ഓരോ പിള്ളര് വന്നോളും, എട്ട് പത്ത് പാക്കുമായി, നമ്മളെ ബുദ്ധിമുട്ടിക്കാൻ'; റഹ്മാന്റെ ചിത്രങ്ങൾ വൈറൽ
തൊണ്ണൂറുകളിലെ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടൻ റഹ്മാൻ. നടനായും സാഹനടനായും സിനിമയിൽ തിളങ്ങി നിന്ന റഹ്മാൻ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ സിനിമയിൽ നിന്ന് അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് താരം. ഇക്കുറി കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ വരവ്.

സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നുവെങ്കിലും ഫിറ്റ്നസ്സിന്റെ കാര്യത്തിൽ അന്നും ഇന്നും റഹ്മാൻ പെർഫക്ടാണ്. ഇപ്പോഴിത ജിമ്മിൽ നിന്നുളള ചിത്രം പങ്കുവെച്ച് താരം. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ' എന്തു ചെയ്യാനാ, ഓരോരോ പിള്ളര സിനിമ ഫീൽഡിലേയ്ക്ക് വന്നോളം , കെയ്യും പെരുപ്പിച്ച് എട്ടുപത്ത് പാക്കുകളുമായി. വെറുതെ നമ്മളെ ഇട്ട് ബുദ്ധിമുട്ടിക്കാനായി ഇത്തരത്തിലുള്ള രസകരമായ ഒരു കുറിപ്പോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് പ്രേക്ഷകുടെ ഇടയിൽ ചിരി പടർത്തിയിട്ടുണ്ട്.
മണിരത്നം ചിത്രമായ പൊന്നിയിൽ സെൽവൻ എന്ന ബി്ഗ ബജറ്റ് ചിത്രത്തിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിക്കുന്നത് തെന്നിന്ത്യയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഐശ്വര്യറായ് യും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രണ്ട് കഥാപാത്രത്തെയാണ ഐശ്വര്യ ഗുരുവിന്റെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications