സിനിമയിൽ നിന്ന് ഇടവേളയെടുത്തത് ഭാര്യ കാരണം, പ്രേംകുമാർ എന്ന നടനെയല്ല വ്യക്തിയെയാണ് ഇഷ്ടമെന്ന് ഭാര്യ

മലയാളി പ്രേക്ഷകരെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച നടനാണ് പ്രേം കുമാർ. താരത്തിനെക്കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 'അമ്മാവാ..' എന്ന ഡയലോ​ഗ് ആണ്. സോഷ്യൽ മീഡിയയിലെ ട്രോളുകളിലും ഈ ഒരു ഡയലോ​ഗ് ഇടക്ക് ഒക്കെ തരം​ഗം സൃഷ്ടിക്കാറുണ്ട്. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായും പ്രേം കുമാർ വേഷമിട്ടു. തൊണ്ണൂറുകളിലെ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്.

കലാസാഹിത്യ രംഗങ്ങളിൽ കോളേജ് കാലത്തുതന്നെ സജീവമായിരുന്ന പ്രേംകുമാർ മികച്ച അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. നാടകാഭിനയത്തിലൂടെയായിരുന്നു അവാർഡുകൾ ആദ്യകാലത്ത് അദ്ദേഹത്തെ തേടിയെത്തിയത്.

prem kumar

ആകാശവാണിയുടെയും ദൂരദർശന്റെയും പാനൽ ലിസ്റ്റിലും വളരെ ചെറുപ്പത്തിൽത്തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നടൻകൂടിയാണ് പ്രേംകുമാർ.
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിലെ ലമ്പു എന്ന കഥാപാത്രം അദ്ദേഹത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾക്കും പ്രേംകുമാർ അർഹനായിട്ടുണ്ട്.

അടുത്തിടെ ഫ്ലവേഴ്സ് ടിവിയിൽ അതിഥിയായി എത്തിയപ്പോൾ സിനിമയിൽ സജീവമല്ലാത്തതിൻ്റെ കാര്യം എന്താണെന്ന് അവതാരകൻ ചോദിച്ചിരുന്നു. ഇതിന് പ്രേംകുമാർ പറഞ്ഞ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഭാര്യ അനുവദിക്കാത്തതുകൊണ്ടാണ് സിനിമകളിൽ സജീവമാകാത്തത് എന്നായിരുന്നു ചോദ്യത്തിന് താരം മറുപടി നൽകിയത്.

ഇടക്കാലത്ത് ഏറെ ഫോൺകോളുകളും കത്തും ഒക്കെ വരുമായിരുന്നു. കൂടുതലും എന്തുകൊണ്ട് അഭിനയത്തിൽ സജീവമാകുന്നില്ല എന്നാണ് ചോദിക്കുന്നതെന്ന് താരം പറയുന്നു. അപ്പോൾ നൽകിയിരുന്ന രസകരമായ മറുപടിയാണ് ഇവിടെ വേദിയിലും പറഞ്ഞത്.

ഭാര്യ അനുവദിക്കാത്തതുകൊണ്ടാണ് താൻ സിനിമാ രംഗത്ത് സജീവമാകാത്തത് എന്ന് അന്നൊക്കെ മറുപടി നൽകിയിരുന്നു. 'ചില ഫോൺകോളുകൾ താനും അറ്റൻഡ് ചെയ്യുമെന്ന് ഭാര്യ ജിഷയും പറയുന്നു. ഞാൻ പ്രേംകുമാർ എന്ന നടനെ കെട്ടിയിട്ടില്ലെന്നും ഭാര്യ പറഞ്ഞു. പ്രേം കുമാർ എന്ന നടനെ ഇഷ്ടമാണ്, അതിനെക്കാൾ ഉപരി പ്രേംകുമാർ എന്ന വ്യക്തിയെ ഇഷ്മാണ്', ജിഷ കൂട്ടിച്ചേർത്തു.

എന്നാൽ തനിക്ക് അവസരങ്ങൾ ലഭിക്കുന്നത് കുറവാണെന്ന് പ്രേംകുമാർ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് അവസരങ്ങൾ കുറവായതുകൊണ്ടാണ് അഭിനയിക്കാത്തതെന്നും അതിൽ പരിഭവമൊന്നും തോന്നിയിട്ടില്ലെന്നും പ്രേംകുമാർ പറയുന്നു.

More from Filmibeat

Read more about: premkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X