ഒരുമിച്ച് അഭിനയിച്ചിരുന്ന നടിയുമായി ഇഷ്ടത്തിലായിരുന്നു! വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നതായി റഹ്‌മാന്‍

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച് തുടങ്ങി ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ താരമായിരുന്നു റഹ്‌മാന്‍. നിരവധി സിനിമകളില്‍ നായകനായി തിളങ്ങി നിന്ന കാലത്താണ് റഹ്‌മാന്‍ സിനിമ ഉപേക്ഷിച്ച് പോകുന്നത്. എന്തുകൊണ്ട് സിനിമയില്‍ നിന്നും മാറി നിന്നു എന്ന ചോദ്യത്തിന് നടന്‍ തന്നെ മുന്‍പ് പലപ്പോഴും വ്യക്തമായ മറുപടികള്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഭാര്യ മെഹ്‌റുന്നീസയുടെയും മക്കളുടെയും കൊച്ചുമകന്റെയുമൊക്കെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ്. ഇതിനിടയില്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നതിനെ പറ്റി മനസ് തുറന്നിരിക്കുകയാണ് താരം. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ നായകനായി അഭിനയിക്കുകയാണ് നടനിപ്പോള്‍.

rahman

ഒരു കാലത്തിന്റെ മനം കവര്‍ന്ന റൊമാന്റിക്ക് ഹീറോയ്ക്ക് പ്രണയങ്ങളുണ്ടായിട്ടില്ല എന്ന് കളവ് പറയാന്‍ റഹ്‌മാന്‍ തയാറല്ല. അന്ന് കൂടുതല്‍ സിനിമകളിലും ഒന്നിച്ചഭിനയിച്ചത് രോഹിണിക്കും ശോഭനയ്ക്കും ഒപ്പമുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകള്‍ ഉയര്‍ന്നെങ്കിലും അതിലൊന്നും സത്യത്തിന്റെ കണിക പോലും ഉണ്ടായിരുന്നില്ല. നിഷ്‌കളങ്ക സൗഹൃദം മാത്രമായിരുന്നു ആ ബന്ധങ്ങള്‍.

എന്നാല്‍ അക്കാലത്ത് ഒന്നിച്ച് അഭിനയിച്ചിരുന്ന ഒരു നടിയെ റഹ്‌മാന്‍ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീട് വിവാഹം കഴിക്കാന്‍ പറ്റാത്ത സാഹചര്യം വന്നു. വേദനയോടെ അവര്‍ പരസ്പരം പിരിഞ്ഞു. പ്രണയം തനിക്ക് വിധിച്ചിട്ടില്ലാത്ത ഒരു മനോഹര വികാരമാണെങ്കിലും പലരുടെയും പ്രണയങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്ന് റഹ്‌മാന്‍ പറയും.

കൊച്ചിയിലുളള സുഹൃത്തിന് ഒരു പെണ്‍കുട്ടിയോട് കലശലായ പ്രേമം. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ചെക്കന് ആ കുട്ടിയെ വിവാഹം കഴിച്ചേ തീരു. റഹ്‌മാന്‍ സാക്ഷിയായി നിന്ന് വിവാഹം നടത്തി തരണമെന്നാണ് സുഹൃത്തിന്റെ ഡിമാന്റ്്. രഹസ്യസ്വഭാവം വേണ്ട കാര്യമാണ്. തന്നെ കണ്ടാല്‍ അറിയപ്പെടുന്ന നടന്‍ എന്ന നിലയില്‍ ആളുകള്‍ കുടും. ഒടുവില്‍ മുഖംമൂടി വച്ച് കറുത്ത കണ്ണടയും സ്‌കാര്‍ഫും ധരിച്ച് ചെന്ന് ആ വിവാഹം നടത്തി കൊടുത്തു.. എന്നാണ് നടന്‍ പറയുന്നത്.

rahman

സിനിമയില്‍ സജീവമല്ലാത്ത കാലത്തും ആരാധകരുടെ കാര്യത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. ആരാധന തലയ്ക്ക് പിടിച്ചൊരു ആരാധികയെ പറ്റിയും നടന്‍ പറഞ്ഞിരുന്നു. നേരില്‍ കാണണമെന്ന് പറഞ്ഞ് വിളിച്ച ഒരു അമ്മയെ കാണാനായി പോയി. അവിടെ ചെന്നപ്പോള്‍ പന്ത്രണ്ട് പേരടങ്ങുന്ന കുടുംബമാണ്. ബാപ്പയ്ക്കും ഉമ്മയ്ക്കും ആറ് മക്കള്‍. അവരില്‍ റുഷ്ദ എന്ന കുട്ടിയ്ക്ക് തന്നോട് വല്ലാത്ത ആരാധനയാണ്.

എന്നെ നേരില്‍ കണ്ടേ തീരൂ എന്ന ആവശ്യത്തിന് വേണ്ടി കുടുംബം ഒന്നാകെ കൂടെ നിന്നു. അങ്ങനെ പുതുമയുള്ള അനുഭവത്തില്‍ നില്‍ക്കുമ്പോഴാണ് അവരുടെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നത്. വീട്ടില്‍ ചെന്നപ്പോഴാണ് ആ കുട്ടിയുടെ മുറിയില്‍ നിറയെ തന്റെ ചിത്രങ്ങള്‍ കാണുന്നത്. തലയിണക്കടിയിലും ബാത്ത്‌റൂമിലും മേക്കപ്പ് ടേബിളില്‍ പോലും റഹ്‌മാന്റെ ഫോട്ടോസും പേപ്പര്‍ കട്ടിങ്ങ്‌സുമാണ്.

തന്നോടുള്ള ആരാധന കാരണം വിവാഹം പോലും കഴിക്കാതെ നില്‍ക്കുകയാണെന്നും അത് പറഞ്ഞ് മനസിലാക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. അങ്ങനെ ആ കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിച്ചു. പിന്നീട് തനിക്ക് ജനിച്ച മൂത്തമകള്‍ക്ക് ഈ ആരാധികയുടെ പേരാണ് കൊടുത്തതെന്നും അവള്‍ക്കുണ്ടായ കുഞ്ഞിന് റഹ്‌മാന്റെ യഥാര്‍ഥ പേരായ റുഷിന്‍ എന്ന് ഇട്ടതായിട്ടും നടന്‍ പറയുന്നു.

More from Filmibeat

Read more about: rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X