'ചെറിയ വീട്, സാമ്പത്തികമായി ഒന്നുമില്ല, ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു; ഇനി പണിയെടുക്കാന്‍ പറ്റില്ലെന്ന്'

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് മാധവന്‍. അഭിനേതാവായി മാത്രമല്ല, കാസ്റ്റിംഗ് ഡയറക്ടര്‍ ആയും നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജേഷ് ഇപ്പോള്‍ സ്വന്തമായി സിനിമ സംവിധാനവും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ് രാജേഷ് മാധവന്‍.

പ്രമോഷനിടെ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് രാജേഷ് പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. ജോലി കളഞ്ഞാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും ഒരു ഘട്ടത്തില്‍ അച്ഛന്‍ തനിക്ക് ഇനി പണിക്ക് പോകാന്‍ ആവില്ലെന്ന് പറഞ്ഞതായും രാജേഷ് മാധവന്‍ പറയുന്നു.

RAJESH

ഭയങ്കര ചെറിയ വീടും സാമ്പത്തികമായി അത്രയൊന്നും ഇല്ലാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അച്ഛന്‍ മാത്രം ജോലി ചെയ്തിട്ടുള്ള വരുമാനം ഒക്കെയേ ഉണ്ടായിരുന്നുള്ളു. അമ്മയ്ക്ക് കാസര്‍ഗോഡിന് പുറത്ത് ഒരു ലോകം ഉണ്ടെന്ന് തന്നെ അറിയില്ല എന്നുള്ള പോലെയാണ്. അച്ഛന്‍ എങ്ങനെയോ കുറച്ച് സെന്‍സിബിള്‍ ആയിട്ട് തന്നെയാണ് നമ്മളോട് പെരുമാറിയിട്ടുള്ളതെന്നും രാജേഷ് പറയുന്നു.

'അതുവരെ അച്ഛന്‍ എന്നെ സഹിച്ചിട്ടുണ്ട്. അവസാനം ഒരു ഘട്ടത്തില്‍ അച്ഛന്‍ ഒരു ദിവസം എന്നോട് പറഞ്ഞു, ഇങ്ങനെ പോയാല്‍ ശരിയാകും എന്ന് തോന്നണില്ല. എനിക്ക് തീരെ പറ്റാണ്ടായി. ജോലി ചെയ്യാന്‍. നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു എന്ന് പറഞ്ഞു. ഞാന്‍ അത് അച്ഛനെക്കൊണ്ട് പറയിപ്പിച്ചു. അങ്ങനെ ഒന്ന് പറഞ്ഞിട്ടുണ്ട്,' രാജേഷ് പറഞ്ഞു.

അത് ഒരിക്കെ മാത്രമേ പറഞ്ഞിട്ടുള്ളു. ബാക്കി എല്ലാ സമയത്തും എന്നെങ്കിലും അവന്‍ രക്ഷപ്പെടുമായിരിക്കും എന്ന തോന്നല്‍ തന്നെയാണ്. ഇപ്പോള്‍ പക്ഷെ ഹാപ്പിയാണ്. അമ്മയ്ക്ക് ഞാന്‍ എന്ത് ചെയ്താലും സന്തോഷമാണ്. അച്ഛനെ സിനിമ കാണിക്കാന്‍ കൊണ്ടുപോവാന്‍ നിന്നപ്പോള്‍ ആദ്യം വരുന്നില്ല എന്ന് പറഞ്ഞ് കുറച്ച് വാശിയൊക്കെ കാണിച്ചു.

നിങ്ങളെ ഒക്കെ കൊണ്ടു പോവാന്‍ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അയ്യോ ഇത് ഇമോഷണല്‍ ആണല്ലോ എന്ന് വിചാരിച്ച് കൂടെ വന്നിട്ടുണ്ട്. നമ്മുടെ കൂടെ നടക്കുമ്പോള്‍ മസില്‍ പിടിച്ച് ഒക്കെ നടക്കും. പക്ഷെ സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ടാകും. ഉം. കൊള്ളാം എന്നൊക്കെയാണ് അച്ഛന്‍ പറയുക എന്നും രാജേഷ് മാധവന്‍ പറഞ്ഞു.

സിനിമ പഠിച്ചു വരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് മുമ്പ് എഴുതും കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ദിലീഷ് പോത്തനെ കാണാന്‍ തുടങ്ങിയ ശേഷം മനസിലായത്, അദ്ദേഹത്തിന് സിനിമയോടുള്ള സമീപനം എന്റെ കാഴ്ചപ്പാടിനെ മാറ്റിയിട്ടുണ്ട്. അന്ന് ഇത്രയും പൊലീസുകാരെ വെച്ച് സിനിമ ചെയ്യാം, പൊലീസുകാരെ തന്നെ കാസ്റ്റ് ചെയ്യാം എന്ന് പറയുമ്പോള്‍ ഞാന്‍ അത് വെറുതെ പറഞ്ഞതായിരിക്കും എന്നുള്ള രീതിയിലാണ് ഞാന്‍ അതിനെ കണ്ടത്.

ഇന്ന് അത് പ്രാക്ടിക്കലാണെന്ന് ചിന്തിക്കാന്‍ പറ്റും. പക്ഷെ തൊണ്ടിമുതല്‍ ഇറങ്ങുന്ന സമയത്ത് എനിക്ക് വ്യക്തിപരമായി അങ്ങനെ ഒന്ന് ഇമാജിന്‍ ചെയ്യാന്‍ പോലും കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു സ്‌ക്രിപ്റ്റിനോടുള്ള ഇടപെടല്‍, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍, അതിലൊക്കെ ദിലീഷ് പോത്തന്‍ മാസ്റ്റര്‍ ആണ്.

RAJESH

മിന്നല്‍ മുരളിയിലെ മാറാലഹ എന്ന ഡയലോഗ് ഓവര്‍ ആയി പോകുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷെ ബേസില്‍ സപ്പോര്‍ട്ട് ചെയ്യും. ഓവര്‍ ആയിക്കോട്ടെ എന്ന് പറയും. ബേസിലിന്റെ കൂടെ അഭിനയിക്കാന്‍ പോകുന്നുണ്ട്. ബേസിലിന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണ്.

മിന്നല്‍ മുരളിയിലെ പൊലീസുകാരനല്ലേ എന്ന് ചോദിച്ച് കുട്ടികള്‍ ഫോട്ടോകള്‍ എടുക്കാന്‍ വരുന്ന സമയത്ത് അത് വലിയ സന്തോഷമാണ് എന്നും രാജേഷ് മാധവന്‍ പറഞ്ഞു.

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X