ഉണ്ണി മുകുന്ദനുമായി ചെറിയൊരു പിണക്കത്തിലായിരുന്നു; 10 വര്‍ഷത്തിന് ശേഷമാണ് മിണ്ടിയതെന്ന് രാഹുല്‍ മാധവ്
ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ട്വല്‍ത്തമാന്‍. ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകള്‍ക്ക് ശേഷം പുറത്തിറങ്ങിയ സിനിമയായതിനാല്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. മോഹന്‍ലാലിന് പുറമെ പതിനൊന്നു യുവതാരങ്ങള്‍ കുടി ചിത്രത്തില്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ട്വല്‍ത്തമാനുണ്ട്.
അതില്‍ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്ത താരങ്ങളാണ് ഉണ്ണി മുകുന്ദനും രാഹുല്‍ മാധവും. ഈ കൂട്ടുകെട്ടിനെ കുറിച്ചുള്ള രസകരമായ ചില കഥകളാണ് പ്രചരിക്കുന്നത്. ട്വല്‍ത്തമാനില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഇരുവരും ഒരുമിച്ചു നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് മുതല്‍ ഉണ്ണിയുമായി ചെറിയ പിണക്കത്തില്‍ ആയിരുന്നെന്നാണ് രാഹുലിപ്പോള്‍ വെളിപ്പെടുത്തുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.

ഉണ്ണി മുകുന്ദനും രാഹുല്‍ മാധവും ഒരുമിച്ച് നായകന്മാരായി തുടക്കം കുറിച്ച സിനിമയാണ് ബങ്കോക്ക് സമ്മര്‍. 2011 ല്‍ റിലീസ് ആയ ചിത്രത്തിലൂടെ ഇരുവരും സഹോദരന്മാരുടെ റോളിലാണ് അഭിനയിച്ചത്. എന്നാല്‍ സിനിമയ്ക്ക് ശേഷം രണ്ടാളും പിണക്കത്തിലായിരുന്നു എന്നാണ് രാഹുലിപ്പോള്‍ പറയുന്നത്. ബാങ്കോക്ക് സമ്മറിന്റെ ലൊക്കേഷനില്‍ വച്ച് നടന്ന ഒരു സംഭവമാണ് താരങ്ങള്‍ക്കിടയില്‍ പിണക്കത്തിന് കാരണമായത്.

നിസ്സാരമായൊരു പ്രശ്നമാണ് ഇത്രയും വര്‍ഷത്തോളം മിണ്ടാതെ ഇരുന്നതിന് കാരണം. ഒരു ഫോണ്‍ കോളില്‍ തീരുന്ന പ്രശ്‌നമായിരുന്നു. അതിങ്ങനെ വളര്‍ന്ന് വന്നതാണ്. ഇപ്പോള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കാന്‍ എത്തിയതോടെ ആ പിണക്കത്തിനും അവസാനമായി. അതേ സമയം എന്താണ് ഉണ്ണി മുകുന്ദനുമായി പിണങ്ങാനുണ്ടായ കാരണമെന്ന് രാഹുല്‍ വെളിപ്പെടുത്തിയില്ല.

'അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ലെന്നാണ് രാഹുല്‍' പറഞ്ഞത്. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല. 'ശ്ശേ ഇത്രയും നാള്‍ സംസാരിക്കാതിരുന്നത് എന്തായിരുന്നു ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിന്തിക്കും'.

അന്ന് ഞങ്ങള്‍ രണ്ട് പേരും സിനിമയില്‍ കുട്ടികളാണ്. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ തന്നെയാണ്. എങ്കിലും അന്നത്തെ ഒരു പക്വത കുറവ് മാത്രമായിരുന്നു ആ പിണക്കത്തിന് കാരമം. ശേഷം പരസ്പരം സംസാരിക്കാന്‍ പറ്റിയൊരു അവസരം കിട്ടാത്തത് കൊണ്ട് മിണ്ടാതായി പോയതാണ്. മാത്രമല്ല ഈ കാലത്തിനുള്ളില്‍ ഉണ്ണിയുടെ സിനിമകളെല്ലാം താന്‍ കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാന്‍ കണ്ടതിന്റെ സന്തോഷവും രാഹുല്‍ മാധവ് പങ്കുവെച്ചു.


Click it and Unblock the Notifications











