For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എ.ആർ റഹ്മാൻ കാരണം എനിക്ക് കരിയറിൽ ഡമേജ് ഉണ്ടായിട്ടുണ്ട്, ആറാട്ടിലേക്ക് റഹ്മാൻ വന്നത് ഞാൻ വഴിയാണ്'; റഹ്മാൻ

  |

  മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് റഹ്മാൻ. 1983ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ഏറ്റവും അവസാനം റഹ്മാൻ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ പൊന്നിയൻ സെൽവനാണ്.

  ഇപ്പോഴിത തന്റെ ബന്ധുവും സം​ഗീത ലോകത്തെ മാന്ത്രികനുമായ എ.ആർ റഹ്മാൻ കാരണം തന്റെ കരിയറിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് റഹ്മാൻ കാൻ ചാനൽ മീഡയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

  Also Read: 'അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല, മകൻ കൂട്ടുകാർക്ക് എന്റെ സിനിമകളുടെ ടിക്കറ്റ് കൊടുക്കും'; നവ്യ നായർ

  'ബില്ലയിൽ വില്ലൻ വേഷം ചെയ്യുന്നില്ലെന്നാണ് ഞാൻ ആദ്യം തീരുമാനിച്ചത്. അജിത്താണ് ഹീറോ എന്നതായിരുന്നു കാരണം. എനിക്ക് അജിത്തിനെ പരിചയമില്ല. അതിന് മുമ്പ് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് അജിത്തിന് അഹങ്കാരമാണ് തലക്കനമാണ് എന്നൊക്കെ.'

  'പക്ഷെ കഥ പറയാൻ എത്തിയവർ എന്നോട് പറഞ്ഞിരുന്നു അതൊക്കെ പത്രക്കാർ ഉണ്ടാക്കുന്ന കഥയാണ് അതിലൊന്നും സത്യമില്ലെന്ന്. അങ്ങനെ അവർ എന്തൊക്കയോ പറഞ്ഞ് എന്നെകൊണ്ട് സമ്മതിപ്പിച്ചു. ഞാൻ കുറച്ച് കണ്ടീഷൻസ് വെച്ചു.'

  'അപ്പോൾ അവർ എന്നോട് പറഞ്ഞു ഹീറോയിക്ക് ആയിട്ടുള്ള ഒരു ആക്ടർ വേണം ഈ കഥാപാത്രം ചെയ്യാനെന്ന്. അങ്ങനെ സെറ്റിലെത്തി. അവിടെ വെച്ചാണ് അജിത്തിന്റെ യഥാർഥ സ്വഭാവം അറിഞ്ഞത്. എന്നെക്കാളും നല്ല ജെന്റിൽമാനാണ് അദ്ദേഹം. ധ്രുവങ്കള്‍ പതിനാറ് ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിച്ച സിനിമയായിരുന്നു.'

  'ഒന്നാമത് പോലീസ് വേഷം കൂടാതെ സംവിധാനം ഇരുപത്തൊന്ന് വയസുള്ള പീക്കിരി ചെക്കൻ. കാർത്തിക്കിനേയും അവന്റെ ടീമിനേയും പരിചയപ്പെട്ടപ്പോൾ ഒരു പിള്ളേര് സെറ്റിനെ പോലെ തോന്നി. ഇവരെങ്ങനെ അത്രയും വലിയ സിനിമ ചെയ്യും എന്നൊക്കെ ഞാൻ ചിന്തിച്ചു. ഒഴിവാക്കാൻ പരമാവധി നോക്കി നടന്നില്ല.'

  'ഞാൻ ചെയ്തില്ലെങ്കിൽ അവൻ പിന്നെ ആ പടം വേറെ ആരെയും വെച്ച് ചെയ്യില്ലെന്ന് പറഞ്ഞു. പിന്നെ ഒരു ​ഗ്രൂപ്പ് ഡിസ്കഷനുണ്ടായിരുന്നു. കാർത്തിക്കും സംഘവും നല്ല പ്രിപ്പെയറായി വന്ന് ഹോളിവുഡ് സ്റ്റൈലിലാണ് ഡിസ്കഷൻ നടത്തിയത്.'

  'എനിക്ക് ആദ്യമായാണ് അങ്ങനൊരു അനുഭവം. മുതിർന്ന പയ്യന്റെ അച്ഛനായി അഭിനയിക്കാൻ കഴിയില്ല വേണമെങ്കിൽ അനിയനാക്കിക്കോളൂവെന്നാണ് ആദ്യം ഞാൻ പറഞ്ഞത്. പിന്നീട് എനിക്ക് അതിൽ തൃപ്തി തോന്നാതായതോടെയാണ് അച്ഛനായി അഭിനയിക്കാമെന്ന് ഞാൻ തന്നെ തീരുമാനിച്ചത്. കാർത്തിക്ക് വളരെ ബ്രില്യന്റാണ്. എന്റെ സി​ഗ്നേച്ചർ സിനിമകളിലൊന്നാണ് ധ്രുവങ്കള്‍ പതിനാറ്.'

  Also Read: ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത

  'പല പ്രമുഖരും സ്റ്റേജിൽ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന്. അന്ന് ഞാൻ ചിരിക്കുമായിരുന്നു. വിവാഹത്തിന് ശേഷം അത് ശരിയാണെന്ന് എനിക്ക് മനസിലായി. വിവാഹത്തിന് ശേഷം ഭാര്യയാണ് പിന്തുണ. എന്റെ ടെൻഷൻ കുറക്കാൻ എന്നെ സന്തോഷിപ്പിക്കാനും അവൾ ഓരോന്നൊക്കെ ചെയ്യും. എപ്പോഴും ഞാൻ പറയും പെണ്ണുങ്ങളാണ് ഏറ്റവും ശക്തിയുള്ളവരെന്ന്.'

  'എന്റെ ഭാര്യയുടെ സഹോദരിയെയാണ് എ.ആർ റഹ്മാൻ വിവാഹം ചെയ്തിരിക്കുന്നത്. എ.ആർ റഹ്മാൻ എന്റെ കുടുംബാം​ഗമാണെന്നത് എന്റെ കരിയറിൽ ഡമേജ് ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം എന്റെ അളിയനായ ശേഷ ആര് എന്നെ കാസ്റ്റ് ചെയ്യാൻ വന്നാലും എത്ര വലിയ സംവിധായകരായാലും അവർ സൈഡിലൂടെ ചോദിക്കും റഹ്മാന്റെ മ്യൂസിക്ക്.'

  'അത് പറ്റില്ല അങ്ങനെ അപ്രോച്ച് ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ പറയുമ്പോൾ ഇ​ഗോ ക്ലാഷ് വരും അപ്പോൾ അവർ പറയും എ.ആർ റഹ്മാൻ എപ്പോൾ സമ്മതിക്കുന്നുവോ അപ്പോൾ‌ നമുക്ക് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞ് അവർ ഇറങ്ങി പോകും. ഇതൊരു പ്രശ്നമായിരുന്നു.'

  'എന്റെ സ്വഭാവത്തിന് ഞാൻ ആരോടും സഹായം ചോദിക്കാറില്ല. ഒരുപാട് പ്രശ്നം ആയപ്പോൾ ഒരിക്കൽ ഞാൻ സംസാരിച്ചിരുന്നു. അങ്ങനെയാണ് സം​ഗമം സിനിമ സംഭവിച്ചത്. അതിന് ശേഷം പൊന്നിയൻ സെൽവനിലാണ് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. റഹ്മാൻ കൺവേർട്ടഡ് ആയതുകൊണ്ട് ദീനിയാണ്. മ്യൂസിക്ക് ചെയ്യാത്ത സമയത്ത് നിസ്കരിക്കും.'

  'നിസ്കരിക്കാത്ത സമയത്ത് മ്യൂസിക്ക് ചെയ്യും അത്രമാത്രം. മറ്റൊരു ചിന്തയോ തമാശ പറച്ചിലോ ഒന്നും അദ്ദേഹത്തിന്റെ രീതിയല്ല. മോഹൻലാലിന്റെ ആറാട്ടിലേക്ക് ഞാൻ വഴിയാണ് എ.ആർ റഹ്മാൻ വന്നത്. റിക്വസ്റ്റ് വന്നപ്പോൾ ചെയ്തതാണ്. ലാലുമായി നല്ല സൗഹൃദമുണ്ട്.'

  'സീക്രട്സൊക്കെ ഞങ്ങൾ പരസ്പരം പറയും. പക്ഷെ ഇച്ചാക്കയുടെ അടുത്ത് പെട്ടന്ന് അടുക്കാൻ പാടാണ്. മമ്മൂക്കയെപ്പോലെ ഞാനും പെട്ടന്ന് പൊട്ടി തെറിക്കും. സെറ്റിൽ വെച്ചും അത്തരത്തിൽ ദേഷ്യപ്പെട്ടിട്ടുണ്ട്. നല്ലതിന് വേണ്ടിയാണ് പക്ഷെ പലരും അത് മനസിലാക്കില്ല' റഹ്മാൻ പറഞ്ഞു.

  Read more about: ar rahman rahman
  English summary
  Actor Rahman Says His Career Damaged Because Of AR Rahman-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X