മസില്‍ ഉള്ളവര്‍ക്ക് ബുദ്ധിയില്ലെന്നാണ് ചിലര്‍ പറയുന്നത്! തനിക്കും ഇത് കേള്‍ക്കേണ്ടി വന്നുവെന്ന് രാജീവ് പിള്ള
ഉണ്ണി മുകുന്ദന് ശേഷം മസിലളിയന്‍ ലുക്കില്‍ വന്ന് ശ്രദ്ധേയനായി മാറിയ താരമാണ് രാജീവ് പിള്ള. മോഡലിങിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ലുക്കും മസിലും കൊണ്ട് കാര്യമില്ലെന്നും ബുദ്ധിയോ അഭിനയപാടവമോ നടനില്ലെന്നുമൊക്കെ പലതരം കമന്റുകളാണ് താരത്തിന് കേള്‍ക്കേണ്ടതായി വന്നിട്ടുള്ളത്.
എന്തുകൊണ്ടാണ് തനിക്കിങ്ങനെയുള്ള കമന്റുകള്‍ കേള്‍ക്കേണ്ടി വന്നതെന്ന് പറയുകയാണ് രാജീവിപ്പോള്‍. മാത്രമല്ല തന്റെ സിനിമകളെ കുറിച്ചും കേരളത്തില്‍ വന്നാല്‍ കേള്‍ക്കേണ്ടി വരുന്ന ചോദ്യങ്ങളെ കുറിച്ചും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടന്‍ തുറന്ന് പറഞ്ഞത്.

ഇപ്പോള്‍ സിനിമയൊന്നും ഇല്ലേ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. പിന്നെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മൂന്ന് മൂന്നര കൊല്ലമായി എന്നെ കണ്ടിട്ട്. പിന്നെ മലയാളത്തില്‍ വന്നാല്‍ മാത്രം താന്‍ നേരിടുന്ന ഒരു ചോദ്യമാണിതെന്നാണ് രാജീവ് പിള്ള പറയുന്നത്. മറ്റൊരു ഇന്റസ്ട്രിയിലും ചോദ്യം വരാറില്ല.
ഇപ്പോള്‍ ഏത് സിനിമയാണ് ചെയ്യുന്നത് എന്നാണ് തമിഴിലും തെലുങ്കിലുമെല്ലാം ചോദിക്കാറുള്ളത്. ഇവിടെ മാത്രം, ഇപ്പോള്‍ സിനിമയൊന്നും ഇല്ലല്ലേ എന്നാവും. അവര്‍ക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതി ഇല്ലെന്ന് ഞാനും പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ കുറവാണെങ്കിലും തമിഴിലും മറ്റുമൊക്കെ സിനിമ ചെയ്യുന്നുണ്ട്. ഇടയ്ക്ക് മലയാളത്തില്‍ അവസരം കിട്ടാതെ ഇരുന്നത് കൊണ്ടാണ് മുംബൈയിലുള്ള തിയേറ്റര്‍ ഗ്രൂപ്പില്‍ പോയി അഭിനയിക്കുന്നതെന്നാണ് നടന്‍ പറയുന്നത്.
മോഡല്‍ ലുക്ക് ഉണ്ടെങ്കിലും പ്രൊഫഷണലി ഞാനൊരു ദന്തിസ്റ്റാണെന്ന് രാജീവ് പിള്ള പറയുന്നു. മോഡലിങ് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി എങ്കിലും, ഇപ്പോഴും തന്നെ ആളുകള്‍ പരിഗണിക്കുന്നത് ഒരു മോഡല്‍ ആയിട്ടാണ്. ഇപ്പോഴും ഞാന്‍ നിരന്തരം മോഡലിങ് ചെയ്യുന്നുണ്ടെന്ന് എല്ലാവരും കരുതുന്നുണ്ട്. സത്യത്തില്‍ അങ്ങനെയല്ലെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.
സിനിമയില്‍ വന്നതിന് ശേഷം തനിക്ക് വന്നിട്ടുള്ള മിസ്‌റ്റേക്ക് എന്താണെന്നും നടന്‍ തുറന്ന് പറഞ്ഞിരുന്നു. തെലുങ്കിലും തമിഴിലും സിനിമകള്‍ ചെയ്യുന്നുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ എനിക്ക് തെറ്റുകള്‍ പറ്റിയിരുന്നു. രണ്ട് സിനിമകള്‍ ഞാന്‍ വളരെ മെക്കാനിക്കലായി ചെയ്തു. അത് ഞാന്‍ ചെയ്യാന്‍ പാടില്ലായിരുന്നു.

ഇത് തെറ്റാണെന്നും ഇങ്ങനെ ചെയ്യരുതെന്നും അതില്‍ അഭിനയിക്കുമ്പോള്‍ എനിക്കറിയാമായിരുന്നു. പക്ഷെ അപ്പോള്‍ എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. സംവിധായകന്‍ അങ്ങോട്ട് നോക്കൂ എന്ന് പറയുമ്പോള്‍ അങ്ങോട്ട് നോക്കണം, ചിരിക്കൂ എന്ന് പറയുമ്പോള്‍ ചിരിക്കണം. തീര്‍ത്തും സംവിധായകന്‍ പറയുന്നത് പോലെ മാത്രമേ ചെയ്യാന്‍ പറ്റൂ. അങ്ങനെ രണ്ട് സിനിമകള്‍ ചെയ്തപ്പോള്‍ തന്നെ എനിക്ക് മസില്‍ മാത്രമേയുള്ളൂ എന്ന ടാഗ് വന്നു.
അന്നങ്ങനെ രണ്ട് തെറ്റ് ചെയ്തതാണ് പിന്നീട് കരിയറിനെ ബാധിച്ചത്. അതിന് ശേഷം ആ പേര് മാറിയില്ലെന്ന് വേണം പറയാന്‍. എന്റെ തെറ്റുകള്‍ എന്റെ മാത്രം തെറ്റുകളാണ്. അതിന് ഞാന്‍ ആരെയും പഴിക്കുന്നില്ല. നല്ല വേഷം പിന്നെ തന്നത് ജൂഡ് ആന്റണി മാത്രമാണ്. അത് സൗഹൃദത്തിന്റെ പുറത്ത് എനിക്ക് വേണ്ടി ഉണ്ടാക്കി എഴുതി തന്ന റോളായിരുന്നു എ്ന്നും രാജീവ് പിള്ള പറയുന്നു.
പിന്നെ കേരളത്തില്‍ സംഭവിക്കുന്ന മറ്റൊരു കാര്യം മസില്‍ ഉണ്ടെങ്കില്‍ അവന് ബുദ്ധിയില്ലെന്ന് പറയുന്നത്. ആ പറയുന്ന വ്യക്തികളോട് നിങ്ങള്‍ക്ക് ഇതിനെ പറ്റി യാതൊരു ധാരണയുമില്ലെന്ന് ഞാന്‍ പറയുകയാണ്. കാരണം വ്യായമം ചെയ്യാത്ത ആളുകളെക്കാളും ബുദ്ധിയും ഓര്‍മ്മ ശക്തിയുമൊക്കെ ഉണ്ടാവുക വ്യായമം ചെയ്യുന്നവര്‍ക്കാണ്. ഒത്തിരി പഠനങ്ങളും ഇതില്‍ നടന്നിട്ടുണ്ടെന്ന് നടന്‍ പറയുകയാണ്.


Click it and Unblock the Notifications











