മമ്മൂട്ടിയോട്, 'വായടക്കൂ, അബദ്ധം പറയരുതെന്ന് പറഞ്ഞു' ആദ്യ ഡയലോഗ് ഓര്‍മ്മിച്ച് റഹ്മാന്‍
ഒരു കാലത്ത് മമ്മൂട്ടിയും റഹ്മാനും കൂട്ടുകെട്ടില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പിറന്നിരുന്നു. റഹ്മാന്റെ ആദ്യ സിനിമ തന്നെ മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. വര്‍ഷങ്ങള്‍ ഒത്തിരി ആയെങ്കിലും തന്റെ ആദ്യ സിനിമയിലെ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റഹ്മാന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം രസകരമായ ഡയലോഗാണ് പറഞ്ഞത്.

പത്മരാജന്റെ സംവിധാനത്തില്‍ 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്മാന്‍ ആദ്യമായി അഭിനയിക്കുന്നത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കൂടെവിടെയിലെ ആദ്യ ഡയലോഗ് റഹ്മാന്‍ പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയോട്, 'വായടക്കൂ, അബദ്ധം പറയരുത്. എന്റെ ആദ്യ ഡയലോഗും ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ടും ഇതാണ്. ഒപ്പം എന്റെ ആദ്യ നായകനായ മമ്മൂട്ടിയും എന്നും റഹ്മാന്‍ പറയുന്നു.
മമ്മൂട്ടിയ്ക്കും റഹ്മാനുമൊപ്പം സുഹാസിനിയായിരുന്നു പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളില്‍ പശ്ചാതത്തില്‍ പറഞ്ഞ ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപകയായിട്ടാണ് സുഹാസിനി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള റഹ്മാന്റെ ചിത്രം വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.


Click it and Unblock the Notifications