ക്യാമറകണ്ണുകൾ പൃഥ്വിക്ക് പിന്നാലെ... ആ ​ഗ്യാപ്പിൽ മകളെ കാറിൽ ഒളിപ്പിച്ച് കയറ്റി സുപ്രിയ, അല്ലിയുടെ വീഡിയോ!

ബോളിവുഡിലും തിരക്കേറിയതോടെ മുംബൈയിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടൻ പൃഥ്വിരാജിന്റെ താമസം. ഒപ്പം സുപ്രിയയും മകളുമുണ്ട്. സിനിമയിൽ തിരക്കുള്ള താരദമ്പതികളാണെങ്കിലും മകളുടെ കാര്യത്തിനായി സമയം കണ്ടെത്തുകയും അവളുടെ മേൽ അതീവ ശ്രദ്ധ പുലർത്തുന്നവരുമാണ് ഇരുവരും. അ‍ഞ്ചാം ക്ലാസുകാരിയായ അല്ലിക്കും ആരാധകർ ഏറെയാണ്. പൃഥ്വിരാജിന്റെയും സുപ്രിയയുടേയും വിശേഷങ്ങൾ അറിയുന്നതിനേക്കാൾ ആരാധകർക്ക് താൽപര്യം ഇരുവരുടെയും ഏക മകൾ അലംകൃതയുടെ വിശേഷങ്ങൾ അറിയാനാണ്.

എന്നാൽ മകളെ ക്യാമറകണ്ണുകൾക്ക് മുമ്പിൽ കൊണ്ടുവന്ന് എക്സ്പോസ് ചെയ്യാൻ താൽപര്യമില്ലാത്ത മാതാപിതാക്കളാണ് പൃഥ്വിരാജും സുപ്രിയയും. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

Prithviraj Sukumaran

പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് അല്ലിയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ പൃഥ്വിയും സുപ്രിയയും പങ്കുവെയ്ക്കാറുള്ളത്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് അല്ലിക്ക് പത്ത് വയസ് തികയും. പിറന്നാൾ ദിവസങ്ങളിൽ മാത്രം മകളുടെ ചിത്രങ്ങൾ പങ്കിടാറുള്ള താരദമ്പതികൾ കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോൾ അതിൽ മകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.

അത് ആരാധകർക്ക് പോലും വലിയ സർപ്രൈസായിരുന്നു. എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകളും ചെറിയ കുറിപ്പുകളുമെല്ലാം സുപ്രിയ സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും പുസ്തമാക്കി മാറ്റിയിരുന്നു. ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ പിതാവിനുള്ള സമർപ്പണമായിരുന്നു.

അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു. മകളുടെ ചിത്രങ്ങൾ പങ്കിടാറില്ലെന്ന് മാത്രമല്ല. ഒരു പൊതുപരിപാടിയിലും മകളെ പങ്കെടുപ്പിക്കാറുമില്ല ഇരുവരും. ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയയുടേയും ഒരു പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിലെ സ്ട്രീറ്റിൽ കുടുംബത്തോടൊപ്പം കറങ്ങാനിറങ്ങിയ പൃഥ്വിയെ പാപ്പരാസികൾ ക്യാമറകളുമായി വളഞ്ഞു.

മകൾ ഒപ്പമുണ്ടായിരുന്നതിനാൽ അവളുടെ മുഖം ക്യാമറയിൽ ഉൾപ്പെടാതിരിക്കാൻ താരം തന്ത്രപരമായ ഒരു നീക്കം നടത്തി. അത് തന്നെയാണ് ഗോസിപ്പ് മന്ത്ര യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോ വൈറലാകാൻ കാരണവും. മകളേയും ഭാര്യയേയും ആദ്യം മാറ്റി നിർത്തി. ശേഷം പൃഥ്വി ആദ്യം വന്ന് കാറിൽ കയറി. താരം കാറിനടുത്തേക്ക് പോയപ്പോൾ പാപ്പരാസികളുടെ ശ്രദ്ധയും പൃഥ്വിയിലേക്ക് തിരിഞ്ഞു.

Prithviraj Sukumaran

ഈ ​ഗ്യാപ്പിൽ സുപ്രിയ പാപ്പരാസികൾ കാണാതെ പിറകിലൂടെ മകളുമായി നടന്ന് ചെന്ന് വേ​ഗത്തിൽ കാറിൽ കയറി. വീഡിയോ വൈറലായതോടെ താരദമ്പതികളെ വിമർശിച്ചും പ്രശംസിച്ചുമെല്ലാം കമന്റുകളും പ്രത്യക്ഷപ്പെടാൻ‌ തുടങ്ങി. മകൾ മനുഷ്യകുഞ്ഞ് തന്നെയല്ലേ... പിന്നെ എന്തിനാണ് ഇത്രത്തോളം ഒളിപ്പിച്ച് പിടിക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്രത്തോളം ഒളിപ്പിച്ച് പിടിക്കുന്നവർക്ക് പിന്നാലെ എന്തിനാണ് ക്യാമറയുമായി പോകുന്നതെന്നാണ് മറ്റൊരാൾ കുറിച്ചത്.

ഇതൊക്കെ വെച്ച് നോക്കുമ്പോൾ പേളി എത്രയോ ബേധം. ഈ കൊച്ച് വലുതായാൽ ആളുകളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാവില്ലേ. രണ്ട്, മൂന്ന് വർഷം കഴിയുമ്പോൾ കുട്ടി തന്നെ പുറത്തുചാടും എന്നും കമന്റുകളുണ്ട്. ചിലർ മകളുടെ സ്വകാര്യതയെ മാനിക്കുന്ന പൃഥ്വാരാജിനേയും സുപ്രിയയേയും അഭിനന്ദിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.

More from Filmibeat

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X