For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റഹ്മാൻ പ്രണയിച്ചിരുന്നത് അമലയെ?, വിവാഹം വേണ്ടെന്ന് നടൻ ഒരിക്കൽ തീരുമാനിച്ചത് അമല കാരണം?, പേര് പോലും പറയാറില്ല!

  |

  പലരും നടൻ റഹ്മാനെ പോലെ പറയാറുള്ളത് ഇങ്ങനെയാണ്.... 'മമ്മൂട്ടിയും മോഹൻലാലും ഒതുക്കിയ നടൻ... ഭാഗ്യം തുണച്ചിരുന്നേൽ സൂപ്പർസ്റ്റാർ ആകേണ്ടിയിരുന്ന നടൻ' എന്നൊക്കെ. പക്ഷെ ഒന്നാലോചിച്ചാൽ റഹ്മാനെപോലെ ഭാഗ്യം തുണച്ചിട്ടുള്ള നടൻ മലയാള സിനിമയിൽ അധികമുണ്ടാകില്ലെന്ന് തന്നെ പറയേണ്ടി വരും.

  കാരണം എന്തെന്നാൽ 1984ൽ കൂടെവിടെ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ റഹ്മാന് പതിനേഴു വയസ് പോലും തികഞ്ഞിരുന്നില്ല. അതും അദ്ദേഹത്തിന് വേണ്ടി പറഞ്ഞുവെച്ചിരുന്ന വേഷമൊന്നുമായിരുന്നില്ല വരാമെന്ന് പറഞ്ഞ പയ്യന് സമയത്തെത്താൻ കഴിയാത്തത് കൊണ്ട് ലഭിച്ച വേഷമാണ്.

  Also Read: 'പ്രിയപ്പെട്ടവളുടെ പാദത്തിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി പങ്കാളി'; നടി ഒന്ദ്രിലയ്ക്ക് അന്ത്യചുംബനം നൽകി പങ്കാളി!

  ആദ്യത്തെ പടത്തിൽ തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു റഹ്മാന്. പിന്നീടുള്ള റഹ്മാന്റെ സിനിമാ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സിനിമയിൽ കയറിയ ആദ്യത്തെ വർഷം തന്നെ അദ്ദേഹത്തിന് പത്തിലധികം സിനിമകൾ ലഭിച്ചു.

  മുഖ സൗന്ദര്യം, നല്ല ഉയരുമുള്ള എക്സർസൈസ് ചെയ്തു മിനുസപ്പെടുത്തിയ ആകാരം അങ്ങനെ എല്ലാ അർത്ഥത്തിലും റഹ്‌മാൻ മലയാളി ജനതക്ക് പുതുമ ഉണർത്തിയിരുന്നു.

  ഒരു പൊടിമീശ പോലുമില്ലാത്ത നായകനെ ചിന്തിക്കാൻ പോലും പറ്റാതിരുന്ന മലയാളി മനസിലേക്ക് ക്ലീൻ ഷേവുമൊക്കെയായി വന്ന് റഹ്മാൻ താരമായി. റഹ്മാൻ സത്യത്തിൽ ഒരു ടിപ്പിക്കൽ ബോളിവുഡ് സുന്ദരനെപ്പോലെയായിരുന്നു ആദ്യകാലത്ത് എന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്.

  റഹ്മാൻ അന്നത്തെ യുവാക്കൾക്കിടയിലെ ട്രെൻഡ് സെറ്ററും യുവതികളുടെ ഉള്ളിലെ ഹരവുമായിരുന്നു. കൂടാതെ ശോഭന, രോഹിണി എന്നിവർക്കൊപ്പം അഭിനയിച്ച് മികച്ച സ്ക്രീൻ പെയർ എന്ന പേര് വരെ റഹ്മാൻ നേടിയിരുന്നു.

  സിനിമയിലെത്തിയ തുടക്ക കാലത്ത് റഹ്മാനും നടി അമലയും പ്രണയത്തിലായിരുന്നുവെന്നാണ് ​ഗോസിപ്പ്. മറ്റ് നടിമാരുടെ പേരുകൾക്കൊപ്പമെല്ലാം റഹ്മാന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ അക്കാലത്ത് നിറഞ്ഞപ്പോഴും അധികം ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇരുവരും റിലേഷൻ മുന്നോട്ട് കൊണ്ടുപോയിരുന്നതായി സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പറഞ്ഞിട്ടുണ്ട്.

  അതേസമയം കാൻ ചാനൽമീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ റഹ്മാൻ തനിക്കുണ്ടായിരുന്ന ഒരു സീരിയസ് റിലേഷൻഷിപ്പിനെ കുറിച്ച് പറയുന്നുണ്ട്.

  Also Read: റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്ന് മല്ലിക സുകുമാരൻ, റോബിനെ തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് നടി!

  അതിൽ താൻ ആരെയാണ് പ്രണയിച്ചിരുന്നതെന്ന് റഹ്മാൻ പറയുന്നുണ്ടെങ്കിലും കാൻചാനൽ മീഡിയ അത് മാസ്ക് ചെയ്താണ് വീഡിയോ റിലീസ് ചെയ്തത്. ഇതോടെ വീഡിയോ കണ്ട പ്രേക്ഷകർ റഹ്മാന്റെ പ്രണയിനിയായിരുന്ന നടിയുടെ പേര് പ്രവചിക്കാൻ തുടങ്ങി.

  വെറുതെ പേരുകൾ പ്രവചിക്കേണ്ടതില്ലെന്നും റഹ്മാൻ ഒരുകാലത്ത് പ്രണയിച്ചിരുന്നത് അമല‌യെയായിരുന്നുവെന്ന് ചില ആരാധകർ നിസംശയം കമന്റിലൂടെ പറയുന്നുണ്ട്. സിനിമയിൽ നിന്നുള്ള ആരെയെങ്കിലും വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നുവോയെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് നഷ്ട പ്രണയത്തെ കുറിച്ച് റഹ്മാൻ വാചാലനായത്.

  'ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ടുപേരും പരസ്പരം ഇഷ്ടത്തിലായിരുന്നു. പക്ഷെ അത് വർക്കായില്ല. അവളുടെ അവസ്ഥകൾ മാറി. പിന്നെ ആ ബന്ധം ഇല്ലാതായി. അത് നന്നായി എന്ന് എനിക്ക് തോന്നുന്നുണ്ട്. അല്ലെങ്കിൽ മെഹറുവിനെ എനിക്ക് കിട്ടില്ലായിരുന്നു.'

  'പരസ്പര സമ്മതത്തോടെ മാറിയതായിരുന്നില്ല. അവൾക്ക് ജീവിതത്തിൽ ഒരുപാട് മാറ്റം വന്നപ്പോൾ അവൾ‌ അവളുടെ കരിയറിനെ കുറിച്ചും മറ്റുമൊക്കെ പറഞ്ഞു. പിന്നെ അവൾ ഞാനുമായുള്ള പ്രണയത്തിൽ നിന്ന് പുറകോട്ട് പോയി. അത് എനിക്ക് വലിയ വിഷമമുണ്ടാക്കി. പിന്നെ പതിയെ വിഷാദത്തിലേക്ക് പോയി. പിന്നെ അത് മാറി.'

  'ആ ബ്രേക്കപ്പ് സംഭവിച്ചതുകൊണ്ട് ഇനി വിവാഹം വേണ്ടെന്ന് വരെ ഞാൻ തീരുമാനിച്ചിരുന്നു' എന്നാണ് റഹ്മാൻ പറഞ്ഞത്. മലയാളത്തിൽ വെറും മൂന്ന് സിനിമകൾ മാത്രം ചെയ്ത് എക്കാലേക്കുമുള്ള ഹിറ്റ് നേടിയ നടിയാണ് അമല.

  എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ മാത്രം മതി അമ‌ലയെ മലയാളി ഓർമിക്കാൻ. കൽക്കട്ടയിൽ ജനിച്ച അമല 1992ലാണ് വിവാഹമോചിതനായ നാ​ഗാർജുനയെ വിവാഹം ചെയ്ത്. ഇപ്പോൾ അമല സിനിമയിൽ അത്ര സജീവമല്ല.

  Read more about: rahman amala
  English summary
  Actor Rahman And Amala Akkineni Love Story And Breakup Again Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X