'നാന്... പൃത്തിരാജ്.. അണൂപ് മേനോന്‍.. കണ്ടിരുന്നു, ആ സിനിമയിൽ അഭിനയിക്കാനിരുന്നതായിരുന്നു'; പൃഥ്വിരാജ്

പുതിയമുഖം അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ ബാല. നടനെന്നതിലുപരി സംവിധായകനായും ബാല തിളങ്ങിയിട്ടുണ്ട്. ബാല ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് മലയാളത്തിലും തമിഴിലുമാണ്.

സിനിമാ കുടുംബത്തിൽ നിന്നുമാണ് ബാലയുടെ സിനിമയിലേക്കുള്ള വരവ്. ബാലയുടെ മുത്തച്ഛനും ചേട്ടനുമെല്ലാം സിനിമയിൽ സജീവമാണ്. തമിഴിൽ‌ നാലോളം സിനിമകൾ ചെയ്ത ശേഷമാണ് ബാല മലയാളത്തിലേക്ക് എത്തിയത്. ബാലയുടെ സിനിമകളെക്കാൾ ബാലയുടെ അഭിമുഖങ്ങൾക്കാണ് ആരാധകർ കൂടുതൽ.

അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ മീമുകളിലും ട്രോളുകളും നിരന്തരമായി ഉപയോ​ഗിക്കുന്നുണ്ട്. അടുത്തിടെ ബാലയോട് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് നടൻ ടിനി ടോമും രമേഷ് പിഷാരടിയും പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു.

നാന്..പൃത്തിരാജ്... അണൂപ് മേനോന്‍ എന്ന് ടിനി ടോം ബാലയെ അനുകരിച്ച് പറഞ്ഞ ഡയലോ​ഗ് വലിയ രീതിയിൽ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

നാന്... പൃത്തിരാജ്.. അണൂപ് മേനോന്‍.. കണ്ടിരുന്നു

ബാലയുടെ ഹിറ്റ്ലിസ്റ്റ് സിനിമയിൽ പ്രവർത്തിച്ച അനുഭവമാണ് തമാശ കലർത്തി ടിനി ടോം ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാല സംവിധാനം ചെയ്ത സിനിമയായിരുന്നു ഹിറ്റ്‌ലിസ്റ്റ്. ടിനി ടോമിന്റെ അഭിമുഖം വൈറലായതോടെ ബാലയുടെ ഹിറ്റ്ലിസ്റ്റ് സിനിമയുടെ പോസ്റ്ററും ആളുകൾ കുത്തിപൊക്കി കൊണ്ടുവന്നിരുന്നു.

ബാല തന്നെയായിരുന്നു നിർമാണവും. പൃഥ്വിരാജിനെ സിനിമയിലേക്ക് ബാല കാസ്റ്റ് ചെയ്തിരുന്നുവെങ്കിലും താരത്തിന് അതിൽ അഭിനയിക്കാൻ സാധിച്ചില്ല.

ടിനി ടോം വീണ്ടും പഴയ കാര്യങ്ങൾ കുത്തിപൊക്കി കൊണ്ടുവന്നതോടെ എന്തുകൊണ്ടാണ് താൻ ഹിറ്റ്ലിസ്റ്റിൽ അഭിനയിക്കാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.

ആ സിനിമയിൽ അഭിനയിക്കാനിരുന്നതായിരുന്നു

ബാലയെ കളിയാക്കിയുള്ള വീഡിയോ കണ്ടിരുന്നുവെന്നും പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. സൂര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാന്, പൃത്തിരാജ്, അണൂപ് മേനോന്‍ എന്ന വൈറല്‍ വീഡിയോ കണ്ടിരുന്നോയെന്നും സോഷ്യല്‍ മീഡിയയിലെ ഇത്തരം വൈറല്‍ കണ്ടന്റുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. 'ഞാന്‍ ആ വീഡിയോ കണ്ടിരുന്നു.'

'സത്യത്തില്‍ ബാലയുടെ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ ഇരുന്നതായിരുന്നു. മൂന്നോ നാലോ ദിവസത്തെ ഷൂട്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് എനിക്ക് ചിക്കന്‍ പോക്‌സ് വന്നു.'

എനിക്ക് ചിക്കന്‍ പോക്‌സ് വന്നു

'അതുകൊണ്ട് പോകാന്‍ പറ്റിയില്ല. എന്ത് ക്യാരക്ടറാണെന്നോ എന്താണ് വേഷമെന്നോ എനിക്കറിയില്ലായിരുന്നു' പൃഥ്വിരാജ് പറഞ്ഞു. ടിനി ടോമിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇതിനോട് പ്രതികരിച്ചുകൊണ്ട് നടന്‍ ബാലയും രംഗത്തുവന്നിരുന്നു. തനിക്കിതൊന്നും വലിയ തമാശയായി തോന്നുന്നില്ലെന്നും ഒരു സന്തോഷവുമില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം.

'എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്നപോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല' എന്നെല്ലാം അന്ന് ബാല പറഞ്ഞിരുന്നു.

എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല

കളഭം എന്ന സിനിമയിലൂടെയാണ് ബാല മലയാളത്തിലേക്ക് എത്തിയത്. 2009ൽ പുതിയ മുഖത്തിലാണ് പൃഥ്വിരാജും ബാലയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു ബാലയ്ക്ക്.

പിന്നീട് ഹീറോ എന്ന ചിത്രത്തിലും ബാലയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ചു. പൃഥ്വിരാജിനൊപ്പം ബാല ചെയ്തതിൽ ഏറ്റവും ഹിറ്റായ സിനിമ എന്ന് നിന്റെ മൊയ്തീൻ ആയിരുന്നു. പിന്നീട് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫറിലും ബാല ഒരു സുപ്രധാന വേഷം ചെയ്തിരുന്നു.

More from Filmibeat

Read more about: prithviraj bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X