റിലേഷൻഷിപ്പ് തെരഞ്ഞെടുക്കുന്നതിൽ ഞാൻ ശ്രദ്ധാലുവാണ്, അനുഭവം പഠിപ്പിച്ചത്: രാഹുൽ രവി

നടൻ രാഹുൽ രവിയുടെ വിവാഹമോചനം വലിയ ചർച്ചയാതാണ്. ലക്ഷ്മി എസ് നായർ എന്നായിരുന്നു ഭാര്യയുടെ പേര്. എന്നാൽ വിവാഹ ശേഷം ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. രാഹുൽ രവിക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ലക്ഷ്മി ഉന്നയിച്ചു. രാഹുൽ രവി തന്നെ ഉപദ്രവിച്ചെന്നും വിവാഹ ശേഷവും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായെന്നും ലക്ഷ്മി പരാതി നൽകി. പ്രശ്നങ്ങൾ ഒതുങ്ങിയ ശേഷം രാഹുൽ രവി വീണ്ടും കരിയറിൽ സജീവമായി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് രാഹുൽ രവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ വീട്ടുകാർക്ക് പേടിയുണ്ട്, മെഹ്നാസ് സെെക്കോയെ പോലെ; ഡിവോഴ്സിലേക്കെന്ന് സഫ
എന്റെ വീട്ടുകാർക്ക് പേടിയുണ്ട്, മെഹ്നാസ് സെെക്കോയെ പോലെ; ഡിവോഴ്സിലേക്കെന്ന് സഫ

മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ രവി മനസ് തുറന്നത്. പേഴ്സണൽ ലെെഫിലെടുത്ത ചോയ്സുകൾ തെറ്റായിരുന്നെന്ന് മുമ്പ് തോന്നിയിരുന്നു. എന്നാൽ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാനറിഞ്ഞു. അതിന്റേതായ മാറ്റങ്ങൾ എനിക്ക് വന്നു. എന്താണ് സംഭവം, ആൾക്കാരെ മനസിലാക്കണം എന്ന് തിരിച്ചറിഞ്ഞു. റിലേഷൻഷിപ്പ് തെരഞ്ഞെടുക്കുന്നതിൽ ഞാൻ ശ്രദ്ധാലുവാണ്. ഒരുപാട് സ്ട്ര​ഗിൾ ചെയ്ത് വന്നതിനാൽ മോശം സമയം വരുമ്പോൾ എന്നെ അതത്ര ബാധിക്കില്ല. സ്ട്രോങായി ഹാൻഡിൽ ചെയ്യും. മെന്റലി ഡൗൺ ആയിപ്പോകാനുള്ള സാധ്യത കുറവാണ്. പരിഹാരം നോക്കും. ​ഗോസിപ്പുകൾ പതിവാണ്. ഞാൻ അഭിനയിക്കുന്ന എല്ലാ നായികമാരോടൊപ്പം റൂമറുകൾ വരാറുണ്ട്. ഇപ്പോൾ കുറവാണ്. ഇപ്പോഴത്തെ തലമുറ അതൊന്നും ശ്രദ്ധിക്കുന്നില്ല.

Rahul Ravi

ജീവിത പങ്കാളിക്ക് ഇന്ന ​ഗുണങ്ങൾ വേണം എന്നൊന്നും എനിക്കില്ല. അതൊക്കെ സ്കൂളിൽ പഠിക്കുമ്പോഴാണ്. ഓരോരുത്തരുടെ ജേർണി വ്യത്യസ്തമായിരിക്കും. എന്റെ ജേർണി വേറെയാണ്. എന്റെ ജീവിതത്തിലേക്ക് വരുന്നയാളുടെ ജേർണി വേറെയുമായിരിക്കും. എന്റെ ജേർണിയെ സപ്പോർട്ട് ചെയ്തില്ലെങ്കിലും അതിൽ തടസമുണ്ടാക്കരുത്. സമാധാനപരമായിരിക്കണം.

'നീനാ കുറുപ്പേ... നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് ചാവും, വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം'
'നീനാ കുറുപ്പേ... നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് ചാവും, വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം'

ജീവിതത്തെ ആത്മീയതലത്തിൽ കാണുന്ന ആളാണ് താനെന്നും രാ​ഹുൽ രവി പറയുന്നു. നമ്മുടെ ജന്മം കൊണ്ട് ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് നടക്കും. എന്റെ കരിയറിൽ പ്രശ്നങ്ങൾ വരുത്താൻ ഒരുപാട് പേർ ശ്രമിച്ചിരുന്നു. കഴിഞ്ഞു, ഇനി വേറെ പണി നോക്കാമെന്ന് ഞാനും വിചാരിച്ചു. പക്ഷെ പിന്നെയും മുന്നോട്ട് പോയെന്നും രാഹുൽ രവി പറയുന്നു.

തനിക്കിപ്പോൾ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്നില്ലെന്ന് രാഹുൽ രവി നേരത്തെ പറഞ്ഞിരുന്നു. പൊസസീവ്നെസ് പരിധി വിട്ടാൽ ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമെന്നും രാഹുൽ രവി പറയുന്നു. പൊസസീവായി തല്ലുന്നതൊന്നും ഒരു പെൺകുട്ടിക്കും ഉൾക്കൊള്ളാൻ പറ്റില്ല. അതേപോലെ പെൺകുട്ടി പങ്കാളിയുടെ കരിയറിനെ ബാധിക്കുന്ന അളവിൽ പൊസസീവ് ആകുന്നതും ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ലെന്നും രാ​ഹുൽ രവി പറഞ്ഞു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X