India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിലെ ആദ്യ സീരിയലിൽ തിളങ്ങിയ താരം, സിനിമയിലേക്കുള്ള അവസരങ്ങൾ എന്നെ തേടിയെത്തിയതാണെന്ന് പ്രേം കുമാർ

  |

  ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് പ്രേം കുമാർ. കോമഡി വേഷങ്ങൾ ചെയ്യുന്നതിനൊപ്പം നായകനായും പ്രേം കുമാർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. തൊണ്ണൂറുകളിലെ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. നിലവിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ കൂടിയാണ് പ്രേം കുമാർ.

  അടുത്തിടെ 'ഫ്ലവേഴ്സ് ഒരു കോടി' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ തൻ്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ ശ്രദ്ധ നേടുകയാണ്. പ്രേംകുമാറിനൊപ്പം ഭാര്യയും മകളുമാണ് ഷോയിൽ പങ്കെടുത്തത്. പ്രേം കുമാർ പറഞ്ഞ കാര്യങ്ങൾ വായിക്കാം.

  'നാടകത്തിനോട് വലിയ താത്പര്യം ഉള്ളത് കൊണ്ട് ഡിഗ്രിക്ക് ശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ പോയി. പഠിച്ച് ഇറങ്ങിയതിന് തൊട്ട് പിന്നാലെ ദൂരദർശനിൽ സീരിയലിൽ അഭിനയിക്കാൻ അവസരവും ലഭിച്ചു. മലയാളത്തിലെ ആദ്യ സീരിയലായ ഒരു പൂ വിരിയുന്നു എന്നതിലൂടെയായിരുന്നു തുടക്കം. അങ്ങനെയാണ് സിനിമയിലേക്കുള്ള വിളി വരുന്നത്'.

  'ആദ്യ സീരിയലിലെ വേഷം കണ്ടാണ് സഖാവ് എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സഖാവ് കൃഷണ പിള്ളയെയാണ് ഞാൻ അവതരിപ്പിച്ചത്. ആ കഥാപാത്രം അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഞാൻ ഗൗരി അമ്മയേയും വി എസിനെയും ഇ എം സിനെയുമൊക്കെ പോയി നേരിൽ കണ്ടിരുന്നു. പക്ഷെ ആ സിനിമ പുറത്ത് വന്നില്ല', പ്രേം കുമാർ പറയുന്നു.

  Read Also: ഇറങ്ങിപ്പോയത് എല്ലാവരോടും പറഞ്ഞിട്ട്, അമ്മയുടെ പിറന്നാളിന് വീട്ടിൽ കയറ്റിയില്ല! കഴിഞ്ഞകാലം പങ്കുവെച്ച് അനുശ്രീ

  'പിന്നീട് ലംബോ എന്ന ടെലി ഫിലിം ചെയ്തു. അതിലൂടെ ഒരുപാട് ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു. അങ്ങനെയാണ് എനിക്ക് സിനിമകളിലേക്ക് അവസരങ്ങൾ ലഭിച്ചത്. 150-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും അവസരങ്ങൾ ചോദിച്ച് ഞാൻ ആരുടെയും പിന്നാലെ പോയിട്ടില്ല. പലപ്പോഴും അവസരങ്ങൾ എന്നെത്തേടി വരികയായിരുന്നു. അതൊരു ഭാഗ്യമാണ്. എന്റെ ഭാഗത്ത് നിന്ന് ശ്രമിച്ച് കിട്ടിയിട്ടുള്ളതല്ല ഒന്നും'.

  'ജീവിതത്തിൽ ഒരു മത്സരങ്ങൾക്കും പുറകെ പോകാത്ത ആളാണ് ഞാൻ. സിനിമയിലെ അവസരങ്ങൾ വേണ്ടി കഠിനമായി പ്രയത്നിക്കുകയോ ശ്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഒന്നിനും ഇടിച്ച് നിൽക്കുന്ന ആളല്ല. സിനിമ എന്നെ സംബന്ധിച്ചടുത്തോളം വളരെ എളുപ്പത്തിൽ തേടി വരികയായിരുന്നു. ലംബോ ടെലിഫിലിമിന് ബെസ്റ്റ് ആക്ടർ അവാർഡ് ഒക്കെ കിട്ടി. കേരളത്തിൽ അന്ന് ഒരുപാട് ശ്രദ്ധിക്കപ്പെട്ട ടെലിഫിലിമാണ് ലംബോ. സിനിമാക്കാർക്കിടയിൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അവസരങ്ങൾ ലഭിച്ചു'.

  Read Also: ആദ്യമേ 'നോ' പറയാമായിരുന്നു, നാണംകെടുത്തേണ്ട കാര്യമില്ല; നിത്യയ്ക്കെതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

  'ജീവിതത്തിൽ ആഘോഷങ്ങളോട് താത്പര്യമില്ലാത്ത ഒരാളാണ് ഞാൻ. അമിതമായി ഒന്നിലും സന്തോഷിക്കാറില്ല. വിവാഹവാർഷികങ്ങളോ ഭാര്യയുടെയോ മകളുടേയോ പിറന്നാളുകളോ ഒന്നും തന്നെ ആഘോഷിക്കാറുമില്ല. കാരണം ഞാൻ ആർഭാടങ്ങളിലോ ആഡംബരത്തിലോ വിശ്വസിക്കുന്ന ഒരു വ്യക്തി അല്ല. ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്'.

  അടുത്തിടെയാണ് പ്രേംകുമാർ എഴുതിയ പുസ്തകം മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്‌തത്‌. ഇതിന്റെ സന്തോഷം പ്രേം കുമാർ വേദിയിൽ പങ്കു വെയ്ക്കുകയും ചെയ്‌തിരുന്നു. താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിക്കായി താരങ്ങൾ ഒത്തുകൂടിയപ്പോഴാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്‌.

  Also Read: 'ഏത് മൂഡിലും കാണാൻ പറ്റിയ ചിത്രങ്ങളുണ്ട്, പക്ഷെ ഞാൻ കൂടുതൽ കണ്ട അച്ഛന്റെ സിനിമ ഇതാണ്'; കല്യാണി പറയുന്നു

  'കുറെ നാളുകളായി ഞാൻ പത്രങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ദൈവത്തിന്റെ അവകാശികൾ' എന്ന പുസ്‌തകം'. ഡിസി ബുക്സാണ് പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്.

  മമ്മൂട്ടിക്കും പ്രേംകുമാറിനുമൊപ്പം നിൽക്കുന്ന ചിത്രം മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. "പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധീകരിച്ച "ദൈവത്തിൻ്റെ അവകാശികൾ " എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.." എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാവുകയും ചെയ്തു.

  Read more about: premkumar
  English summary
  Actor Prem Kumar Open About His acting in first serial in malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X