'സ്പെല്ലിങ് തെറ്റിയാലെന്താ! ആ കാർഡ് മുഴുവൻ സ്നേഹമല്ലേ....'; പൃഥ്വിക്കും സുപ്രിയയ്ക്കും അല്ലിയുടെ കത്ത്!

ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരകുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേത്. പൃഥ്വിരാജ് മുതൽ മകൾ അല്ലിക്ക് വരെ ആരാധകർ ഏറെയാണ്. മകളുടെ സ്വകാര്യതയ്ക്ക് വളരെ അധികം പ്രാധാന്യം നൽകുന്നവരാണ് സുപ്രിയയും പൃഥ്വിരാജും. അതിനാൽ മറ്റുള്ള സെലിബ്രിറ്റികളെപ്പോലെ മകളുടെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും ഇരുവരും സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്താറില്ല. അലംകൃതയെന്ന അല്ലിക്ക് ഇപ്പോൾ സോഷ്യൽമീഡിയ സാന്നിധ്യം നൽകേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലെന്നാണ് പൃഥ്വിയും സുപ്രിയയും പറയുന്നത്.

അവൾ വളർന്ന് കഴിയുമ്പോൾ ബാക്കി എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുമെന്നും താരദമ്പതികൾ പറയുന്നു. വർഷങ്ങളോളം പ്രണയിച്ച ശേഷം വിവാഹിതരായവരാണ് പൃഥ്വിയും സുപ്രിയയും. 2011ൽ ആയിരുന്നു വിവാഹം. വിവാഹശേഷം മാധ്യമപ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്ന സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാതാവായും മാറിയിരിക്കുകയാണ്. പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന പൃഥ്വിക്കും സുപ്രിയയ്ക്കും ആരാധകരും സിനിമാ പ്രേമികളും അടക്കം നിരവധി പേർ ആശംസകൾ നേർന്നിരുന്നു.

ഏറ്റവും വിലപ്പെട്ട സമ്മാനം

അതിൽ തങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല ആശംസയെ കുറിച്ചും സമ്മാനത്തെ കുറിച്ചും കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. പ്രിയപ്പെട്ട മകൾ അലംകൃതയെന്ന അല്ലിയാണ് സ്വന്തമായി തയ്യാറാക്കിയ ​ഗ്രീറ്റിങ്സ് കാർഡ് മമ്മയ്ക്കും ഡാഡയ്ക്കും വിവാഹ വാർഷിക സമ്മാനമായി നൽകിയത്. പൃഥ്വിരാജും സുപ്രിയയും താനുമടങ്ങുന്ന ഒരു കുടുംബ ചിത്രമാണ് അല്ലി അച്ഛനുമമ്മയ്ക്കും വരച്ച് സമ്മാനിച്ചത്. ചിത്രത്തോടൊപ്പം മനോഹരമായ ആശംസകളും അല്ലി കുറിച്ചിരുന്നു. ആനിവേഴ്സറിയുടെ സ്പെല്ലിങ് തെറ്റാണെന്നറിയാമെന്നും ഇത് നിങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികമാണെന്ന് വിശ്വസിക്കാനാകുന്നില്ലന്നുമൊക്കെയാണ് അല്ലി കുറിപ്പിൽ എഴുതിയിരുന്നത്.

ആനിവേഴ്സറി സ്പെല്ലിങ്ങ്

മകളുടെ സ്നേഹ സമ്മാനത്തിന്റെ ചിത്രം സുപ്രിയയും പൃഥ്വിയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ആനിവേഴ്സറിയുടെ സ്പെല്ലിങ് തെറ്റിയാലും അല്ലി ഉദ്ദേശിച്ചത് വളരെ ശരിയാണെന്ന് കുറിച്ചാണ് സുപ്രിയയും പൃഥ്വിയും മകളുടെ സമ്മാനത്തെ കുറിച്ച് വാചാലരായത്. 'പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ... അതേസമയം എനിക്ക് അറിയാം ആനിവേഴ്സറി എന്ന് ‍ഞാൻ എഴുതിയതിൽ സ്പെല്ലിങ് മിസ്റ്റേക്കുണ്ടെന്ന്. പക്ഷെ എനിക്കറിയാം നിങ്ങൾ പതിനൊന്നാം വിവാഹ വാർഷികത്തിലും സന്തുഷ്ടരാണെന്ന്... വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾ രണ്ടിടത്ത് വേർപിരിഞ്ഞിരിക്കുന്നതിൽ എനിക്കും സങ്കടമുണ്ട്. നിങ്ങളുടെ പതിനൊന്നാം വിവാഹ വാ​ർഷികമാണെന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളെ രണ്ടുപേരെയും ഞാൻ സ്നേഹിക്കുന്നു' എന്നാണ് അല്ലി കുറിച്ചത്.

കുട്ടി കവിയത്രി

അച്ഛനും അമ്മയ്ക്കും വേണ്ടി അല്ലി തയ്യാറാക്കിയ ക്യൂട്ട് ആശംസയ്ക്കും ചിത്രത്തിനും ഇഷ്ടമറിയിച്ച് എത്തിയത് നിരവധിപ്പേരാണ്. 'ഒരു സ്പെല്ലിങ്ങിൽ എന്തിരിക്കുന്നു... ആ കാർഡ് നിറയെ സ്നഹമല്ലേ... എത്ര മനോഹരമായ സമ്മാനമാണ് അല്ലിയുടേത്' എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്. ഏഴ് വയസുകാരി അല്ലിക്ക് എഴുത്തും വായനയും ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വി പറഞ്ഞിരുന്നു. അല്ലി ഒരു കുഞ്ഞ് കവയത്രി കൂടിയാണ്. 'ദി ബുക് ഓഫ് എന്‍ചാന്റിങ് പോയംസ്' എന്ന പുസ്തകമാണ് ആദ്യമായി അല്ലി എഴുതി ബുക്കായി പുറത്തിറങ്ങിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ മനോഹരങ്ങളായ കവിതകളുടെ പുസ്തകം തന്നെയാണ് അലംകൃത എഴുതിയിരിക്കുന്നത്. പലപ്പോഴായി അലംകൃത കുറിച്ചുവെച്ച കുഞ്ഞ് കവിതകളാണ് പുസ്തകം മുഴുവൻ.

Recommended Video

സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
അല്ലിയുടെ കവിതകൾ പുസ്തക രൂപത്തിലാക്കിയപ്പോൾ

മകളുടെ കവിതകൾ പലപ്പോഴായി സമാഹരിച്ചുകൊണ്ട് കഴിഞ്ഞ ക്രിസ്തുമസ് കാലത്താണ് അല്ലിക്കുള്ള സമ്മാനമായി കവിതകൾ സുപ്രിയ പുസ്തക രൂപത്തിലാക്കിയത്. വളരെ കുറച്ച് കോപ്പികള്‍ മാത്രമായിരുന്നു ആദ്യം അച്ചടിച്ചിരുന്നത്. പക്ഷേ അലംകൃതയുടെ പുസ്തകത്തിന് വലിയ ഡിമാന്റായതോടെ ആമസോണില്‍ പുസ്തകം തന്നെ ലഭ്യമാക്കാം എന്ന തീരുമാനത്തിലെത്തുകയാണ് താരകുടുംബം. അല്ലിയുടെ ആദ്യത്തെ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് സുപ്രിയയുടെ അച്ഛൻ വിജയ്കുമാര്‍ മേനോനാണ്. കുറച്ച് മാസം മുമ്പാണ് വിജയ്കുമാർ അസുഖം ബാധിച്ച് മരിച്ചത്.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X