For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹ വാർഷികത്തിന് കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനം...'; മകൾ പിറന്ന സന്തോഷത്തിൽ നടൻ രജിത്ത് മേനോൻ!

  |

  ​ഗോൾ എന്ന സിനിമയിൽ നായക വേഷം ചെയ്തുകൊണ്ട് മലായളികൾക്ക് സുപരിചിതനായ നടനാണ് രജിത്ത് മേനോൻ. 2007ലാണ് രജിത്ത് മേനോൻ നായകനായ ​ഗോൾ പ്രേ​ക്ഷകരിലേക്ക് എത്തുന്നത്.

  കമൽ സംവിധാനം ചെയ്ത സിനിമ ഒരു കൂട്ടം സ്കൂൾ വിദ്യാർഥികളുടെ കഥയാണ് പറഞ്ഞത്. കലവൂർ രവികുമാറായിരുന്നു ചിത്രത്തിന് കഥ എഴുതിയത്. അക്ഷ പർദ്ദസാനിയായിരുന്നു ചിത്രത്തിൽ നായിക.

  Also Read: നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  അച്ഛനുറങ്ങാത്ത വീട് അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ മുക്ത ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

  കേരളത്തിന് പുറത്തുള്ള ഒരു ബോർഡിങ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ജീവിതം അവർക്കൊപ്പം പഠിക്കാനെത്തുന്ന ദരിദ്രനായ ഒരു വിദ്യാർഥിയുടെ പിന്നീടുള്ള ജീവിതവുമെല്ലാമാണ് സിനിമ പറഞ്ഞത്. സാം ഐസക്ക് എന്നായിരുന്നു രജിത്ത് മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

  മുകേഷ്, റഹ്മാൻ, സലീം കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സിനിമയിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായിരുന്നു. സിനിമ പക്ഷെ വലിയ വിജയമൊന്നും നേടിയിരുന്നില്ല.

  പിന്നീട് 2009ലാണ് രജിത്ത് മേനോൻ തന്റെ രണ്ടാമത്തെ സിനിമയിൽ അഭിനയിക്കുന്നത്. തിലകൻ കേന്ദ്രകഥാപാത്രമായ ഓർക്കുക വല്ലപ്പോഴും എന്ന സിനിമയായിരുന്നു അത്. അതിൽ തിലകൻ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ ചെറുപ്പമാണ് രജിത്ത് മേനോൻ അവതരിപ്പിച്ചത്.

  സോഹൻലാൽ സംവിധാനം ചെയ്ത സിനിമ കലാമൂല്യമുള്ള മലയാള സിനിമകളിൽ ഒന്നായിരുന്നു. ജ​ഗദീഷ്, കൃഷ്ണചന്ദ്രൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

  ശേഷം വെള്ളത്തൂവൽ, ജനകൻ എന്നീ സിനിമകളിൽ രജിത്ത് മേനോൻ അഭിനയിച്ചു. വെള്ളത്തൂവലിൽ നായകവേഷമായിരുന്നു.

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  നിത്യാ മേനോൻ ആയിരുന്നു നായിക. വെള്ളത്തൂവലിലെ പാട്ടുകളും ഹിറ്റായിരുന്നു. ശേഷമാണ് സുരേഷ് ​ഗോപി ചിത്രം ജനകനിൽ അഭിനയിച്ചത്. മോഹൻലാലും ഭാ​ഗമായ ജനകനിൽ ശ്രദ്ധേയമായ വേഷമായിരുന്നു രജിത്ത് മേനോന്റേത്.

  പിന്നീട് നിലാവ്, ഹോളിഡെയ്സ്, സെവൻസ്, ഡോക്ടർ ലവ്, ഇന്നാണ് ആ കല്യാണം, കില്ലാഡി രാമൻ, നവാ​ഗതർക്ക് സ്വാ​ഗതം, ചാപ്റ്റേഴ്സ്, റോസ് ​ഗിത്താറിനാൽ, അപ്പ് ആന്റ് ഡൗൺ മുകളിൽ ഒരാളുണ്ട്, അഭിയും ഞാനും, ടൂറിസ്റ്റ് ഹോം, ദൈവത്തിന്റെ സ്വന്തം ​ക്ലീറ്റസ് തുടങ്ങിയ സിനിമകളിലും രജിത്ത് മേനോൻ അഭിനയിച്ചു.

  മലയാളത്തിൽ മാത്രമല്ല ചില തമിഴ്, തെലുങ്ക് സിനിമകളിലും രജിത്ത് മേനോൻ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽ‌മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

  താനൊരു അച്ഛനായ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധരെ രജിത്ത് അറിയിച്ചിരിക്കുന്നത്. പെണ്‍കുഞ്ഞാല്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന അടിക്കുറിപ്പാണ് രജിത്ത് ഭാര്യ ശ്രുതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

  വിവാഹ വാര്‍ഷിക സമ്മാനമാണ് മകളെന്നും രജിത്ത് പറയുന്നുണ്ട്. നടി സരയു, ശിവദ, മുക്ത, മൃദുല മുരളി തുടങ്ങിയവര്‍ രജിത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

  2018 നവംബര്‍ രണ്ടിനാണ് രജിത്തും ശ്രുതിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതേ ദിവസം തന്നെ തനിക്കൊരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് രജിത്ത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും രജിത്ത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

  അജു വര്‍ഗീസ്, ശ്രിന്ധ ശിവദാസ്, ഗോവിന്ദ് പത്മസൂര്യ, ഭഗത് മാനുവല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ലവ് പോളിസി എന്ന മ്യൂസിക്ക് ആല്‍ബമാണ് രജിത്ത് സംവിധാനം ചെയ്തിട്ടുള്ളത്. രജിത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  Read more about: actor
  English summary
  Actor Rejith Menon And Wife Sruthi Blessed With A Baby Girl, Social Media Post Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X