ഇലുമിനാറ്റി മരിച്ചോ? കുറെ നാളുകളായോ? പൃഥ്വിയുടെ ചോദ്യത്തിൽ കുഴങ്ങി ആരാധകർ

പോയ വർഷത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ ലൂസിഫർ. മോളിവുഡിൽ മാത്രമല്ല അന്യഭാഷകളിലും ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ലൂസിഫർ ചിത്രം പുറത്തു വന്നതിനു പിന്നാല സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വാക്കായിരുന്നു ഇലുമിനാറ്റി. ഇതിന്റെ അർഥം നേടി പ്രേക്ഷകർ ഒരുപാട് തലപുകച്ചിരുന്നു. ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ 'ഇലുമിനാറ്റി'യാണ് ലോക ശക്തികളെ നിയന്ത്രിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. ഇപ്പോഴിത ഇലുമിനാറ്റി വീണ്ടും സോഷ്യമീഡിയയിൽ ചർച്ച വിഷയമാകുകയാണ്. നടൻ പൃഥ്വിരാജ് തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

പൃഥ്വിയുടെ  ട്വീറ്റ്

ഇലുമിനാറ്റി വളരെ കാലങ്ങള്‍ക്കു മുന്‍പേ ഇല്ലാതായിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞുകൊണ്ടാണ് ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചില ചോദ്യങ്ങളും താരം ട്വിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇലുമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്കു മുമ്പേ മരിച്ചിരിക്കാം. പക്ഷേ ആ സംസ്കാരം വിവിധ ഭാഗങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. മോഹൻലാൽ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്. എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഏറെ നാളുകൾക്ക് മുൻപ് മരിച്ചതാണോ? താങ്കൾക്ക് ഉറപ്പാണോ പൃഥ്വി ട്വീറ്ററിൽ ചേദ്യം ഉന്നയിക്കുന്നുണ്ട്.

 പൃഥ്വിരാജ്  തന്നെയാണോ ഇലൂമിനാറ്റി

പൃഥ്വിയുടെ ട്വീറ്റ് വൈറലായതോടെ രസകരമായ ചോദ്യങ്ങളുമായി പ്രേക്ഷകർ എത്തുണ്ട്. ഇനി ശരിയ്ക്കും ഇലുമിനാറ്റി പൃഥ്വിരാജ് തന്നെയാണോ? രാജുവേട്ട കൊല്ലണ്ട... തുടങ്ങിയ രസകരമായ കമന്റുകൾ താരത്തിന്റെ ട്വീറ്റിന് മറുപടിയായി ലഭിക്കുന്നുണ്ട്. പൃഥ്വിയുടെ ട്വീറ്റോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ഇലുമിനാറ്റി ചർച്ച വിഷയമാകുകയാണ്.

 ലൂസിഫറിന്റെ രണ്ടാം  ഭാഗം

സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് അബ്രാം ഖുറേഷിയിടെ എൻട്രിയോടെയാണ് ലൂസിഫറിന്റെ ആദ്യ ഭാഗം അവസാനിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചുകൊണ്ടായിരുന്ന ചിത്രം അവസാനിച്ചത്.. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ ഇലുമിനാറ്റി തെളിഞ്ഞുവരുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. പൃഥ്വിയുടെ ട്വീറ്റോടെ പ്രേക്ഷകരുടെ ആകാംക്ഷ ഒരുപടി വർധിച്ചിട്ടുണ്ട്.

 ഇലുമിനാറ്റി


ലോകത്തെ മുഴുവനായി നിയന്ത്രിക്കാൻ കഴിവുള്ള പണവും അധികാരവും അറിവും സ്വാധീനമുള്ള ആളുകളെയാണ് ഇലുമിനാറ്റി വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോകത്തെ നിയന്ത്രിക്കാനുള്ള പവർ ഇവർക്കുണ്ടെന്ന് പറയപ്പെടുന്നു എങ്കിലും ഇതിനെ ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X