'ജലോത്സവം മുതലാണ് ഞാൻ സ്വന്തമായി ഡബ്ബ് ചെയ്ത് തുടങ്ങിയത്, ലാലേട്ടന്റെ മടിയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്'

സിനിമയില്‍ നായകനായി എത്തി പിന്നീട് മാസ് വില്ലനായി മാറിയ താരമാണ് റിയാസ് ഖാന്‍. നായകനാകാന്‍ വേണ്ടി മാത്രം സിനിമയിലേയ്‌ക്കെത്തിയ റിയാസ് തന്റെ ജീവിത സാഹചര്യങ്ങള്‍ കാരണം പിന്നീട് വില്ലനായി മാറുകയായിരുന്നു. കുടുംബ ജീവിതത്തില്‍ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് പലപ്പോഴായി റിയാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രാഹ്മിണായ ഉമയെയാണ് റിയാസ് ഖാൻ വിവാഹം ചെയ്തത്.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ വില്ലനായി അഭിനയിച്ചശേഷമാണ് മലയാളികൾക്കിടയിൽ റിയാസ് ഖാൻ എന്ന നടൻ തരം​ഗമായി തുടങ്ങിയത്. തീയറ്ററുകളിൽ മമ്മൂട്ടി നായകനായ ടർബോ സിനിമയും ജോസ് എന്ന കഥാപാത്രവും തരം​ഗമായി മുന്നേറുമ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ മറ്റൊരു ജോസ് മുന്നേറുന്നുണ്ട്.

Riyaz Khan

20 വർഷം മുമ്പ് എം.സിന്ധുരാജിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിൽ റിയാസ് ഖാൻ ചെയ്ത ദുബായ് ജോസ് എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ ടെർബോ ജോസിനൊപ്പം ശ്രദ്ധിക്കപ്പെടുന്നത്. ജലോത്സവത്തിൽ റിയാസ് ഖാന്റെ ഈ കഥാപാത്രം പലയിടങ്ങളിലായി ഉപയോ​ഗിക്കുന്ന അടിച്ച് കേറി വാ എന്ന സംഭാഷണവും ഇപ്പോൾ ട്രെൻഡിങ്ങാണ്.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ ജോസ് റീലുകളും മീമുകളുമാണ്. ടർബോ സിനിമയും ജോസ് എന്ന കഥാപാത്രവും ഹിറ്റായതോടെയാണ് ദുബായ് ജോസും തരംഗമായത്. ഒരു സ്പൂഫായി കണ്ടാണ് പലരും ദുബായ് ജോസിനെ വൈറലാക്കിയത്. ദുബായ് ജോസ് മലയാളികൾക്കിടയിൽ തരം​ഗമാകുമ്പോൾ ഇരുപത് വർഷം മുമ്പ് ദുബായ് ജോസായി വേഷമിട്ട റിയാസ് ഖാൻ ജലോത്സവം സിനിമയെ കുറിച്ചും മലയാള സിനിമയെ കുറിച്ചും പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്.

ഇന്ത്യ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമാ അനുഭവങ്ങളും കുടുംബത്തെ കുറിച്ചും റിയാസ് ഖാൻ സംസാരിച്ചത്. 'എന്റേത് ഇന്റർകാസ്റ്റ് മാരേജാണ്. വൈഫ് ബ്രാഹ്മിണും ഞാൻ മുസ്ലീമുമാണ്. എന്റെ സഹോദരിയുടെ ബെസ്റ്റ് ഫ്രണ്ടാണ് ഉമ. അങ്ങനെയാണ് പരിചയം തുടങ്ങിയത്. അവർ ചെറുപ്പം മുതൽ ഒരുമിച്ച് പഠിക്കുന്നവരാണ്. ആദ്യം കണ്ടപ്പോൾ തന്നെ പ്രേമം തുടങ്ങിയതൊന്നുമല്ല. ഉമയുടേത് സിനിമാ കുടുംബമാണ്.'

'അച്ഛൻ വലിയ സം​ഗീതഞ്ജനാണ്. ഒരു സിനിമയുടെ ഓഡീഷനിൽ ഞങ്ങൾ ഒരുമിച്ച പങ്കെടുത്തപ്പോൾ മുതലാണ് പ്രണയം തുടങ്ങിയത്. സിനിമയിലേക്ക് വരുന്നതിന് മുമ്പാണ് ഉമയുമായി പ്രണയത്തിലായത്. അഭിനയക്കണമെന്ന അതിയായ ആ​ഗ്രഹം കൊണ്ട് തന്നെയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്.'

Riyaz Khan

'എന്റെ കരിയർ തുടങ്ങിയപ്പോൾ സിനിമ ഇൻഡസ്ട്രി മുഴുവൻ ചെന്നൈയിലായിരുന്നു. തുടക്കത്തിൽ ‍ഞാൻ തമിഴിലും തെലുങ്കിലുമാണ് കൂടുതൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. പിന്നെ ബാലേട്ടൻ ചെയ്തോടെ മലയാളത്തിൽ സജീവമായി. ദിലീപ് എന്റെ ഫ്രണ്ടാണ്. ഫ്രണ്ട് എപ്പോഴും ഫ്രണ്ടാണ് അത് ഒരു സാഹ​ചര്യത്തിലും മാറുന്നതല്ല. അതുപോലെ വിജയിയുമായും അടുത്ത സൗഹൃദമുണ്ട്. വിജയിയുമായി അടുത്ത സൗഹൃദം എന്റെ ഭാര്യയ്ക്കാണ്.'

'അവർ ഒരുമിച്ച് ഡാൻസ് പഠിച്ചിട്ടുള്ളവരാണ്. അതുപോലെ മോഹൻലാൽ സാറിന്റെ മടിയിൽ കിടന്ന് ഉറങ്ങിയിട്ടുള്ളയാളാണ് ഞാൻ. ജലോത്സവം മുതലാണ് ഞാൻ സ്വന്തമായി ഡബ്ബ് ചെയ്ത് തുടങ്ങിയത്', എന്നാണ് റിയാസ് ഖാൻ അഭിമുഖത്തിൽ പറഞ്ഞത്. യൂത്തന്മാർ തോറ്റുപോകുന്ന ഫിറ്റ്നസാണ് അമ്പത്തിമൂന്ന് വയസിലും റിയാസ് ഖാന്. കൊച്ചി സ്വദേശിയായ റിയാസ് ഖാൻ നിർമാതാവ് റഷീദിന്റെ മകനാണ്.

1994ൽ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചെന്നെെയിൽ കുടുംബത്തോടൊപ്പമാണ് റിയാസ് ഖാൻ താമസിക്കുന്നത്. നടി കൂടിയായ ഉമ റിയാസ് ഖാനാണ് താരത്തിന്റെ ഭാര്യ. ഷരീഖ് ഹസൻ, ഷംസാദ് ഹസൻ എന്നിവരാണ് മക്കൾ.

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X