ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന് അടുക്കള ജോലിയടക്കം എല്ലാം ചെയ്യുന്നു, റഹ്മാന്റെ ലോക്ഡൗണ്‍ ദിവസങ്ങളിങ്ങനെ
തെന്നിന്ത്യന്‍ സൂപ്പര്‍ താരം റഹ്മാന്റെ ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെയാണ് റഹ്മാനും. ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന് അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന ഫോട്ടോസായിരുന്നു ഫേസ്ബുക്ക് പേജിലൂടെ റഹ്മാന്‍ പങ്കുവെച്ചത്. മൂത്തമകളാണ് ഈ ചിത്രങ്ങള്‍ എടുത്തത്.
ലോക്ഡൗണ്‍ സമത്ത് പുതിയ പലതും പഠിക്കുകയാണെന്ന് പറയുകയാണ് താരമിപ്പോള്‍. ജോലിക്കാരെ എല്ലാ അവരുടെ വീടുകളിലേക്ക് പറഞ്ഞ് വീട്ട് ജോലികളെല്ലാം സ്വയം ചെയ്യാനാണ് താരകുടുംബം തീരുമാനിച്ചത്. ഒപ്പം ഓണ്‍ലൈനിലൂടെ ചില കാര്യങ്ങള്‍ പഠിക്കുന്നതിനെ കുറിച്ചും താരം പറയുന്നു.

സര്‍ക്കാര്‍ പലകുറി ആവര്‍ത്തിച്ചിട്ടും പലരും പുറത്തേക്കിറങ്ങുമ്പോള്‍ ദേഷ്യവും സങ്കടവുമാണ് വരുന്നത്. കോവിഡിന്റെ ഭീകരാവസ്ഥയെ പലരും ഗൗരവമായി എടുക്കുന്നില്ലെന്നാണ് മനസിലാകുന്നത്. ഇതൊരു വൈറസാണ്. മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം ഇതിന് പൂര്‍ണ ചികിത്സയില്ല. അതിനാല്‍ വൈറസിന്റെ ചെയിന്‍ മുറിക്കുക മാത്രമാണ് വ്യാപനം തടയാനുള്ള ഏക പോം വഴി. അതിനോട് പൂര്‍ണമായും സഹകരിക്കുക. വീട്ടിലിരിക്കുന്ന ഓരോരുത്തരും ഓരോ ജീവനാണ് രക്ഷിക്കുന്നതെന്ന് ഓര്‍ക്കുക.

നിര്‍ഭാഗ്യവശാല്‍ കുട്ടികള്‍ കൂടുതലായും പുറത്തേക്കിറങ്ങുന്നതാണ് കാണുന്നത്. അവര്‍ക്ക് പൂര്‍ണ ബോധ്യം ഇല്ലായിട്ടിരിക്കാം. എന്നാല്‍ എല്ലാം അറിയുന്ന രക്ഷിതാക്കള്‍ അവരെ എന്ത് കൊണ്ട് തടയുന്നില്ല? എല്ലാവരെയും പോലെ കുടുംബത്തോടൊപ്പം പൂര്‍ണ സമയം വീട്ടില്‍ തന്നെയാണ് ഞാന്‍. ജോലിക്കാരെയെല്ലാം വീട്ടിലേക്ക് പറഞ്ഞ് വിട്ടു. അവര്‍ക്കുമുണ്ടല്ലോ കുടുംബങ്ങള്‍. എല്ലാ ജോലികളും ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യുന്നത്. പാചകത്തിലായാലും മറ്റ് ജോലികളായാലും ഭാര്യയെ സഹായിക്കുന്നു.

മക്കള്‍ 2 പേര്‍ക്കും അടുക്കളയില്‍ കയറാന്‍ മടിയാണ്. അതുകൊണ്ടാണ് ഇത്തിരി കടുപ്പിച്ചാണെങ്കിലും അടുക്കള ജോലി കുട്ടികളെ നിര്‍ബന്ധമായും പരിശീലിപ്പിക്കുന്നു. എന്നെ സംബന്ധിച്ച് ഈ ലോക്ഡൗണ്‍ കാലം പഠനകാലം കൂടിയാണ്. സ്‌കെച്ചിങ്, ഫോട്ടോഷോപ് എന്നിവ ഓണ്‍ലൈനിലൂടെ പഠിക്കുന്നു. കുറച്ചൊക്കെ അറിയാമെങ്കിലും പൂര്‍ണമായി പഠിക്കാന്‍ സാധിക്കുന്നത് ഇപ്പോഴാണ്. കൊവിഡ് മൂലം കഷ്ടപ്പെടുന്നവരെ കുറിച്ചോര്‍ത്ത് മനസ് വേദനിക്കാറുണ്ട്. അവര്‍ക്കായി എന്തു ചെയ്യാം എന്നാണ് ഇപ്പോഴത്തെ ചിന്ത.

ഇതുമായി ബന്ധപ്പെട്ട് സുഹാസിനി, മണിരത്‌നം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു. കൊവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ നേരിടാനും ബോധവല്‍ക്കരണത്തിനും അടുത്ത് തന്നെ ഒരു വീഡിയോ പുറത്തിറക്കുന്നുണ്ട്. എണ്‍പതുകളിലെ താരങ്ങളും ഈ ആശയത്തോടൊപ്പം പങ്കുചേരും. അതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നമ്മള്‍ അറിയാത്ത, കേള്‍ക്കാത്ത രോഗങ്ങളാണ് പലപ്പോഴും കടന്ന് വരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ എല്ലാവര്‍ക്കുമുള്ള ആശുപത്രി സൗകര്യങ്ങളോ ഐസലോഷന്‍ ബെഡുകളോ ഇല്ലാത്ത വാര്‍ത്തകള്‍ കാണാറുണ്ട്.

ഓരോ പൗരനും സ്വയം രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള അറിവാണ് പ്രധാനം. സ്വയം ബിപി പരിശോധിക്കുന്നത് പോലെ പ്രമേഹം നിര്‍ണയിക്കുന്നത് പോലെ ഇത്തരം രോഗലക്ഷണങ്ങള്‍ സ്വയം പരിശോധിക്കാനുള്ള മെഡിക്കല്‍ കിറ്റ് വേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോഴത്ത സംഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നത്. ഭാവിയില്‍ അത് സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു. വീണ്ടും ഓര്‍മിപ്പിക്കുന്നു, നമ്മുടെ നന്മയ്ക്ക് ഈ നാടിന്റെ നന്മയ്ക്കാണ് നിയന്ത്രണങ്ങളെല്ലാം. അത് പാലിക്കുക. എന്നും റഹ്മാന്‍ പറയുന്നു.


Click it and Unblock the Notifications