For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നത്തെപ്പോലെ തന്നെയാണല്ലോ ഇവര്‍! നായികമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റഹ്മാന്‍! കാണൂ

    |

    ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളിലൊരാളായിരുന്നു റഹ്മാന്‍. രോഹിണി, ശോഭന, നദിയ മൊയ്തു തുടങ്ങിയ നായികമാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയെ സജീവമാക്കിയതും ഇവരായിരുന്നു. ഇവരില്‍ പലരും പിന്നീട് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരുന്നൊരു തിരിച്ചുവരവായിരുന്നു റഹ്മാന്റേത്. മമ്മൂട്ടി ചിത്രമായ ബ്ലാക്കില്‍ അശോക് ശ്രീനിവാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു തിരികയെത്തിയത്.

    ചെറുതും വലുതുമായ വേഷങ്ങളിലൂടെ പിന്നീട് താരം സിനിമയില്‍ സജീവമാവുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും റഹ്മാന്‍ എത്താറുണ്ട്. അടുത്തിടെ നടന്ന എയിറ്റീസ് റീയൂണിയനിടയിലെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. നദിയ മൊയ്തു, ജയറാം, ശരത്കുമാര്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഹൈദരാബാദില്‍ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണ താരങ്ങള്‍ ഒത്തുചേര്‍ന്നത്. കറുപ്പും ഗോള്‍ഡന്‍ കളറുമുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു താരങ്ങള്‍ എത്തിയത്.

    Rahman

    മലയാളത്തിലെ എവര്‍ഗ്രീന്‍ ജോഡികളെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. അഭിനേത്രിയായ ലെനയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സിനിമയ്ക്കായും ഇവര്‍ക്ക് ഒരുമിച്ചൂടേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. അന്നും ഇന്നും ഒരുപോലെ തന്നെയാണല്ലോ ഇരുവരുമെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍. റഹ്മാന്റെ പോസ്റ്റുകള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    Read more about: rahman റഹ്മാന്‍
    English summary
    Rahman Shares 80s reunion photos.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X