'മകൾക്ക് ശ്രീലങ്കയിലുള്ള കടുത്ത ആരാധികയുടെ പേരാണ് ഇട്ടിരിക്കുന്നത്'; കാരണം വെളിപ്പെടുത്തി നടൻ റഹ്മാൻ!

മലയാളത്തിന്റെ പ്രിയതാരങ്ങളിൽ ഒരാളാണ് റഹ്മാൻ. വളരെ ചെറുപ്പത്തിൽ തന്നെ നായകനായി സിനിമയിൽ അരങ്ങേറിയ താരം തമിഴിൽ അടക്കം തിരക്കുള്ള നടനാണ്. എൺപതുകളിലും തൊണ്ണൂറുകളിലും ഏറ്റവും കൂടുതൽ സ്ത്രീകൾ ആരാധികമാരായി ഉണ്ടായിരുന്ന നടനും റ​ഹ്മാനായിരുന്നു. 1983ല്‍ തന്റെ പതിനാറാമത്തെ വയസിലാണ് അഭിനയ ജീവിതത്തിലേക്ക് റഹ്മാന്‍ കടക്കുന്നത്.

പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിലായിരുന്നു നടന്‍ ആദ്യമായി വേഷമിടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകളും വീ‍ഡിയോകളും പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആരാധകർ അത്ഭുതപ്പെടുന്നത് പ്രായം തൊടാത്ത സൗന്ദര്യം കണ്ടാണ്.

ഇന്നും ആരാധികമാർ നിരവധിയുള്ള താരം ശ്രീലങ്കയിൽ നിന്നുള്ള തന്റെ കടുത്ത ആരാധികയുടെ പേരാണ് മകൾക്ക് നൽകിയിരിക്കുന്നത്. ഒരു പക്ഷെ ഒരു താരവും ഇന്ത്യൻ‌ സിനിമയുടെ ചരിത്രത്തിൽ തന്റെ ആരാധികയുടെയോ ആരാധകന്റെയോ പേര് മക്കൾക്ക് നൽകിയിട്ടുണ്ടാവില്ല. മൂത്ത മകൾക്കാണ് ആരാധികയുടെ റുഷ്ദ എന്ന പേര് റഹ്മാൻ നൽകിയിരിക്കുന്നത്.

 Rahman

അതുപോലെ തന്നെ ഫാൻസിനെ വളരെ നന്നായി ട്രീറ്റ് ചെയ്യുന്നൊരു നടൻ കൂടിയാണ് റഹ്മാൻ. തുടക്കകാലത്ത് ഒന്ന്, രണ്ട് സിനിമകൾ ചെയ്ത ശേഷം ആരാധകരിൽ നിന്നും വന്ന അ‍ഞ്ഞൂറോളം കത്തുകൾക്ക് അദ്ദേഹം മറുപടി നൽകിയിരുന്നു. സ്വന്തം മകൾക്ക് ശ്രീലങ്കയിലുള്ള കടുത്ത ആരാധികയുടെ പേരാണ് ഇട്ടിരിക്കുന്നതല്ലേയെന്ന് അവതാരകൻ ചോദിച്ചപ്പോൾ ശരിയാണെന്നാണ് റഹ്മാൻ മറുപടി നൽകിയത്.

'മകൾക്ക് ശ്രീലങ്കയിലുള്ള കടുത്ത ആരാധികയുടെ പേരാണ് ഇട്ടിരിക്കുന്നത്... റുഷ്ദ. ആരാധകരെ ഇത്തരത്തിൽ പേഴ്സണലായി ഹാൻഡിൽ ചെയ്യുന്നത് സ്ട്രാറ്റജി ഒന്നും അല്ല. എന്റെ ക്യാരക്ടർ അങ്ങനെയാണ്. മനുഷ്യന്മാരെ സ്നേഹിക്കുക എന്നത് മാത്രമെ അതിന് പിന്നിലുള്ളു.'

'എന്റെ അടുത്ത് നല്ല രീതിയിൽ നിന്നാൽ ഞാനും തിരിച്ച് അതുപോലെയായിരിക്കും. ശ്രീലങ്കയിലുള്ള ആരാധിക റുഷ്ദ ഇപ്പോഴും ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്. അവർ ഓസ്ട്രേലിയയിലാണ് ഇപ്പോഴെന്നും', റഹ്മാൻ പറയുന്നു. അതുപോലെ തന്നെ റഹ്മാൻ എന്ന പേരാണ് താരത്തിന്റെ ശ്രീലങ്കയിലുള്ള ആരാധിക മകന് നൽകിയിരിക്കുന്ന പേര്.

അടുത്തിടെയാണ് റഹ്മാന്റെ മൂത്ത മകൾ റുഷ്ദയ്ക്ക് ആൺകുഞ്ഞ് പിറന്നത്. പേരക്കുട്ടിക്കൊപ്പം ഇരിക്കുന്ന റഹ്മാന്റെ ചിത്രം വൈറലായിരുന്നു. റഹ്മാൻ അപ്പൂപ്പനായി എന്നത് വിശ്വസിക്കാൻ കഴിയാതെയാണ് പലരും കമന്റിട്ടിരിക്കുന്നത്. മമ്മൂട്ടി കഴിഞ്ഞാൽ മലയാള സിനിമയിൽ പ്രായം റിവേഴ്‌സ് ഗിയറിൽ ഓടുന്ന മറ്റൊരു നടന്റെ പേര് പറയാൻ പറഞ്ഞാൽ ഉത്തരം റഹ്മാൻ എന്ന് തന്നെയാണ്.

rahman

അയാൻ റഹ്മാൻ നവാബ് എന്നാണ് താരത്തിന്റെ പേരക്കുട്ടിയുടെ പേര്. രണ്ട് പെണ്മക്കളുടെ മാതാപിതാക്കളാണ് റഹ്മാനും ഭാര്യയും. 2021 ഡിസംബർ മാസത്തിലായിരുന്നു റുഷ്‌ദയുടെ വിവാഹം. അൽത്താഫ് നവാബ് ആണ് റുഷ്‌ദയുടെ ഭർത്താവ്.

അലീഷയാണ് റഹ്മാന്റെ മറ്റൊരു മകൾ. സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് റഹ്മാന്റെ ഭാര്യ മെഹ്റുന്നിസ. റുഷിൻ റഹ്‌മാൻ എന്നാണ് റഹ്മാന്റെ പൂർണ്ണനാമം. സമാറയുടെ പ്രമോഷനും മറ്റുമായി കഴിഞ്ഞ കുറച്ച് ദിവസമായി റഹ്മാൻ കേരളത്തിലുണ്ട്.

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമയാണ് സമാറ. ചിത്രത്തിൻ്റെ പേരിലും റഹ്മാൻ്റെ ആൻ്റണി എന്ന കഥാപാത്രത്തിലും ഏറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു അവതരണ രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്.

വിവിയാ ശാന്താണ് റഹ്മാൻ്റെ ജോഡി. ഭരത്, മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്കോട്ട് തുടങ്ങിയവർക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയിൽ അഭിനയിച്ചിട്ടുണ്ട്.

Read more about: rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X