ലവ് സ്പാർക്ക് എനിക്കുണ്ടായത് അച്ഛൻ മരിച്ചപ്പോൾ, മരണ വീടാണെന്ന് പോലും തോന്നിയില്ല, മോശം അനുഭവങ്ങളുണ്ട്; സം​ഗീത

തമിഴ് സിനിമയിൽ കൊമേഡിയൻ റോളുകൾ മനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് റെഡിൻ കിങ്‌സ്‌ലി. 2023ൽ ആയിരുന്നു നടന്റെ വിവാഹം. സീരിയൽ നടിയായി ടിവി പ്രേക്ഷകരുടെ ഹൃദയം കവർന്ന സംഗീതയാണ് റെഡിന്റെ ജീവിത പങ്കാളി. ഇരുവരും തമ്മിൽ രൂപത്തിലും പ്രായത്തിലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ വിവാഹ വാർത്തയും ഫോട്ടോയും പങ്കുവെച്ചപ്പോൾ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് അനുഭവിക്കേണ്ടി വന്നിരുന്നു.

വിവാഹ ജീവിതം രണ്ട് വർഷം പിന്നിടുമ്പോൾ ആദ്യമായി പ്രണയകഥയും ദാമ്പത്യത്തെ കുറിച്ചും മനസ് തുറക്കുകയാണ് സം​ഗീത. അച്ഛൻ മരിച്ച സമയത്താണ് റെഡിനോട് ലവ് സ്പാർക്ക് ഉണ്ടാകുന്നതെന്നും സം​ഗീത ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ പരിഭ്രാന്തിയും പേടിയുമായിരുന്നു.

Redin Kingsly
Photo Credit: Redin Kingsly / Instagram

ലൈഫ് എങ്ങനെയാകും എന്നതിനെ കുറിച്ചെല്ലാം നിരവധി കൺഫ്യൂഷനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വയറ്റിൽ ബട്ടർഫ്ലൈ പറക്കുന്ന ഫീലിങ്സ് ഒന്നും ഉണ്ടായിരുന്നില്ല. വീടിന് മുന്നിലുള്ള ഒരു റോഡിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആയിരുന്നു. ബൊക്കേയും സ്വീറ്റ്സും കൊടുത്ത് വിഷ് ചെയ്യാൻ വേണ്ടിയാണ് പോയത്.

ഒരു തരിപോലും റൊമാൻസ് ഇല്ലാതെ ഒരാൾ ഒരു പെൺകുട്ടിയെ പ്രപ്പോസ് ചെയ്തിട്ടുണ്ടെങ്കിൽ അത് റെഡിൻ കിങ്‌സ്‌ലി മാത്രമായിരിക്കും. അദ്ദേഹത്തിന് അതൊന്നും വരില്ല. തുടക്കത്തിൽ എനിക്ക് അത് അറിയില്ലായിരുന്നു. ഇംപ്രസ് ചെയ്യാൻ വേണ്ടി പോലും സംസാരിച്ചിട്ടില്ല. പക്ഷെ സ്നേഹം ഒരുപാട് ആ​ഗ്രഹിക്കുന്ന മനുഷ്യനാണെന്നും അർഹിക്കുന്ന വ്യക്തിയാണെന്നും എനിക്ക് പിന്നീട് മനസിലായി.

അദ്ദേഹത്തിനും ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മിസ്സായിട്ടുണ്ട്. എന്റെ ജീവിതത്തിൽ പല കാര്യങ്ങളും വ്യത്യസ്തമായി സംഭവിച്ചവയാണ്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ലവ് സ്പാർക്ക് വ്യത്യസ്ത സന്ദർഭങ്ങളിൽ വരുന്നു. പക്ഷെ എന്റെ അച്ഛൻ മരിച്ചപ്പോഴാണ് എനിക്ക് ആ തോന്നൽ ഉണ്ടായത്. എന്റെ അച്ഛൻ മരിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷം റെഡിൻ കിംഗ്സ്ലി എന്നെ കാണാൻ വന്നിരുന്നു.

അന്ന് വീടും ഞങ്ങളും എല്ലാം അച്ഛൻ വിട്ടുപോയതിന്റെ വിഷമത്തിൽ ബാഡ് വൈബിൽ ഇരിക്കുകയായിരുന്നു. പക്ഷെ ഇദ്ദേഹം വന്ന് അഞ്ച് നിമിഷം കൊണ്ട് അവിടെയുള്ള എല്ലാവരുടേയും മൂട് മാറ്റി. നല്ലൊരു വൈബ് കൊണ്ടുവന്നു. മരണ വീടാണെന്ന് പോലും തോന്നിയില്ല. എന്റെ അച്ഛനും അദ്ദേഹത്തെ പോലെയാണ്.

Redin Kingsly
Photo Credit: Redin Kingsly / Instagram

അങ്ങനെയാണ് അദ്ദേഹത്തോടൊപ്പം ജീവിതം ചിലവഴിച്ചാൽ നന്നാകുമെന്ന തോന്നൽ എനിക്ക് വന്നത്. വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ എടുത്ത ചില തീരുമാനങ്ങളുണ്ട്. രണ്ടുപേർക്കും കഴിഞ്ഞ കാലത്ത് ഒരുപാട് മോശം അനുഭവങ്ങളുണ്ട്. അതുകൊണ്ട് തന്നെ പാസ്റ്റിനെ കുറിച്ച് സംസാരിക്കില്ലെന്ന് തീരുമാനിച്ചു. സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ മൈന്റ് ചെയ്യരുത്, ഫ്യൂച്ചർ... ഫ്യൂച്ചർ എന്ന് പറഞ്ഞ് അലയാതെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി സമ്പാദിച്ചശേഷം ബാക്കിയുള്ള സമയം ലൈഫ് എഞ്ചോയ് ചെയ്യണം എന്നിവയാണ്.

കുഞ്ഞ് വന്നശേഷം എനിക്ക് ഒരുപാട് ക്ഷമ വന്നു. കുഞ്ഞിനെ നന്നായി അദ്ദേഹം പരിപാലിക്കും. അദ്ദേഹത്തിന് ഇതൊക്കെ ചെയ്യാൻ അറിയുമോയെന്ന് ആലോചിച്ച് ഞാൻ തന്നെ പല സന്ദർഭങ്ങളിലും ഷോക്കായിട്ടുണ്ടെന്നും സം​ഗീത പറയുന്നു.

46 വയസാണ് കിങ്‌സ്‌ലിക്ക്, സംഗീതയ്ക്ക് മുപ്പത്തിനാലുമാണ് പ്രായം. കോലമാവ് കോകിലയിലൂടെയായിരുന്നു റെഡിന്റെ നടനായുള്ള അരങ്ങേറ്റം. ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റെഡിൽ ഭാ​ഗമല്ലാത്ത തമിഴ് സിനിമകൾ ഇന്ന് വളരെ കുറവാണ്.

More from Filmibeat

Read more about: tamil actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X