഞാന്‍ വളരെ ഈഗോസ്റ്റിക്കും മെയില്‍ ഷോവനിസ്റ്റുമായിരുന്ന കാലഘട്ടത്തില്‍ മദ്രാസ് സെക്ഷന്‍ കോളേജില്‍ പോയി പഠിക്കണമെന്ന ആഗ്രഹം പറഞ്ഞു. സെന്റ് തെരാസസില്‍ രപോവാമെന്ന് ഞാന്‍ പറഞ്ഞിട്ടും പുള്ളിക്കാരി സമ്മതിച്ചില്ല. ഒടുവില്‍ എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ ഞാന്‍ കണ്‍വീന്‍സ് ആവേണ്ട ആവശ്യമില്ലായിരുന്നു.

പക്ഷേ എനിക്ക് ബോധം ഇന്നാണ് ഉണ്ടായത്. എന്നാല്‍ അവള്‍ ആ മിടുക്ക് അന്നേ കാണിച്ചു. എനിക്ക് അങ്ങനത്തെ പല കാര്യങ്ങളും മിസ് ആയിട്ടുണ്ടെന്ന് ഇന്നാണ് ഞാന്‍ തിരിച്ചറിയുന്നത്. നമ്മള്‍ ആണത്തമാണെന്ന് കരുതിയിരുന്ന പലതും മണ്ടത്തരമാണെന്ന് ഇന്ന് മനസിലായി. ഇക്കാലത്തെ കുട്ടികളെ കാണുമ്പോള്‍ അവരൊക്കെ എത്ര ബുദ്ധിയുള്ളവരാണെന്ന് തിരിച്ചറിയാം.

കല്യാണം കഴിഞ്ഞിട്ട് പത്ത് വര്‍ഷം വരെ ഞാന്‍ എന്താവുമെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. സിനിമയിലൊക്കെ രക്ഷപ്പെടുമെന്ന് പോലും കരുതിയില്ല. കല്യാണ സമയത്ത് ഷീബയ്ക്ക് പിജി മാത്രമേയുള്ളു.

അതിന് ശേഷമാണ് ബിഎഡും എംഎഡും യുജിസി നെറ്റ് എഴുതി പാസായിട്ട് കോളേജില്‍ അധ്യാപകയായി കയറുകയും ചെയ്തു. എനിക്കും കുറച്ച് കാര്യങ്ങള്‍ മനസിലായി. ഞാനും അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് വളര്‍ന്നു എന്നും നടന്‍ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X