ഭാര്യ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്, അവളുടെ കാര്യമാണ് കഷ്ടം! പഠിക്കുമ്പോഴുണ്ടായ പ്രണയത്തെ പറ്റി പ്രശാന്ത്
നടന്‍ പ്രശാന്ത് അലക്‌സാണ്ടറെ പോലെ സഹോദരനും മ്യൂസിഷ്യനുമായ പ്രകാശ് അലക്‌സിനും വലിയ സ്വീകാര്യതയാണ് മലയാള സിനിമയില്‍ ലഭിച്ചിട്ടുള്ളത്. അധികമാര്‍ക്കും ഈ താരസഹോദരന്മാരെ കുറിച്ച് അറിയാന്‍ സാധ്യതയില്ല. എന്നിരുന്നാലും തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ പ്രശാന്തിപ്പോള്‍.
അമ്മയുടെ കൂടെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത്. തന്റെ പ്രണയ വിവാഹത്തെ പറ്റി വീട്ടുകാരോട് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നുവെന്നാണ് പ്രശാന്ത് സൂചിപ്പിക്കുന്നത്. അക്കാര്യത്തില്‍ മകനൊരിക്കലും കള്ളത്തരം കാണിച്ചിട്ടില്ലെന്നാണ് അമ്മയുടെ മറുപടി. ഇതിന് പുറമേ അനിയന്റെ ജനനത്തെ പറ്റിയും താരങ്ങള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രണയമുണ്ടെന്ന് ഇവന്‍ പറയുന്നതെന്ന് അമ്മ പറയുന്നു. ബാലചന്ദ്രമേനോന്റെ സിനിമകളുടെ പാട്ടിനെ പറ്റി ഇന്റര്‍വ്യൂ ചെയ്യാമെന്ന് പറഞ്ഞു പോയതാണ്. പോയിട്ട് വന്നതിനുശേഷമാണ് അവിടെ ഒരു പെണ്‍കുട്ടി വന്നുവെന്നും നല്ല കൊച്ചാണെന്നും പറയുന്നേ. പിന്നെ ഫോണ്‍ വിളിയും കാണാന്‍ പോക്കും ഒക്കെ ആയി. ഒരു ദിവസം ഞങ്ങളെ കൊണ്ട് പോയി കാണിച്ചു... എല്ലാ കാര്യങ്ങളും തുറന്നു പുസ്തകം പോലെ പറയുന്ന ആളാണ്. ഒന്നും മറച്ചു പിടിച്ചിട്ടില്ല. അവളെ കാണാന്‍ പോയതും വീട്ടില്‍ പറഞ്ഞിട്ടാണ്. അല്ലാതെ ഒരു കള്ളത്തരവും കാണിച്ചില്ല.
പപ്പാ എന്നോട് പറഞ്ഞത് 'എടാ... നീ ഇപ്പോള്‍ ഡിഗ്രിക്കല്ലേ പഠിക്കുന്നത്. ഇനി പിജി പഠിക്കാന്‍ വേറെ കോളേജില്‍ പോകുമ്പോള്‍ ഇതിനെക്കാള്‍ നല്ല പെണ്‍കുട്ടികളെ അവിടെ കാണും. അതിനുശേഷം ജോലിക്ക് പോകുമ്പോള്‍ അവിടെയും പലവിധം പെണ്‍കുട്ടികളെ കാണും. അപ്പോള്‍ നിനക്ക് പണ്ട് ഡിഗ്രിക്ക് പഠിച്ച കൊച്ചിനേക്കാളും നല്ലതാണ് എന്ന തോന്നല്‍ ഉണ്ടാവരുത്.

അതുകൊണ്ട് ഇതു വേണോ വേണ്ടയോ എന്ന തീരുമാനം ഇപ്പോള്‍ എടുക്കണം. അന്ന് എനിക്ക് എന്റെ തീരുമാനമായിരുന്നു വലുത്. പിന്നീട് അതില്‍ ഖേദിച്ചിട്ടുണ്ടോ എന്ന് മാത്രം ചോദിക്കരുതെന്ന് പ്രശാന്ത് തമാശ രൂപേണ പറയുന്നു. മാത്രമല്ല എന്നെക്കാളും കഷ്ടം ഭാര്യ ഷീബയുടേതാണെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു. കാരണം അവള്‍ അന്ന് സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും നടന്‍ പറയുന്നു.
അതേ സമയം പ്രശാന്തിന്റെ സഹോദരനും മ്യൂസിക് കംബോസറുമായ പ്രകാശ് അലക്‌സിനെ കുറിച്ചും അമ്മ സംസാരിച്ചിരുന്നു. 'തന്റെ മുപ്പത്തിയേഴാമത്തെ വയസില്‍ ജനിച്ച മകനായിരുന്നു അലക്‌സ്. അവിചാരിതമായി ഉണ്ടായതായിരുന്നു. ഗള്‍ഫില്‍ വച്ചാണ് അവനുണ്ടാവുന്നത്. എട്ടാം മാസത്തില്‍ അവിടുന്നിങ്ങ് പോന്നു.
പ്രീമെച്യൂഡ് ആയി ജനിച്ചത് കൊണ്ട് അവനെ ദൈവം തന്നതാണെന്ന തോന്നലുണ്ടായി. അങ്ങനെ അലക്‌സിനെ ഒരു പള്ളിയിലച്ചന്‍ ആക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഇവരുടെ പിതാവ് മക്കളുടെ ഇഷ്ടം നോക്കാതെ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്ന് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കട്ടെ എന്നായി പിതാവ്. അവനൊരു മ്യൂസിഷനാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അമ്മ പറയുന്നു.


Click it and Unblock the Notifications