ശോഭനയുമായി പ്രണയത്തിലാണെന്ന് പറഞ്ഞു; രോഹിണിയുടെ പേരിലും ഗോസിപ്പ് വന്നു, വേദനപ്പിച്ച സംഭവത്തെ കുറിച്ച് റഹ്മാന്‍
ഏറെ പ്രിയപ്പെട്ട മലയാളത്തിലെ നടന്മാരില്‍ ഒരാളാണ് റഹ്മാന്‍. മെലിഞ്ഞ് പൊക്കമുള്ള നായകനായി വെള്ളിത്തിരയില്‍ അഭിനയിച്ചിരുന്ന താരം ഇപ്പോള്‍ വില്ലനായും സ്വഭാവ നടനായിട്ടുമൊക്കെ അഭിനയിക്കുകയാണ്. അടുത്തിടെ ഭാര്യ മെഹറുന്നീസയെ ഭാര്യയായി കിട്ടിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.
നായകനായി തിളങ്ങി നിന്ന സമയത്ത് ഒരുപാട് നടിമാരുടെ പേരിനൊപ്പം റഹ്മാന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. നടി രോഹിണിയുമായി പ്രണയത്തിലാണെന്ന് വാര്‍ത്ത വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് നിന്നും മെഹറുന്നീസയെ വിവാഹം കഴിച്ച് സന്തുഷ്ടനായി കഴിയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേരിലുണ്ടായിരുന്ന ഗോസിപ്പുകളെ കുറിച്ചും നടി സിത്താരയില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെ കുറിച്ചും പറയുകയാണ് താരമിപ്പോള്‍.

'എന്റെ പേരില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ശോഭനയുടെയും രോഹിണിയുടെയുമൊക്കെ ഗോസിപ്പ് കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതൊന്നും എന്നെ വേദനിപ്പിച്ചിരുന്നില്ല. എന്നിരുന്നാലും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നുവെന്ന് റഹ്മാന്‍ പറയുന്നു. സിനിമാ മേഖലയിലും നായികമാരോടും പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെ കുറിച്ച് കൂടി റഹ്മാന്‍ വെളിപ്പെടുത്തുകയാണിപ്പോള്‍.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
Recommended Video
'നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമായിരുന്നു. അവരെ ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നതും. പല പ്രതിസന്ധി ഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറി പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ വേഗം ദേഷ്യം വരുന്ന ഞാന്‍ അന്ന് സെറ്റില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു' എന്നും റഹ്മാന്‍ പറയുന്നു.


Click it and Unblock the Notifications











