'ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്, എന്റെ കയ്യിൽ അല്ലല്ലോ ഒന്നും എന്ന തോന്നലുണ്ടായി'; പൃഥ്വിരാജ്!

കുടുംബത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. ജോർദ്ദാനിൽ ആടുജീവിതത്തിന്റെ ഷൂട്ടിനായി പോയപ്പോൾ പോലും മകളെയും ഭാര്യ സുപ്രിയയേയും പൃഥ്വിരാജ് ഒപ്പം കൂട്ടിയിരുന്നു.

സുപ്രിയയെ വിവാഹം ചെയ്ത ശേഷം സിനിമാ നിർമാണത്തിൽ അടക്കം പൃഥ്വിക്ക് സഹായമായി സുപ്രിയയുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ കാര്യങ്ങളെല്ലാം സുപ്രിയയാണ് നോക്കുന്നതെങ്കിൽ കൂടിയും ഏക മകൾ അലംകൃതയുടെ കാര്യങ്ങളിൽ സുപ്രിയ വിട്ടുവീഴ്ച ചെയ്യാറില്ല.

അച്ഛനായ പൃഥ്വിരാജ് ഒപ്പമുണ്ടാകേണ്ട സാഹചര്യങ്ങളിൽ പോലും സുപ്രിയയാണ് രണ്ട് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യുന്നത്. താൻ ഷൂട്ടിങില്ലാതെ കുറച്ച് ദിവസം വീട്ടിലിരുന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മകൾ അലംകൃതയാണെന്നും പൃഥ്വിരാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. താരപുത്രിയുടെ സ്റ്റാർഡം മകളുടെ കുട്ടിക്കാലം ഇല്ലാതാക്കരുതെന്ന നിർബന്ധം പൃഥ്വിരാജിനും സുപ്രിയയ്ക്കുമുണ്ട്.

Prithviraj Sukumaran

അതുകൊണ്ട് തന്നെ താരദമ്പതികൾ മകളെ ലൈം ലൈറ്റിൽ കൊണ്ടുവരാറില്ല. പൃഥ്വിരാജോ സുപ്രിയയോ പങ്കുവെക്കുമ്പോൾ മാത്രമാണ് അലംകൃതയുടെ ചിത്രങ്ങൾ ആരാധകർ കാണുന്നത്. എല്ലാ പിറന്നാൾ ദിനത്തിലും മകളുടെ ഒരു ചിത്രവും മനോഹരമായ കുറിപ്പും പൃഥ്വിയും സുപ്രിയയും പങ്കിടാറുണ്ട്.

മകളാണ് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വീക്ക്നെസ്. മകൾക്കുണ്ടാകുന്ന ചെറിയ സങ്കടം പോലും തന്നെ വല്ലാതെ ബാധിക്കുമെന്ന് പൃഥ്വിരാജ് പറയാറുണ്ട്. ഇപ്പോഴിതാ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയന്ന ഒരു സന്ദർഭത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

കുറച്ച് നാളുകൾക്ക് മുമ്പ് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് അനുഭവം പങ്കുവെച്ചത്. 'എറണാകുളത്താണ് ഷൂട്ട് എങ്കിൽ കഴിവതും ബ്രേക്ക് ഫാസ്റ്റ് വീട്ടിൽ നിന്നും കഴിക്കാൻ ശ്രമിക്കും. അത് മറ്റൊന്നും കൊണ്ടല്ല. മോൾ എഴുന്നേറ്റിട്ടുണ്ടാകും.'

'ഞാൻ വീട്ടിലുള്ളപ്പോഴുള്ള കാര്യമാണ് പറയുന്നത്. മിക്ക ദിവസങ്ങളിലും ഷൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ മോൾ ഉറങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ മോളെ കാണാൻ പറ്റുന്നതും മോളോട് സംസാരിക്കാൻ പറ്റുന്നതുമായ സമയം ആ രാവിലെകളാണ്. സുപ്രിയയുടെ പ്രസവ സമയം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു.'

Prithviraj Sukumaran

'അന്നത്തെ ഒരു നാൽപ്പത്തിയെട്ട് മണിക്കൂറാണ് ഞാൻ വല്ലാത്തൊരു അവസ്ഥയിലായത്. എന്റെ കൺട്രോളിൽ അല്ലല്ലോ ഒന്നും എന്ന തോന്നൽ എനിക്ക് അപ്പോഴുണ്ടായി. ഞാൻ ഭയങ്കരമായി ഭയന്നൊരു സംഭവം അതായിരുന്നു. ഞാൻ പെട്ടന്ന് ഇമോഷണലാകുന്നയാളാണ്. അതുകൊണ്ടാണ് എനിക്ക് എന്റെ മോളെ ഭയങ്കര പേടി.'

'കാരണം അവൾ കരഞ്ഞാൽ എനിക്ക് കരച്ചിൽ വരും. അവളുടെ കാത്കുത്തിന് വന്നയാളെ തൂക്കി എടുത്ത് ഇടിച്ചാലോയെന്ന് വരെ ഞാൻ ആലോചിച്ചുവെന്നും, പൃഥ്വിരാജ് പറയുന്നു. മകൾ ജനിച്ച ശേഷം രണ്ട് വർഷത്തോളം താൻ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിച്ചുവെന്ന് കുറച്ച് നാളുകൾക്ക് മുമ്പ് സുപ്രിയയും വെളിപ്പെടുത്തിയിരുന്നു.

'എന്നെ ഡെലിവറിക്ക് വീട്ടിൽ വിടാൻ പൃഥ്വിക്ക് താൽപര്യമുണ്ടായിരുന്നില്ല. എറണാകുളത്ത് തന്നെ ഡെലിവറി നടക്കണമെന്ന് പൃഥ്വിക്ക് നിർബന്ധമായിരുന്നു. നീ പോകണ്ട... പ്ലീസ്... നീ ഇവിടെ തന്നെ നിൽക്കാമോയെന്ന് പൃഥ്വി ചോദിച്ചിരുന്നു. എന്നെ നോക്കാൻ വന്നതാണ് പിന്നെ അലംകൃത വന്ന ശേഷം അച്ഛനും അമ്മയും പോയില്ല.'

'അലംകൃത ജനിച്ച് ഇരുപത് ദിവസം കഴിഞ്ഞപ്പോഴേക്കും പൃഥ്വി ഷൂട്ടിന് പോയി. മകൾ ജനിച്ച ശേഷം എനിക്ക് എവിടേയും പോകാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വർഷം പോസ്റ്റ്പാർട്ടം ഡിപ്രഷനായിരുന്നു. ക്ലിനിക്കൽ ഡിപ്രഷനുമുണ്ടായിരുന്നു. ശേഷം തെറാപ്പി ചെയ്തു. എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു. അല്ലിയും ഞാനും മരണത്തിന്റെ വക്കിൽ വരെ പോയിരുന്നു', എന്നാണ് സുപ്രിയ പറഞ്ഞത്.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X