അന്ന് ഞാൻ ടീനേജർ, ശോഭനയുമായി സൗഹൃദം മാത്രം; ഗോസിപ്പുകൾ പ്രചരിച്ചതിന് പിന്നിൽ, അമ്പത്തിയെട്ടിലും യങ്!

സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് സിനിമയിലേക്ക് എത്തുകയും പിന്നീട് എൺപതുകളിലും തൊണ്ണൂറുകളിലും നായകനായി തരം​ഗമായി മാറുകയും ചെയ്ത നടനാണ് റഹ്മാൻ. അക്കാലത്ത് പെൺകുട്ടികളുടെ ആരാധന പുരുഷനായിരുന്നു താരം. അന്ന് പല നായികമാർക്കൊപ്പം റഹ്മാന്റെ പേര് ചേർത്ത് ​ഗോസിപ്പുകൾ അച്ചടിച്ച് വരുമായിരുന്നു. നായകനായി തിളങ്ങിയിരുന്ന കാലത്ത് പ്രചരിച്ച​ ​ഗോസിപ്പുകൾക്ക് പിന്നിലെ സത്യം കൊച്ചിയിൽ നടന്ന മനോരമ ഹോർത്തൂസിൽ പങ്കെടുത്ത് സംസാരിക്കവെ റഹ്മാൻ വെളിപ്പെടുത്തി.

അമ്മ കൂടെയുണ്ടായിരുന്നു! ശ്രീനിവാസന് വേണ്ടി അവാർഡ് സ്വീകരിച്ച് വിമല! ആ നിമിഷത്തെക്കുറിച്ച് വിനീത് പറഞ്ഞത്?
അമ്മ കൂടെയുണ്ടായിരുന്നു! ശ്രീനിവാസന് വേണ്ടി അവാർഡ് സ്വീകരിച്ച് വിമല! ആ നിമിഷത്തെക്കുറിച്ച് വിനീത് പറഞ്ഞത്?

ശോഭനയുമായും രോഹിണിയുമായുമൊക്കെ റഹ്മാന്റെ പേര് ചേർത്ത് നിരവധി​ ​ഗോസിപ്പുകൾ ഞങ്ങൾ അക്കാലത്ത് വായിച്ചിരുന്നു എന്ന് അവതാരകൻ പറഞ്ഞപ്പോഴാണ് രസകരമായ രീതിയിൽ കുറിക്കുകൊള്ളുന്ന മറുപടി നടൻ നൽകിയത്.

Actor Rahman

എല്ലാക്കാലത്തും ശോഭനയും രോഹിണിയുമെല്ലാം തന്റെ സു​ഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും നടൻ പറഞ്ഞു. ഒരു കാലത്ത് ശോഭന-റഹ്മാൻ ജോഡി വൻ ഹിറ്റായിരുന്നു. ഇരുവരും ഡാൻസിലും മികച്ച് നിന്നതുകൊണ്ട് തന്നെ പ്രണയം പോലുള്ളവ അഭിനയിക്കുമ്പോൾ നല്ലൊരു കെമിസ്ട്രി താരങ്ങൾക്കിടയിൽ വർക്കായിരുന്നു. ഗോസിപ്പുകളെ കുറിച്ച് സംസാരിച്ചാൽ ആ സമയത്ത് എനിക്ക് 18, 19 വയസായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ടീനേജർ എന്ന് വിളിക്കാം.

മാത്രമല്ല ശോഭനയും രോഹിണിയുമൊക്കെയായിരുന്നു എന്റെ ഒട്ടുമിക്ക സിനിമകളിലേയും നായികമാർ. വൈകുന്നേരം ഷൂട്ട് കഴിഞ്ഞാൽ ഞാൻ അവരോട് പറയും ശോഭന നമുക്ക് ഒരു ഐസ്ക്രീം കഴിക്കാൻ പോയാലോയെന്ന്. അത്തരത്തിൽ ആയിരുന്നു അന്നത്തെ യാത്രകളും സൗഹൃദവും.

അവാര്‍ഡ് കിട്ടിയപ്പോൾ ബാലന്‍സ് പോയി! രേഖ അന്ന് 22 ടേക്ക് പോയപ്പോൾ ശ്രീനിവാസൻ പറഞ്ഞത്: ലാൽ ജോസ്
അവാര്‍ഡ് കിട്ടിയപ്പോൾ ബാലന്‍സ് പോയി! രേഖ അന്ന് 22 ടേക്ക് പോയപ്പോൾ ശ്രീനിവാസൻ പറഞ്ഞത്: ലാൽ ജോസ്

അന്ന് എനിക്ക് ബൈക്കുണ്ടായിരുന്നു. ആ ബൈക്കിൽ അവരോടൊപ്പം ചുറ്റിയാണ് എവിടെയെങ്കിലും പോയി ഐസ്ക്രീം കഴിച്ചിരുന്നതും കാഴ്ചകൾ കാണാൻ പോയിരുന്നതും. അത് നിങ്ങളെപ്പോലുള്ള (മാധ്യമങ്ങൾ) കണ്ട് വേറെ രീതിയിൽ എഴുതിയതാണ് എന്നാണ് റഹ്മാൻ പറഞ്ഞത്. പത്ത് നാൽപ്പത് വർഷങ്ങൾക്കിപ്പുറവും റഹ്മാനെപ്പോലൊരു നടനോട് പഴയ ​ഗോസിപ്പുകളെ കുറിച്ച് ഹോർത്തൂസ് പോലൊരു പരിപാടിയിൽ വെച്ച് ചോദിക്കാൻ പാടില്ലായിരുന്നുവെന്നാണ് വീഡിയോ വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ. കിട്ടി.

ചോദ്യത്തിന് തക്കതായ മറുപടി. ഇത്തരമൊരു മറുപടി ആവശ്യമായിരുന്നു, മനോരമ എന്ത് ലിറ്ററേച്ചർ ഫെസ്റ്റ് നടത്തിയാലും നിലവാരം തെളിഞ്ഞ് കാണും നല്ല മഞ്ഞ നിറത്തിൽ. ഗോസിപ്പ് തന്നെ കൊതുകിന് എന്നും കൗതുകം എന്നായിരുന്നു കമന്റുകൾ.

Actor Rahman

മറ്റ് ചില കമന്റുകൾ അമ്പത്തിയെട്ടിലും യങ് ലുക്ക് നടൻ നിലനിർത്തുന്നതിനെ പ്രശംസിച്ചായിരുന്നു. ഇപ്പോഴും ചുള്ളനാണ് എന്നായിരുന്നു കമന്റുകൾ. അഭിനയത്തിന്റെ തുടക്കത്തില്‍ ഒരു നടിയുമായി തനിക്കുണ്ടായ പ്രണയത്തെക്കുറിച്ച് റഹ്മാൻ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിലെ ഒരു നടിയെ വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

രണ്ടാമത്തെ സിനിമയിലാണ് ആ നടിയുമായി ഒന്നിച്ച് അഭിനയിക്കുന്നത്. ആ കാര്യത്തെക്കുറിച്ച് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം അറിയാമായിരുന്നു. പക്ഷെ അവളുടെ ചില സിറ്റുവേഷന്‍ കാരണം മാറിപ്പോയി. അത് നന്നായി എന്നാണ് ഞാന്‍ കരുതുന്നത്. അല്ലെങ്കില്‍ എനിക്ക് മെഹ്‌റുവിനെ കിട്ടില്ലായിരുന്നു. അവളുടെ കരിയറില്‍ ചില മാറ്റങ്ങള്‍ വന്നു. പിന്നെ അവളാണ് പിന്നോട്ട് പോയത്.

ഉർവശിക്ക് പുരസ്കാരം നൽകാൻ ഗൗരി നന്ദയ്ക്ക് യോ​ഗ്യതയുണ്ടോ; മനസിൽ വന്ന ചീത്ത നടി പിടിച്ചുവെച്ചതാണ്; ചർച്ച
ഉർവശിക്ക് പുരസ്കാരം നൽകാൻ ഗൗരി നന്ദയ്ക്ക് യോ​ഗ്യതയുണ്ടോ; മനസിൽ വന്ന ചീത്ത നടി പിടിച്ചുവെച്ചതാണ്; ചർച്ച

എനിക്ക് അത് വലിയ വിഷമം ഉണ്ടാക്കി. സിനിമയില്‍ കാണുന്നപോലെ വിഷാദമൊക്കെ ആയിപ്പോയി. ആ വിഷമം പിന്നെ മാറിയതാണ്. പിന്നീട് വിവാഹം വേണ്ട എന്നുള്ള മൂഡായിരുന്നു എനിക്ക് എന്നാണ് റഹ്മാൻ പറഞ്ഞത്. ആ നടി അമല അക്കിനേനിയാണെന്നാണ് ​ഗോസിപ്പുകൾ. പ്രണയ തകർച്ചയ്ക്ക് എല്ലാം ശേഷം 1993ലാണ് നടൻ മെഹറുന്നീ‌സയെ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് പെൺമക്കളാണ്. മൂത്ത മകൾ വിവാഹിതയും ഒരു ആൺകുഞ്ഞിന്റെ അമ്മയുമാണ് ഇന്ന്.

More from Filmibeat

Read more about: rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X