»   » ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

Posted By: Sanviya
Subscribe to Filmibeat Malayalam

ഹിറ്റ് നായകന്‍ എന്ന പേരെടുത്തതോടെ പൃഥ്വിരാജിന് തിരക്കേറി. ഒന്നിന് പിറകെ ഒന്നായി 15ഓളം ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍, ടിഎന്‍ ജയകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍, കറാച്ചി 81, സ്യമന്തകം എന്നീ നാല് ചിത്രങ്ങളാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്നത്.

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പൃഥ്വിയുടെ മറ്റൊരു പ്രധാന ചിത്രം. ബഹുഭാഷ ചിത്രം കൂടിയാണിത്. പുനീത് രാജ്കുമാര്‍, ജയംരവി, അനുഷ്‌ക ഷെട്ടി, തമന്ന തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പൃഥ്വിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളും സംവിധായകന്മാരും. തുടര്‍ന്ന് കാണൂ..


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

ജിഎന്‍ കൃഷ്ണകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രഖ്യാപിച്ചത്. പൃഥ്വിരാജും ഇന്ദ്രജിത്തും കൂടാതെ മുരളിഗോപി, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊഴം. മെമ്മറീസിന്റെ വിജയ ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ മൂഡില്‍ ഒരുക്കുന്ന പ്രതികാര ചിത്രമാണിത്. ബാലചന്ദ്ര മേനോന്‍, നീരജ് മാധവ്, ദിവ്യ പിള്ള,കിഷോര്‍ സത്യ, ഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

ജൂതമത സംസ്‌കാരത്തിന്റെ കഥ പറയുന്ന ചിത്രം. എസ്ര എന്നാല്‍ രക്ഷിക്കൂ എന്ന് അര്‍ഥം വരും. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് പിള്ളയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ താരം പ്രിയാനന്ദാണ് ചിത്രത്തിലെ നായിക.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

മാധവികുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന കമലിന്റെ പുതിയ ചിത്രത്തിലും പൃഥ്വിരാജാണ് നായകന്‍. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. റൊമാന്റിക് ത്രില്ലറാണ് ചിത്രം. മിയ, മിഷ്‌കി ചക്രവര്‍ത്തി എന്നിവരാണ് നായികമാര്‍.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കര്‍ണന്‍. ബാഹുബലി സംവിധായകന്‍ ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ക്യാമറ.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഒന്നും രണ്ടുമല്ല, 15 സംവിധായകരാണ് പൃഥ്വിയ്ക്ക് പിന്നാലെ

ബിഗ് ബജറ്റില്‍ ഒരുക്കുന്ന പൃഥ്വിയുടെ മറ്റൊരു പ്രോജക്ടാണ് ആടു ജീവിതം. ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ ആസ്പമാക്കി ഒരുക്കുന്ന ചിത്രം.


English summary
Actor Prithviraj's 15 Upcoming malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X