For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രോ​ഗ്രാം കഴിഞ്ഞ് വരുമ്പോൾ കാവ്യ മാധവൻ ഉറങ്ങാതിരിക്കുന്നുണ്ടാകും കുശലം ചോദിച്ചിട്ടെ ഞാൻ പോകൂ'; രമേഷ് പിഷാരടി

  |

  മിമിക്രി അവതരിപ്പിച്ചും പ്രോ​ഗ്രാമുകൾ ചെയ്തുമെല്ലാം ചാനലുകളിലൂടെ ജനങ്ങളിലേക്ക് എത്തിയ രമേഷ് പിഷാരടി ഇന്ന് സംവിധായകനായും നടനായും മാറി കഴിഞ്ഞു. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ മുൻനിര താരങ്ങളെ വെച്ച് സിനിമകൾ ചെയ്ത് കൈയ്യടി വാങ്ങാനും രമേഷ് പിഷാരടിക്ക് സാധിച്ചു. പിഷാരടി സ്റ്റേജിൽ കയറി സംസാരിച്ച് തുടങ്ങിയാൽ സദസിലിരിക്കുന്നവർക്കെല്ലാം ‌അതങ്ങനെ തുടർന്ന് പോയിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് തോന്നും.

  'പ്രസവിച്ചതിനാൽ ഒഴിവാക്കിയതോ? ആചാര്യയുടെ ട്രെയിലറിലും ഇവന്റിലും കണ്ടില്ല'; ചിരഞ്ജീവിക്കെതിരെ കാജൾ ആരാധകർ!

  ഒട്ടും ബോറടിപ്പിക്കാതെ കുട്ടി കഥകൾ അടക്കം ഉൾപ്പെടുത്തിയാണ് പിഷാരടി കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സംവിധാനത്തിന് മുമ്പ് അഭിനയമായിരുന്നു തുടക്കകാലത്ത് രമേഷ് പിഷാരടി ചെയ്തത്. നായകനായും സിനിമ ചെയ്തിട്ടുണ്ടെങ്കിലും സിനിമയോ നായകനോ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കപ്പൽ മൊതലാളിയാണ് രമേഷ് പിഷാരടി നായകനായ ആദ്യത്തെ സിനിമ. പിന്നീട് സഹനടനായിട്ടാണ് രമേഷ് പിഷാരടി തിളങ്ങിയിട്ടുള്ളത്. അവയിൽ പ്രേക്ഷകർ അന്നും ഇന്നും പേര് കേട്ടാൽ തന്നെ ചിരിക്കാൻ തുടങ്ങുന്ന നല്ലവനായ ഉണ്ണി എന്ന കഥാപാത്രം വരെയുണ്ട്.

  'എന്നെ മനസിലാക്കിയത് നവീനാണ്, ഞാൻ ഒരുപാട് മിസ് ചെയ്യും, റോബിന് അധിക കാലമില്ല'; അശ്വിൻ പറഞ്ഞത്

  പോസറ്റീവ് എന്ന സിനിമയിലൂടെ അഭിനയിച്ച് തുടങ്ങിയ പിഷാരടി ഇപ്പോൾ വീണ്ടും നായക വേഷത്തിൽ സിനിമ ചെയ്തിരിക്കുകയാണ്. കപ്പൽ മൊതലാളിക്ക് ശേഷം രമേഷ് പിഷാരടി നായകനാകുന്ന സിനിമ കൂടിയാണിത്. സർ‌വൈവൽ ത്രില്ലറായ ചിത്രത്തിലെ പിഷാരടിയുടെ പ്രകടനം കാഴ്ചക്കാരന് മികച്ച അനുഭവമായിരിക്കുമെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നോ വേ ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പിഷാരടി ഒറ്റയ്ക്ക് നിന്ന് കസറി എന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

  നോ വേ ഔട്ട് നിധിൻ ദേവീദാസാണ് സംവിധാനം ചെയ്തത്. നിധിൻ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ചിത്രത്തിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം വർഗീസ് ഡേവിഡാണ് നിർവഹിച്ചിരിക്കുന്നത്. ഒരു കുരുക്കിൽ നിന്ന് പുറത്തുകടക്കാൻ രമേഷ് പിഷാരടി നടത്തുന്ന വേറിട്ട ശ്രമങ്ങളുടെ അഭിനയപ്രകടനമാണ് സിനിമയെന്നാണ് ചിത്രത്തെ കുറിച്ച് ലഭിക്കുന്ന കമന്റുകൾ. ക്ലൈമാക്സ് ചിത്രീകരിക്കാൻ വേണ്ടി ശരിക്കും താൻ കഴുത്തിൽ കയറിട്ട് തൂങ്ങുകയായിരുന്നുവെന്ന് പിഷാരടി തന്നെ വെളിപ്പെടുത്തിയിരുന്നു.

  ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും നർമം കണ്ടെത്താറുള്ള പിഷാരടി തന്റെ ചില സ്വഭാവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മുമ്പൊക്കെ താൻ വഴിയിലെ ഫ്ലക്സ് ബോർഡിനോട് പോലും സംസാരിക്കുന്ന പ്രകൃതകാരനായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 'ഞാൻ അധികം ദേഷ്യപ്പെടുന്ന വ്യക്തിയല്ല. അങ്ങനെ ദേഷ്യം വന്നാലും തെറി പറയില്ല. സന്തോഷം വരുമ്പോഴാണ് സ്നേഹത്തോടെ വല്ല ചീത്തവാക്കുകളൊക്കെ സംസാരിക്കുമ്പോൾ ഉപയോ​ഗിക്കുന്നത്. ദേഷ്യം വരുമ്പോൾ കുറച്ച് ശബ്ദമൊക്കെ കടുപ്പിച്ച് സംസാരിക്കുകയെ ചെയ്യാറുള്ളൂ.'

  Recommended Video

  Ramesh Pisharody Exclusive Interview | FilmiBeat Malayalamn

  'എനിക്ക് നടിമാരോടുള്ള ഇഷ്ടം മാറികൊണ്ടിരിക്കും ദീപിക പദുപകോണിനെ എനിക്ക് ഇഷ്ടമാണ്. സായ് പല്ലവി തെലുങ്ക് പാട്ടിന് ഡാൻസ് കളിച്ചാലും ഞാൻ നോക്കികൊണ്ടിരിക്കും. മലയാളത്തിൽ മഞ്ജു വാര്യർ ഇഷ്ടമുള്ള നടിയാണ്. കുഞ്ചാക്കോ ബോബനാണ് ഇഷ്ടപ്പെട്ട നടൻ. പോസ്റ്ററൊക്കെ നോക്കി അതിനോട് ചുമ്മാ വർത്തമാനം പറഞ്ഞിരിക്കുന്ന സ്വഭാവമൊക്കെ എനിക്കുണ്ട്. പണ്ട് പരിപാടി കഴിഞ്ഞ് വെളുപ്പിന് മൂന്ന് മണിയൊക്കെ ആകുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. വരുന്ന വഴിക് വണ്ടി ഇറങ്ങുമ്പോൾ തന്നെ കാവ്യ മാധവന്റെ ഫോട്ടോ വെച്ച വലിയൊരു ഫ്ലക്സ് കാണാം. അത് കാണുമ്പോഴെ ഞാൻ കുശലമൊക്കെ ചോദിക്കും‌... ഇനിയും ഉറങ്ങിയില്ലേ... എന്നൊക്കെ ചോദിച്ച് ഞാൻ വീട്ടിലേക്ക് പതുക്കെ നടക്കും. വെളുപ്പിനായത് കൊണ്ട് നമ്മൾ തനിയെ സംസാരിക്കുന്നത് വേറെയാരും കേൾക്കില്ലല്ലോ....' രമേഷ് പിഷാരടി പറഞ്ഞു.

  Read more about: ramesh pisharody
  English summary
  actor Ramesh Pisharody revealed about his hidden funny characteristics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X