അദ്ദേഹം എന്നെ പേരെടുത്ത് വിളിക്കാൻ തയ്യാറായിരുന്നില്ല,ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ച് പൃഥ്വിരാജ്

ഇന്ത്യൻ സിനിമ ലോകത്തിന് തീരാനഷ്ടങ്ങൾ സമ്മാനിച്ചാണ് ഏപ്രിൽ മാസം അവസാനിക്കുന്നത് . ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് വിയോഗ വാർത്തകളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആരാധകരെ തേടിയെത്തിയത്. നടൻ ഇർഫാൻ ഖാന് പിന്നാലെ ഋഷി കപൂറും ആളും ആരവവുമില്ലാത്ത ശൂന്യതയുടെ ലോകത്തിലേയ്ക്ക് യാത്രയായിരിക്കുകയാണ് . ഇപ്പോൾ സ്വർഗത്തിലേയ്ക്കുളള യാത്രയിലായിരിക്കും ഇരുവരും.

ഇർഫാൻ ഖാന്റെ വിയോഗം തീർത്ത കനത്ത വേദന മറക്കും മുമ്പായിരുന്നു ഋഷി കപൂറിന്റേയും വിട പറടച്ചിൽ. പലർക്കും ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഋഷി കപൂർ. ഇപ്പോഴിത അദ്ദേഹത്തിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് നടൻ പൃഥ്വിരാജ്.

 ഒരുമിച്ച്   അഭിനയിച്ചു

ഇന്ത്യൻ സിനിമ ലോകത്തിന് നഷ്ടങ്ങളുടെ ആഴ്ചയാണിതെന്ന് കുറിച്ചു കൊണ്ടായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ ആരംഭിച്ചത്. നിത്യ ശാന്തി നേരുന്നു സാർ.ഔറംഗാസേബില്‍ അദ്ദഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു.അദ്ദേഹത്തോടൊപ്പം പങ്കിടാന്‍ ലഭിച്ച സമയത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഷൂട്ടിങ്ങ് സമയത്ത് അദ്ദേഹം ഒരിക്കൽ പോലും തന്റെ പേര് എടുത്ത് വിളിച്ചിരുന്നില്ല.കാരണം അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും ഇത് തന്നെയാണല്ലോ. വിടനൽകുന്നു ഇതിഹാസമേ... ഞങ്ങൾ അങ്ങയെ മിസ് ചെയ്യും...പൃഥ്വിരാജ് കുറിച്ചു.2013 ൽ പുറത്തിറങ്ങിയ ഔറംഗാസേബിലായിരുന്നു ഋഷി കപൂറിനോടൊപ്പം പൃഥ്വിരാജ് അഭിനയിച്ചത്.

 ഋഷി കപൂറിന്റെ ഓർമയിൽ സുപ്രിയ

പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയയും ഋഷി കപൂറിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് സിനിമയ്ക്ക് ഏറെ കഷ്ടത നിറഞ്ഞ ആഴ്ചയാണ്. ഇന്ത്യൻ സിനിമയുടെ ഇതിഹാസം ഋഷി കപൂർ നമ്മുടെ കൂടെയില്ല.അദ്ദേഹത്തിന്‍റെ അഭിനയം, നൃത്തം, നിറങ്ങള്‍ നിറഞ്ഞ സ്വെവറ്ററുകള്‍, തോളിലൂടെ ഇടുന്ന സ്കാര്‍ഫ് ഇതെല്ലാം തലമുറകളെ ആനന്ദിപ്പിച്ചിരുന്നു.ഔറംഗാസേബിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹത്തെയും കുടുംബത്തെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്‍റെ ആത്മാവിന് പ്രാര്‍ഥനകള്‍"- സുപ്രിയ കുറിച്ചു.

  ഒരു നോക്ക്  കാണാൻ ആഗ്രഹിച്ചു

ഋഷി കപൂറിന് ആദരാഞ്ജലികൾ അർപ്പിച്ച് നടി പ്രിയ വാര്യരും രംഗത്തെത്തിയിട്ടുണ്ട്. 2018 ൽ ഋഷി കപൂർ താരത്തെ പ്രശംസിച്ച് കൊണ്ട് എഴുതിയ ട്വീറ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയയുടെ വാക്കുകൾ.ആ വാക്കുകൾക്ക് തന്റെ ജീവിതത്തിൽ ഒരുപാട് വില ഉണ്ടെന്നും എന്നിൽ തന്നെ വിശ്വാസമില്ലാതിരുന്ന സമയങ്ങളിൽ അത് തനിയ്ക്ക് പ്രചോദനമായിട്ടുണ്ട്. അങ്ങയുടെ കാലത്ത് ജീവിച്ച് ഒരു നോക്ക് കാണുവാൻ ആഗ്രഹിച്ചു പോകുന്നു, ആദരാഞ്ജലികൾ സാർ. നടി കുറിച്ചു.അഡാറ് ലൗവ് സിനിമയിലെ ഗാനവും ടീസറും വൈറലായ സമയത്തായിരുന്നു പ്രിയയെ അഭിനന്ദിച്ച് ഋഷി കപൂർ ട്വീറ്റ് ചെയ്തത്.

Recommended Video

Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam
അനുശോചനം അറിയിച്ച്  താരങ്ങൾ

ഋഷി കപൂറിന് അനുശോചനം അറിയിച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ദുരന്തങ്ങൾ സമ്മാനിക്കുന്ന വർഷമെന്നാണ് 2020 നെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ഹേമ മാലിനി, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ജോണ്‍ എബ്രഹാം, റിതേഷ് ദേശ്മുഖ്, താപ്‌സി പന്നു, റിച്ച ചദ്ധ തുടങ്ങി നിരവധി താരങ്ങള്‍ അനുശോചനവുമായി എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമ ലോകവും അദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

More from Filmibeat

Read more about: rishi kapoor prithiviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X