ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്! റഹ്‌മാന്റെ മകളും സിനിമയിലേക്ക്
മലയാള സിനിമയിലെ താര പുത്രന്മാര്‍ അഭിനയത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും താരപുത്രിമാരില്‍ അധികമാരും സിനിമ ലക്ഷ്യമാക്കിയിട്ടില്ല. നടന്‍ റഹ്‌മാന്റെ മകള്‍ സിനിമ എന്ന സ്വപ്നത്തെ തേടി എത്തിയിരിക്കുകയാണ്. 90 കളില്‍ മലയാള സിനിമയിലെ സൂപ്പര്‍താര പദവിയില്‍ എത്തിയ നടനാണ് റഹ്‌മാന്‍.
ഇടയ്ക്ക് സിനിമയില്‍ നിന്ന് ഇടവേള എടുത്ത വീണ്ടും തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ റഹ്‌മാന്റെ പാതയിലൂടെ അഭിനയത്തില്‍ സജീവമാവുകയാണ് ഇളയ മകള്‍ അലീഷ റഹ്‌മാന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി.

കുട്ടിക്കാലത്ത് മൃഗഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അപ്പോള്‍ ആകെ അറിയാവുന്ന 'അഭിനയം' ജോലിയായി ചെയ്യാമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്ന് കരുതിയത്.
സിനിമയില്‍ വെറുതേ വന്ന് പോകുന്ന അഭിനേതാവാകനല്ല. മറിച്ച് സിനിമയെന്ന കലയുടെ ഓരോ മുക്കും മൂലയും പഠിച്ച് സിനിമ ചെയ്യാനാണ് എന്റെ പ്ലാന്‍. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോള്‍ സിനിമയെ മുഴുവനായും അറിയുന്നത് നല്ലതാണല്ലോ എന്ന് അലീഷ പറയുന്നു.
മണിരത്‌നം തന്റെ ഗുരുവാണെന്നാണ് അലീഷ പറയുന്നത്. അദ്ദേഹത്തിന്റെ കൂടെ നിന്ന് സിനിമ പഠിക്കണമെന്ന ആഗ്രഹം എന്നും ഉണ്ടായിരുന്നു. ഒരുപാട് പ്രാര്‍ഥിച്ചിട്ടാണ് ആ അവസരം കിട്ടിയത്. വളരെ നിര്‍ണായകമായൊരു രംഗത്തില്‍ മണി സാര്‍ എന്നെ ക്ലാപ്പ്‌ബോര്‍ഡ് ചെയ്യാന്‍ പഠിപ്പിച്ചു. ആ തിരക്കിലും എന്നെ പരിഗണിച്ചത് എനിക്ക് വലിയ കാര്യമായി.

അഭിനയം എന്നതിലുപരി സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും തനിക്കുണ്ടെന്ന് പറയുകയാണ് താരപുത്രി. ഓരോ യാത്രയിലും കണ്ടതും കേട്ടതുമെല്ലാം ഞാന്‍ കുറിച്ച് വെച്ചിട്ടുണ്ട്. അതെല്ലാം ചേര്‍ത്ത് സാഹചര്യമുണ്ടായാല്‍ ഒരു ത്രില്ലര്‍ സിനിമ ചെയ്യും. എന്റെ അച്ഛനെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇഷ്ടമാണെങ്കിലും ഈ സിനിമ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ്. നല്ലൊരു സ്‌ക്രീപ്റ്റില്‍ അച്ഛന് വേണ്ടി വലിയൊരു സിനിമ വേറെ ഒരുക്കുമെന്നും അലീഷ പറയുന്നു.
നടന്‍ കമല്‍ ഹാസനെ കുറിച്ചും അലീഷ സംസാരിച്ചു. 'ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴാണ് കമല്‍ ഹാസന്‍ സാറിനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം പറഞ്ഞതൊക്കെ ഞാന്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്. സെറ്റില്‍ കമല്‍ ഹാസന്‍ എന്ന ലെജന്‍ഡ് ഉള്ളത് വലിയൊരു സന്തോഷവും അഭിമാനവുമാണ്.
ആദ്യമായി അഭിനയിക്കുന്നത് മലയാളം സിനിമയിലായിരിക്കണമെന്ന് ആഗ്രഹമുണ്ട്. ആരും കാണുകയും കേള്‍ക്കുകയും ചെയ്യാത്ത പുത്തന്‍ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. മലയാളത്തില്‍ പുറത്തിറങ്ങുന്ന ഓരോ സിനിമകളും കാണുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നും അലീഷ പറയുന്നു.


Click it and Unblock the Notifications











