ബ്ലെസ്സി സാന്റാക്ലോസ് ആയിരിക്കുന്നു, എന്റെ ട്രാന്‍സ്ഫര്‍മേഷന്‍ ഡോക്യുമെന്റ് ചെയ്യാന്‍ താത്പര്യമില്ല

ആടുജീവിതം തിയേറ്ററുകളില്‍ വിജയമായി ഓടുകയാണ്. ആടുജീവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് എന്ന നടന്‍ എടുത്ത ട്രാന്‍സ്ഫര്‍മേഷനും കോവിഡ് കാലത്ത് പെട്ടുപോയതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. 2008 മുതല്‍ ബ്ലെസ്സി എന്ന സംവിധായകന്‍ ആടുജീവിതം എന്ന ചിത്രത്തിന് പിന്നാലെയാണ്. 16 വര്‍ഷമാണ് ബ്ലെസി ഈ സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റിവെച്ചത്. ചിത്രം റിലീസ് ആയതിന് പിന്നാലെ പോസിറ്റീവ് റിവ്യൂകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ക്ലാസിക് സിനിമയാണെന്നും ഓസ്‌കാര്‍ അടക്കമുള്ള അവാര്‍ഡുകള്‍ക്ക് അര്‍ഹമാണെന്നും നിരൂപകരും പ്രേക്ഷകരും ഒരു പോലെ പറയുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്ലെസ്സി അതേപേരില്‍ സിനിമ ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്. ഇന്നും ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഇടംപിടിച്ച പുസ്തകം കൂടിയാണ് ബെന്യാമിന്റെ ആടുജീവിതം.

Prithviraj

ഇപ്പോഴിതാ സംവിധായകന്‍ ബ്ലെസ്സിയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗലാട്ട് ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ബ്ലെസ്സിയെക്കുറിച്ച് പറഞ്ഞത്. അഭിമുഖത്തില്‍ പൃഥ്വിയെക്കുറിച്ച് ബ്ലെസ്സി സംസാരിക്കുന്ന വീഡിയോ ബൈറ്റ് കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് പൃഥ്വിരാജ് ബ്ലെസ്സി എന്ന സംവിധായകനുണ്ടായ മാറ്റത്തെക്കുറിച്ച് പറഞ്ഞത്.

'2008ല്‍ അദ്ദേഹം എന്റെ അടുത്ത് വരുമ്പോള്‍ അദ്ദേഹത്തിന് ഒറ്റ നരച്ച മുടി പോലുമില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ നോക്കൂ സാന്റാക്ലോസിനെ പോലെ ആയിരിക്കുന്നു. ആ മനുഷ്യന്‍ മുഴുവനായി മാറി പോയിരിക്കുന്നു. സിനിമ ചെയ്‌തോണ്ടിരിക്കുമ്പോള്‍ ഇത് ഞാന്‍ അത്ര ശ്രദ്ധിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഓരോ വീഡിയോ ഒക്കെ കാണുന്ന സമയത്ത്, ദൈവമേ, എന്തൊരു മാറ്റം എന്ന് തോന്നി പോകും,' പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് സ്വയം സമര്‍പ്പിതനായ ഒരു അഭിനേതാവ് മാത്രമല്ല, നല്ല വിവേകമുള്ള വ്യക്തികൂടിയാണ് എന്നായിരുന്നു ബ്ലെസ്സി അഭിമുഖത്തിനിടെ കാണിച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. നജീബിന്റെ കഥാപാത്രത്തിന് പ്രത്യേകിച്ച് എടുത്ത് കാണിക്കാന്‍ ഒരു റെഫറന്‍സും ഇല്ല. സെറ്റില്‍ അദ്ദേഹം ഒത്തിരി ഇംപ്രവൈസ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്രിയേറ്റീവ് ആയ സംഭാവനകള്‍ നജീബിനെ നിര്‍മിക്കുന്നതില്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. എന്നും ബ്ലെസി വീഡിയോയില്‍ പറഞ്ഞു.

ട്രെയിലറിനടിയിലെ കമന്റുകള്‍ പലതും ഓസ്‌കാര്‍ അര്‍ഹിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു എന്ന് ഇതിനിടയില്‍ ഇന്റര്‍വ്യൂവര്‍ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞതിങ്ങനെയാണ്; ഞാന്‍ ഒരു അവാര്‍ഡുകളെയും ചെറുതാക്കി കാണിക്കുന്നതല്ല, എനിക്ക് ആഗ്രഹിക്കുന്ന ഏറ്റവും വലിയ അവാര്‍ഡ് എന്ന് പറയുന്നത് ആളുകള്‍ വന്ന് സിനിമ കാണുക എന്നുള്ളതാണ്.

ഏതാണ് മികച്ച സിനിമ, ആരാണ് മികച്ച അഭിനേതാവ് എന്നതൊക്കെ ജൂറികള്‍ തീരുമാനിക്കേണ്ടതാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ആളുകള്‍ വന്ന് ഇത് കാണുക എന്നുള്ളതാണ് ഏറ്റവും വലുത്, മാത്രമല്ല, ഇതൊരു ഫിക്ഷന്‍ അല്ല, ഒരാള്‍ ശരിക്കും അനുഭവിച്ച ജീവിതമാണ് സിനിമയിലുള്ളത്. ജീവിച്ചു എന്ന് പറഞ്ഞാല്‍ അയാള്‍ അനുഭവിച്ച ജീവിതമാണ്.

Prithviraj

ഒരാള്‍ ശരിക്കും അവസ്ഥ കൊണ്ട് മെലിഞ്ഞ് ഇങ്ങനെ ആയതാണ്. അപ്പോള്‍ ഞാന്‍ പോയി ന്യൂട്രീഷ്യനിസ്റ്റിന്റെയും ഡോക്ടറുടെയും സഹായത്താല്‍ മെലിഞ്ഞത് ഒരു പിആര്‍ ടീമിനെ വെച്ച് ഡോക്യുമെന്റ് ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. താന്‍ തടി കുറച്ചതിനെ അങ്ങനെ മാര്‍ക്കറ്റ് ചെയ്യേണ്ട ആവശ്യമില്ല എന്ന് തനിക്ക് തോന്നിയെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് ചിത്രമായ അയ്യയിലെ കഥാപാത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശമുണ്ടായി. അയ്യയില്‍ തന്റെ കഥാപാത്രം മനുഷ്യന്റെ കാമനകളെക്കുറിച്ചുള്ളതായിരുന്നു എന്നാണ് അതിന് പൃഥ്വിരാജ് മറുപടി പറഞ്ഞത്. റാണി മുഖര്‍ജിക്കൊപ്പമായിരുന്നു അയ്യ എന്ന സിനിമയില്‍ പൃഥ്വിരാജ് അഭിനയിച്ചത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X