ഞാന്‍ ആ സിനിമയില്‍ അഭിനയിക്കരുതെന്ന് അവര്‍ പറഞ്ഞു, അവഗണിച്ച അനുഭവം പറഞ്ഞ് പ്രേംപ്രകാശ്‌

By Midhun Raj

ആസിഫ് അലി-വികെ പ്രകാശ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമാണ് നിര്‍ണായകം. ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയായിരുന്നു. ആസിഫ് അലിക്കൊപ്പം പ്രേം പ്രകാശ്, മാളവിക മോഹനന്‍, ടിസ്‌ക ചോപ്ര, നെടുമുടി വേണു, ആദില്‍ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. നിര്‍ണായകത്തില്‍ അഡ്വക്കേറ്റ് സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന കഥാപാത്രമായിട്ടാണ് പ്രേംപ്രകാശ് അഭിനയിച്ചിരുന്നത്.

സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയുടെ പിതാവ് കൂടിയാണ് പ്രേംപ്രകാശ്. നിര്‍ണായകം തുടങ്ങുന്നതിന് മുന്‍പ് തന്നെ അവഗണിച്ച ഒരനുഭവം പ്രേംപ്രകാശ് തുറന്നുപറഞ്ഞിരുന്നു. സിനിമ ചെയ്യാനായി തീരുമാനിച്ചപ്പോള്‍ അതിന്റെ വിതരണക്കാര്‍ തന്നോട് പറഞ്ഞ കാര്യമാണ് പ്രേംപ്രകാശ് വെളിപ്പെടുത്തിയത്.

നടന്റെ വാക്കുകളിലേക്ക്

നടന്റെ വാക്കുകളിലേക്ക്: നിര്‍ണായകം എന്ന സിനിമ ചെയ്യാനായി തീരുമാനിച്ചപ്പോള്‍ അതിന്റെ വിതരണക്കാര്‍ ഞാന്‍ ആ സിനിമയിലെ പ്രധാന വേഷം ചെയ്യരുതെന്ന ആവശ്യവുമായി വന്നു. ഞാന്‍ അഭിനയിക്കരുതെന്ന് പറയാനുളളതിന്റെ പ്രധാന കാരണമായി അവര്‍ പറഞ്ഞത് ഇതായിരുന്നു. നടനെന്ന നിലയില്‍ താങ്ങള്‍ ചെറിയ ഒരു ആക്ടറാണ്.

മറ്റൊരു പോപ്പുലറായ

മറ്റൊരു പോപ്പുലറായ ആക്ടര്‍ ചെയ്താലേ അതിന്റെ സാറ്റലൈറ്റ് ഒകെ വിറ്റ് പോകുകയുളളൂ. അതുകൊണ്ട് ദയവായി ഇതില്‍ നിന്ന് പിന്മാറണം. എന്ന് പറഞ്ഞു. പക്ഷേ സിനിമയുടെ തിരക്കഥാകൃത്തുക്കളായ എന്റെ മക്കള്‍ ബോബിയും സഞ്ജയും അതിന് സമ്മതിച്ചില്ല. ഞാന്‍ അതിലെ അഡ്വേക്കേറ്റിന്റെ റോള്‍ ചെയ്യുന്നെങ്കില്‍ മാത്രമേ അവര്‍ തിരക്കഥ സിനിമയാക്കുന്നുളളു എന്ന് പറഞ്ഞതോടെ അത് അവിടെ അവസാനിച്ചു.

പിന്നീട് മറ്റൊരു നിര്‍മ്മാതാവ് വരികയും

പിന്നീട് മറ്റൊരു നിര്‍മ്മാതാവ് വരികയും ഞാന്‍ തന്നെ ആ റോളില്‍ അഭിനയിക്കുകയും ചെയ്തു. പ്രേംപ്രകാശ് പറഞ്ഞു. തിയ്യേറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു നിര്‍ണായകം. ബോബി സഞ്ജയുടെ തിരക്കഥ തന്നെയായിരുന്നു സിനിമയില്‍ മികച്ചുനിന്നത്. വേറിട്ടൊരു പ്രമേയം പറഞ്ഞുക്കൊണ്ടാണ് നിര്‍ണായകം അണിയിച്ചൊരുക്കിയത്. ആസിഫ് അലി, പ്രേംപ്രകാശ്, സംവിധായകന്‍ വികെ പ്രകാശ് തുടങ്ങിയവര്‍ക്കെല്ലാം കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.

Recommended Video

Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam
എം ജയചന്ദ്രന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും

എം ജയചന്ദ്രന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേംപ്രകാശിന് മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. നിര്‍ണായകത്തിലെ പ്രകടനത്തിന് ആസിഫ് അലിയ്ക്കും മികച്ച നടനുളള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു. കൂടാതെ ദേശീയ പുരസ്‌കാരങ്ങളില്‍ ബെസ്റ്റ് ഫിലിം ഓണ്‍ അതര്‍ സോഷ്യല്‍ ഇഷ്യൂസ് വിഭാഗത്തിലും സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് നിര്‍ണായകം.

More from Filmibeat

Read more about: bobby sanjay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X