'ഞങ്ങൾ ഒരുമിച്ച് വന്നതുകൊണ്ട് പരന്ന റൂമറാണ്... ഞാൻ അംബികയുടെ ഭർത്താവല്ല, അടുത്തടുത്ത വീടുകളിലാണ് താമസം'

ഒരു കാലത്ത് മലയാളത്തിലേയും തമിഴിലെയും തിരക്കേറിയ നായിക നടിയായിരുന്നു അംബിക. തെന്നിന്ത്യയിൽ ഒട്ടാകെയായി നിരവധി സിനിമകൾ ചെയ്ത അംബികയുടെ കരിയറിൽ ഹിറ്റ് സിനിമകൾ നിരവധിയാണ്. 1976 മുതൽ 1989 വരെ തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിയായിരുന്നു അംബിക. താരത്തിന്റെ ഇളയ സഹോദരിയാണ് നടി രാധ. അംബികയും രാധയും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അംബിക അഭിനയിച്ചിട്ടുണ്ട്.

ഇതിൽ ഭൂരിഭാഗം ചിത്രങ്ങളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. കമൽഹാസൻ, രജിനികാന്ത്, വിജയകാന്ത്, സത്യരാജ്, മമ്മൂട്ടി, മോഹൻലാൽ, ശങ്കർ, എൻ.ടി രാമറാവു, കൃഷ്ണ, കൃഷ്ണം രാജു, രാജ്കുമാർ, അംബരീഷ്, ചിരഞ്ജീവി തുടങ്ങി ദക്ഷിണേന്ത്യയിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ജോഡിയായി അഭിനയിക്കാനും അംബികയ്ക്ക് സാധിച്ചു.

Actress Ambika Actor Ravikanth

അറുപത്തിയൊന്നുകാരിയായ അംബിക ബാലതാരമായാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് നായിക നടിയായി രണ്ടാം വരവ് നടത്തുകയായിരുന്നു. അംബിക ഒട്ടനവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും രാജാവിന്റെ മകൻ എന്ന മോഹൻലാൽ ചിത്രത്തിലെ അംബികയുടെ റോൾ മലയാളി മറക്കാനിടയില്ല.

1962 ലാണ് അംബികയുടെ ജനനം. തിരുവനന്തപുരം സ്വദേശിനിയാണ് താരം. താരത്തിന്റെ വ്യക്തി ജീവിതം ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതായിരുന്നു. നായികയായി തെന്നിന്ത്യയിൽ തിരക്കിൽ നിൽക്കുമ്പോഴാണ് അംബിക വിവാഹിതയായത്.

1988ൽ പ്രേംകുമാറാണ് അംബികയെ വിവാ​ഹം ചെയ്തത്. ശേഷം അംബിക യുഎസിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. എന്നാൽ അഭിപ്രായവ്യത്യാസത്തെ തുടർന്ന് 1996ൽ ഇരുവരും വിവാഹമോചിതരായി.

വിവാഹമോചനത്തിനുശേഷം അംബിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. അതിനുശേഷം സിനിമകളിൽ ക്യാരക്ടർ റോളുകളാണ് നടിക്ക് ഏറെയും ലഭിച്ചത്. ഇപ്പോൾ താരം സീരിയലുകളിലും അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. ആ​ദ്യ ഭർത്താവുമായുള്ള വിവാഹമോചനത്തിനുശേഷം നടൻ രവികാന്തിനെ അംബിക രണ്ടാമതും വിവാഹം കഴിച്ചു.

അംബികയുടെ വിക്കിപീഡിയ പേജിൽ പോലും അംബികയുടെ രണ്ടാം ഭർത്താവ് രവികാന്ത് ആണെന്നും ഇരുവരും 2000ൽ വിവാഹിതരായെന്നും പിന്നീട് 2002ൽ വേർപിരിഞ്ഞെന്നും പരാമർശിക്കുന്നുണ്ട്. എന്നാൽ സത്യം അതല്ലത്രെ. അംബികയുടെ രണ്ടാം ഭർത്താവെന്ന് പറയപ്പെടുന്ന രവികാന്ത് തന്നെയാണ് ഈ വാർത്ത നിഷേധിച്ച് രം​ഗത്ത് എത്തിയത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അംബികയുമായുള്ള ബന്ധത്തെ കുറിച്ച് രവികാന്ത് വിശദീകരിച്ചത്.

Actress Ambika Actor Ravikanth

ഞാനാണ് അംബികയുടെ ഭർത്താവെന്ന് ഒരു കിംവദന്തിയുണ്ട്. ഞാനും അംബികയും 16 ഓളം സിനിമകളിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും അടുത്തടുത്ത വീടുകളിലായിരുന്നു താമസം. അതിനാൽ ഷൂട്ടിംഗിന് പോകുമ്പോൾ ഞങ്ങൾ ഒരുമിച്ച് പോകും. ഒരേ കാറിലായിരുന്നു ഞങ്ങളുടെ യാത്രയും. അതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് വരുന്നത് കാണുമ്പോൾ അവർ പറയും ഭാര്യയും ഭർത്താവും വന്നിരിക്കുന്നുവെന്ന്. ഇതാണ് സംഭവിച്ചത്.

അംബിക പാവമാണ്. പ്രേംകുമാറിനെ വിവാഹം കഴിച്ച് യുഎസിലായിരുന്നു. സിനിമ ലഭിക്കുമ്പോൾ നാട്ടിൽ വന്ന് അഭിനയിക്കും. ഇതാണ് സത്യം. അതിനാൽ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയകളിലും വരുന്ന വിവരങ്ങളിൽ വഞ്ചിതരാകരുത്. സത്യത്തിൽ ഞാൻ അംബികയെ വിവാഹം കഴിച്ചിട്ടില്ല. അവളുടെ ഭർത്താവുമല്ലെന്നാണ് രവികാന്ത് പറഞ്ഞത്.

ബാലചന്ദർ സംവിധാനം ചെയ്ത മണത്തിൽ തുറൈ വേണ്ടും എന്ന ചിത്രത്തിലൂടെയാണ് രവികാന്ത് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത സരോജ, ഗോവ, മങ്കാത്ത, ബിരിയാണി, മാനാട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ രവികാന്ത് അഭിനയിച്ചിട്ടുണ്ട്. കാത്തുവാക്ക്ലെ രണ്ട് കാതൽ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. രവികാന്ത് നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X