'സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ, കൂടുതല്‍ പറയാനില്ല'

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും നടനും സംവിധായകനും എല്ലാമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. ആദ്യമൊക്കെ മിമിക്രിയും മറ്റും സ്റ്റേജ് ഷോകളിൽ അവതരിപ്പിച്ചാണ് രമേഷ് പിഷാരടി മിനിസ്ക്രീനിലേക്ക് എത്തിയത്. ബ്ലഫ് മാസ്റ്റേഴ്സ് അടക്കമുള്ള രമേഷ് പിഷാരടി-ധർമജൻ കോമ്പോയിലെ പരിപാടികൾ നയന്റീസ് കിഡ്സിന് ഒരു നെസ്റ്റാൾജിയ തന്നെയാണ്.

രമേഷ് പിഷാരടി ടെലിവിഷനിൽ‌ അവതരിപ്പിച്ച പരിപാടികളെല്ലാം ഹിറ്റായി തുടങ്ങിയതോടെയാണ് സിനിമയിലേക്ക് അവസരം വന്നത്. നായകനായി അടക്കം ചില സിനിമകളിൽ രമേഷ് പിഷാരടി അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോകളും വരെ ജനപ്രിയമാണ്. അതിന് കാരണം അവയ്ക്കെല്ലാം രമേഷ് പിഷാരടി നൽകുന്ന ക്യാപ്ഷനാണ്.

Ramesh Pisharody, suresh gopi

കൗണ്ടർ കിങായ താരം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും പ്രത്യക്ഷപ്പെടാറുണ്ട്. പൊതുവെ സെലിബ്രിറ്റികളിൽ മിക്കവരും തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കാൻ താൽപര്യപ്പെടുന്നവരല്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായ വിഷയങ്ങളിൽ നിലപാടുകളും ഒട്ടുമിക്ക മലയാള താരങ്ങളും തുറന്ന് പറയാറില്ല.

എന്നാൽ രമേഷ് പിഷാരടി അക്കാര്യത്തിൽ വളരെ വ്യത്യസ്തനാണ്. കാരണം താൻ ഒരു കോൺ​ഗ്രസ് അനുഭാവിയാണെന്ന കാര്യം ഇതിനോടകം പലപ്പോഴായി പിഷാരടി വെളിപ്പെടുത്തി കഴിഞ്ഞു. പക്ഷെ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ആരെയും വിലയിരുത്താറില്ല പിഷാരടി. അതുകൊണ്ട് തന്നെ സൗഹൃദത്തിൽ അതൊന്നും വിഷയമാകാറുമില്ല.

അതിനാലാണ് ബിജെപി അനുഭാവിയായ സുരേഷ് ​ഗോപിയുമായി വരെ നല്ല സൗഹൃദം ഉണ്ടാക്കാൻ രമേഷ് പിഷാരടിക്ക് കഴിഞ്ഞത്. ഇപ്പോഴിതാ സുരേഷ് ​ഗോപിയെ കുറിച്ച് അടുത്തിടെ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ.

അത് അദ്ദേഹത്തോട് മാത്രമാണെന്ന് പറഞ്ഞാണ് പിഷാരടി സംസാരിച്ച് തുടങ്ങുന്നത്. 'സുരേഷേട്ടന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്. വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച് പലരെയും സഹായിച്ചിട്ടുണ്ട്.'

Ramesh Pisharody, suresh gopi

'എന്റെ പടമൊക്കെ ഇറങ്ങുന്ന സമയത്തും മിമിക്രി സംഘടനയിലും എല്ലാം സുരേഷ് ഗോപി ചേട്ടന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയം ഓരോരുത്തരുടെ വിശ്വാസമാണ്. അതും വ്യക്തിത്വവും കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ല. നല്ല ഒരു മനുഷ്യനാണ് എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ പറയാന്‍ ഞാനാളല്ല', എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്.

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹത്തിന് കുടുംബസമേതം എത്തിയാണ് രമേഷ് പിഷാരടി സംബന്ധിച്ചത്. സമീപകാലത്തായി നടൻ മമ്മൂട്ടിക്കൊപ്പം പിഷാരടി ഉണ്ടാകാറുണ്ട്. അതിന്റെ പേരിൽ നിരവധി പരിഹാസങ്ങളും ട്രോളുകളും രമേഷ് പിഷാരടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. മമ്മൂട്ടി പോകുന്ന ഭൂരിഭാ​ഗം സ്ഥലങ്ങളിലും പിഷാരടിയും ഉണ്ടാകും.

സംഭവം ചർച്ചയായതോടെ താനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ പറ്റി തുറന്ന് പറഞ്ഞിരുന്നു പിഷാരടി. ​ഗാന​ഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തത് രമേഷ് പിഷാരടിയായിരുന്നു. അതേസമയം പുതിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പിഷാരടി. ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ.എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. നഗര പശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം രസകരമായ മുഹൂർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ചിത്രത്തിലെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.

Read more about: ramesh pisharody suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X