Don't Miss!
- News
ബിജെപിയില്‍ ചേര്‍ന്നോ, ഇല്ലെങ്കില്‍ വീട്ടില്‍ ബുള്ഡോസറെത്തുമെന്ന് കോണ്‍ഗ്രസുകാരോട് മന്ത്രി
- Automobiles
മഹീന്ദ്രയുടെ സ്വപ്നം സാക്ഷാത്കാരമായി; ഇലക്ട്രിക് പ്ലാൻ്റ് മഹാരാഷ്ട്രയിൽ
- Sports
Hockey World Cup: വെയ്ല്‍സിനെ കീഴടക്കി ഇന്ത്യ, പക്ഷെ ക്വാര്‍ട്ടറിലെത്താന്‍ കാത്തിരിക്കണം
- Technology
ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി
- Finance
നികുതി ലാഭിക്കാൻ ഇങ്ങനെയും വഴികൾ; ഒളിഞ്ഞിരിക്കുന്ന 5 നികുതി ഇളവുകളിതാ
- Lifestyle
മുടി കൊഴിച്ചില്‍ മാറ്റാന്‍ ഒരാഴ്ച കുടിക്കാം: കൂടെ നഖത്തിന്റെ ആരോഗ്യവും കിടിലനാക്കാം
- Travel
ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...
'അജിത്തിന് അഹങ്കാരമാണെന്ന് അറിഞ്ഞു, ഒപ്പം അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു'; അനുഭവം പറഞ്ഞ് നടൻ റഹ്മാൻ!
രവി പുത്തൂരാനായി മലയാളി പ്രേക്ഷകരിലേക്ക് നടൻ റഹ്മാൻ എത്തിയിട്ട് 39 വർഷങ്ങൾ പിന്നിടുന്നു. അഭിനയ ജീവിതം നാല് പതിറ്റാണ്ടോളം പിന്നിടുമ്പോഴും സിനിമയിൽ സജീവമാണ് റഹ്മാൻ. അന്തരിച്ച സംവിധായകൻ പത്മരാജൻ സംവിധാനം ചെയ്‌ത് 1983ൽ പുറത്തിറങ്ങിയ കൂടെവിടെയാണ് റഹ്മാൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
മമ്മൂട്ടിയും സുഹാസിനിയും നായികാ നായകന്മാരായ ചിത്രത്തിൽ നായകനോളം കിടപിടിക്കുന്ന വേഷം തന്നെയായിരുന്നു റഹ്മാന് ആദ്യ ചിത്രത്തിൽ തന്നെ ലഭിച്ചത്.
ഊട്ടിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെയായിരുന്നു താരത്തിന്റെ സിനിമാ പ്രവേശനം. ആദ്യ സിനിമയിൽ തന്നെ അതിശയിപ്പിക്കുന്ന പ്രകകടനം കാഴ്ചവെച്ച് പുരസ്കാരങ്ങളും നേടി റഹ്മാൻ.
കന്നിചിത്രം വഴി മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരമാണ് അന്ന് 16 വയസുകാരനായ റഹ്മാൻ നേടിയെടുത്തത്. അന്ന് അതിന്റെ സീരിയസ്നസ് മനസിലാക്കാതെയായിരുന്നു ജീവിച്ചിരുന്നതെന്ന് റഹ്മാൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി വേഷങ്ങൾ നായകനായും സഹനടനായുമെല്ലാം റഹ്മാൻ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ നടൻ അജിത്തിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ.
അജിത്താണ് നായകനെന്ന് അറിഞ്ഞപ്പോൾ ബില്ലയിൽ അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നുവെന്നും അണിയറപ്രവർത്തകർ വന്ന് തന്നെ നിർബന്ധിച്ച് കൺവിൻസ് ചെയ്യിപ്പിച്ചാണ് ബില്ല ചെയ്തതെന്നും റഹ്മാൻ വെളിപ്പെടുത്തി.

'ബില്ലയിൽ വില്ലൻ വേഷം ചെയ്യുന്നില്ലെന്നാണ് ഞാൻ ആദ്യം തീരുമാനിച്ചത്. അജിത്താണ് ഹീറോ എന്നതായിരുന്നു കാരണം. എനിക്ക് അജിത്തിനെ പരിചയമില്ല. അതിന് മുമ്പ് പലരും പറഞ്ഞും വാർത്തകളിലൂടെയും മറ്റ് അറിഞ്ഞിരുന്നു അജിത്തിന് അഹങ്കാരമാണ് തലക്കനമാണ് എന്നൊക്കെ. അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ എനിക്ക് മടി തോന്നിയത്.'
'അജിത്തിനൊപ്പം വർക്ക് ചെയ്യാൻ താൽപര്യമില്ലെന്ന് കഥ പറയാൻ എത്തിയവരോട് ഞാൻ പറഞ്ഞിരുന്നു അതൊക്കെ പത്രക്കാർ ഉണ്ടാക്കുന്ന കഥയാണെന്നും അതിലൊന്നും സത്യമില്ലെന്നും അന്ന് അണിയറപ്രവർത്തകർ എന്നോട് പറഞ്ഞിരുന്നു.'

'അങ്ങനെ അവർ എന്തൊക്കയോ പറഞ്ഞ് എന്നെ കൺവിൻസ് ചെയ്യിച്ച് അഭിനയിക്കാമെന്ന് സമ്മതിപ്പിച്ചു. അതിന് മുമ്പ് ഞാൻ കുറച്ച് കണ്ടീഷൻസ് വെച്ചു. അത് അവർ സമ്മതിച്ചു. ഒഴിഞ്ഞ് മാറാൻ നോക്കിയപ്പോൾ അവർ എന്നോട് പറഞ്ഞു ഹീറോയിക്ക് ആയിട്ടുള്ള ഒരു ആക്ടർ വേണം ഈ കഥാപാത്രം ചെയ്യാനെന്ന്. അങ്ങനെ സെറ്റിലെത്തി.'
'അവിടെ വെച്ചാണ് അജിത്തിന്റെ യഥാർഥ സ്വഭാവം അറിഞ്ഞത്. എന്നെക്കാളും നല്ല ജെന്റിൽമാനാണ് അദ്ദേഹം. മുൻവിധികൾ കൊണ്ട് സംഭവിച്ചതാണ് ആ തോന്നലുകളെല്ലാം എനിക്ക്' റഹ്മാൻ പറഞ്ഞു.

വിഷ്ണു വർധൻ സംവിധാനം ചെയ്ത ബില്ല 2007ലാണ് തിയേറ്ററുകളിലെത്തിയത്. ജഗദീഷ് എന്ന കഥാപാത്രത്തെയാണ് ബില്ല സീക്വലിൽ റഹ്മാൻ ചെയ്തത്. ചിത്രത്തിൽ നായിക നയൻതാരയായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വളർന്ന് സൂപ്പർസ്റ്റാറാകുമെന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിച്ചിരുന്ന നടനായിരുന്നു റഹ്മാൻ.'
'പക്ഷെ കുറച്ച് മലയാളം സിനിമകൾ ചെയ്ത ശേഷം അദ്ദേഹം തമിഴിലേക്കും മറ്റ് അന്യഭാഷകളിലേക്കും പോയതോടെ റഹ്മാന്റെ താരത്തിളക്കത്തിന് മലയാളത്തിൽ മങ്ങലേറ്റു.

എൺപതുകളിൽ സ്ത്രീകളുടെ വലിയൊരു ആരാധക വൃന്ദം റഹ്മാന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നൃത്തത്തിനും നിരവധി പ്രേക്ഷകരുണ്ടായിരുന്നു. കാണാമറയത്ത് എന്ന ചിത്രത്തിലെ ഒരു മധുരക്കിനാവിൻ ലഹരിയിൽ... എന്ന് തുടങ്ങുന്ന റഹ്മാന്റെ ഡാൻസ് നമ്പർ യുവാക്കളുടെ കാലാതീതമായ ഗാനമായി മാറി.
ഏറ്റവും അവസാനം റഹ്മാൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ പൊന്നിയൻ സെൽവനാണ്. മണിരത്നം സംവിധാനം ചെയ്ത സിനിമയാണ് പൊന്നിയൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തും.