'നായികയായി മീന വേണം'; 63-കാരനായ രാമരാജനൊപ്പം അഭിനയിക്കില്ലെന്ന് നടി മീന; നടിക്കെതിരെ രോഷം

80കളില്‍ തമിഴ് സിനിമയില്‍ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികമായി മാറി പിന്നീട് തമിഴ് സിനിമാ ലോകത്ത് വലിയ ആരാധകരെ നേടിയ നടിയാണ് മീന. 1982ല്‍ നെഞ്ചങ്കള്‍ എന്ന ശിവജി ഗണേഷന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മീന സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് എങ്കേയോ കേട്ട കുരല്‍, അന്‍പുള്ള രജിനികാന്ത് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

തുടര്‍ന്ന് രജിനികാന്തിനൊപ്പം യജമാന്‍, എന്‍ രാസാവിന്‍ മനസിലെ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നായിക എന്ന രീതിയില്‍ നടി മീനയ്ക്ക് നേടിക്കൊടുത്തത്. രജിനികാന്തിനൊപ്പം മീന ആദ്യം ബാലതാരമായാണ് അഭിനയിച്ചത് അതിന് ശേഷം നായികയായി യജമാനിലെത്തിയപ്പോള്‍ ആ കൂട്ടുകെട്ട് ഒരേ സമയം വിമര്‍ശനം നേടുകയും നടിക്ക് ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.

meena

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ കൂടെ അഭിനയിച്ച മീന കമല്‍ഹാസന്‍, അര്‍ജുന്‍, വിജയ്, വിജയകാന്ത്, സത്യ രാജ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. 2009ല്‍ മീന ബംഗലൂരു കാരനായ വിദ്യാസാഗറിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

മകള്‍ നൈനിക വിജയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മകളായി തെരി സിനിമയില്‍ അഭിനയിച്ചിരുന്നു. നൈനികയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് നേടിയത്. 2022ല്‍ ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മീനയുടെ വിദ്യാസാഗര്‍ മരണപ്പെടുന്നത്. മീനയുടെ ഇപ്പോഴവത്തെ വലിയ ശക്തി കൂടെയാണ് മകള്‍ നൈനിക.

വിദ്യാസാഗറുമായി വിവാഹം കഴിഞ്ഞെങ്കിലും സിനിമയില്‍ നിന്നും മീന പൂര്‍ണമായും വിട്ടുനിന്നിരുന്നില്ല. തമിഴിലും തെലുഗുവിലും മലയാളത്തിലും മീന തുടര്‍ന്നും അഭിനയിച്ചു. മലയാളത്തില്‍ ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകളുടെ ഭാഗമായി. മീനയും ഖുഷ്ബുമായിരുന്നു സിനിമയില്‍ രജിനികാന്തിന്റെ നായികയായി എത്തിയത്. തുടര്‍ന്ന് ഷൈലോക്ക്, ബ്രോഡാഡി, ആനന്ദപുരം ഡയറീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

റൗഡി ബേബി എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രാമരാജന്‍ എന്ന സീനിയര്‍ നടന്‍ തന്റെ ഏറ്റവും പുതിയ സിനിമയായ സാമനിയന്‍ എന്ന ചിത്രത്തിലേക്ക് നടി മീനയെ നായികയായി ക്ഷണിച്ചപ്പോള്‍ നടി നിരസിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

രാമരാജന്‍ തന്നെയാണ് വാര്‍ത്ത പറഞ്ഞത്. എന്നാല്‍ എന്ത് കാരണം കൊണ്ടാണ് 63 കാരനായ നടന്റെ ഒപ്പം അഭിനയിക്കില്ലെന്ന് നടി പറഞ്ഞതെന്നാണ് ആരാധകരടക്കം ചോദിക്കുന്നത്. 12 വര്‍ഷത്തിന് ശേഷം നടന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണിത്. 2010ല്‍ വലിയ ഒരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് നടന്‍ പരിക്കുകളോടെ രക്ഷപ്പെട്ടത്.

meena

1986 ലാണ് നടരാജന്‍ സിനിമയിലേക്കെത്തിയത്. അദ്ദേഹത്തിന്റെ 18-ാമത്തെ ചിത്രമായ കരഗാട്ടക്കാരന്‍ വലിയ ഹിറ്റായിരുന്നു. പുതിയ ചിത്രത്തില്‍ അഭിഭാഷകന്റെ റോളിലാണ് എത്തിയിരിക്കുന്നത്. എന്തായാലും ഒപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ മീനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

നടന്‍ രജിനികാന്താണ് തനിക്ക് ഇത്തരമൊരു ഓഫര്‍ തന്നിരുന്നതെങ്കില്‍ ഇതേ തീരുമാനം തന്നയാണോ എടുക്കുക എന്നാണ് നടി മീനയോട് ആരാധകര്‍ തന്നെ ചോദിക്കുന്നത്. എന്തായാലും നടിക്കെതിരായ വിവാദങ്ങളോട് മീന ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്താണ് പ്രശ്‌നമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടുമില്ല.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X