ബാലുവിനും നീലുവിനും ലച്ചുവിനും ഒപ്പം മുടിയൻ..., 'വെറുതെ ആശ തന്നല്ലോയെന്ന്' റിഷിയോട് ആരാധകർ, വൈറലായി വീഡിയോ!

മലയാളത്തിലെ ഏറ്റവും ജനപ്രിയ സിറ്റ്കോം ടെലിവിഷൻ പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തെ സ്വന്തം കുടുംബമായിട്ടാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്.

ബാലുവും നീലുവിനും പുറമെ മുടിയൻ, ലെച്ചു, കേശു, ശിവാനി, പാറു എന്നിങ്ങിനെ മലയാളികൾക്ക് ഏറെ സുപരിചിതമായ കഥപാത്രങ്ങളാണ് ഉപ്പും മുളകിലുമുള്ളത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളിലായി പരമ്പരയിൽ നിന്നും മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിഷി എസ് കുമാറിനെ കാണാനില്ല.

വിവാഹശേഷം ബെംഗളൂരുവിൽ പോയിരിക്കുന്ന മുടിയനെ പിന്നീട് ഉപ്പും മുളകിലും പിന്നെ കണ്ടിട്ടേയില്ല. ഇക്കാര്യം ഉപ്പും മുളകും ആരാധകരും കുറെ നാളുകളായി കമന്റിലൂടെയും റിഷിയുടെ സോഷ്യൽമീഡിയ പേജിലെത്തിയും ചോദിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന റിഷി അടുത്തിടെ ഒരു അഭിമുഖത്തിലൂടെ കാരണം വെളിപ്പെടുത്തിയിരുന്നു. തന്നെ ഒഴിവാക്കിയതാണെന്നാണ് റിഷി പറഞ്ഞത്.

Rishi S Kumar

'ഉപ്പും മുളകും പരമ്പരയുടെ സംവിധായകനുമായി കുറച്ച് ഇഷ്യൂസുണ്ട്. അതുകൊണ്ടാണ് മാറി നിന്നത്. പരമ്പരയില്‍ നിന്നും എന്നെ പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഡ്രഗ് കേസ് സംഭവം എപ്പിസോഡിൽ ഉൾപ്പെടുത്തി ഷൂട്ട് ചെയ്തത്. അച്ഛനും അമ്മയ്ക്കുമൊന്നും ഇതേക്കുറിച്ച് ചോദിക്കാനാവില്ല. ആ എപ്പിസോഡ് വേണ്ടെന്ന് അവര്‍ പറഞ്ഞ് നോക്കിയിരുന്നു.'

'എന്നാല്‍ അതൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ല. എന്നുമാത്രമല്ല അത് കാണിക്കുകയും ചെയ്തു. പരമ്പരയിൽ എന്നെ തിരിച്ചെടുത്തില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ വെറും സീരിയൽ രീതിയിലേക്ക് മാറ്റി ഉപ്പും മുളകും സിറ്റ്കോം നശിപ്പിക്കരുതെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്', എന്നാണ് മുമ്പൊരിക്കൽ റിഷി പ്രതികരിച്ച് പറഞ്ഞത്.

റിഷിയുടെ വെളിപ്പെടുത്തലിന് ശേഷം വിഷയം ചർച്ചയാകുകയും ഫ്ലവേഴ്സ് ചാനൽ മേധാവി ആർ.ശ്രീകണ്ഠൻ‌ നായർ‌ പ്രതികരിച്ച് എത്തുകയും ചെയ്തിരുന്നു. ആർട്ടിസ്റ്റ് ചാനലിന് മുകളിലേക്ക് വളർന്നതുകൊണ്ടാണ് പല മാറ്റങ്ങളും ഉപ്പും മുളകും സിറ്റ്കോമിൽ ഉണ്ടായതെന്നാണ് ശ്രീകണ്ഠൻ നായർ പറഞ്ഞത്.

ചാനലിന്റെ ഭാ​ഗത്ത് നിന്ന് മറുപടി വന്നെങ്കിലും മുടിയനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിൽ നിന്നും പ്രേക്ഷകർ പിന്മാറിയിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ഉപ്പും മുളകും ഫാമിലിക്ക് ഒപ്പമുള്ള മുടിയന്റെ ഒരു വ‍ീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗമായതോടെ താരം വീണ്ടും സീരിയലിൽ തിരിച്ചെത്തിയെന്ന് പ്രേക്ഷകർ കരുതി.

Rishi S Kumar

എന്നാൽ അത് ഒരു സ്ഥാപനത്തിന്റെ പരസ്യം മാത്രമായിരുന്നു. ഉപ്പും മുളകും ടീമിനൊപ്പം ചേർന്ന് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിൽ റിഷിയും അഭിനയിച്ചിരുന്നു. പലരും ആ പരസ്യം കണ്ട് ഉപ്പും മുളകിന്റെയും പുതിയ പ്രമോയാെന്ന് തെറ്റിദ്ധരിച്ചു. വെറുതെ ആശ തന്നല്ലോയെന്നെല്ലാം ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. 'മുടിയന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.'

'ദിയയുടെ ഭര്‍ത്താവായിട്ട് വരണ്ട ഞങ്ങളുടെ നീലുവിന്റെ ബാലുവിന്റെ പൊന്നുമോനായിട്ട്, പിള്ളേരുടെ മുടിയന്‍ ചേട്ടനായിട്ട് വാ', എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'ഉപ്പും മുളകിന്റെ നഷ്ടമാണ് മുടിയന്റെ അഭാവം, നീലു അമ്മ പറഞ്ഞത് കറക്റ്റാണ് നിങ്ങള്‍ ഏഴ് പേരായിട്ട് വന്നതാണ്... അതില്‍ മുടിയനുമുണ്ട്. ഉപ്പും മുളകിലേക്ക് നിങ്ങള്‍ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്നും', ആരാധകര്‍ ​കുറിച്ചു.

അഭിനയത്തിനൊപ്പം ഡാൻസും പാഷനായി കൊണ്ടുനടക്കുന്ന റിഷിയുടെ ഡാൻസ് വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്. പൈപ്പിൻ ചുവട്ടിലെ പ്രണയം അടക്കമുള്ള സിനിമകളിലും റിഷി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെയും ഭാ​ഗമായിരുന്നു റിഷി.

ചുരുളൻ മുടിയാണ് അന്നും ഇന്നും റിഷിയുടെ ഹൈലൈറ്റ്. മുടിയനും ലച്ചുവും കേശുവും ശിവയും പാറുവുമെല്ലാം മലയാളികളുടെ കൺമുന്നിൽ വളർന്നവരായതിനാൽ കുടുംബാം​ഗത്തെ പോലെയാണ് പ്രേക്ഷകർക്ക്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X