'ദിലീപ് വിളിച്ചിട്ടാണ് ഞാൻ ചെന്നത്, സെറ്റിൽ ആർക്കും ഇഷ്ടപ്പെട്ടില്ല, ദിലീപ് ശുദ്ധനായ മനുഷ്യനാണ്'; റിയാസ് ഖാൻ

വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റിയാസ് ഖാൻ. മോഹൻലാൽ ചിത്രം ബാലേട്ടനിലൂടെയാണ് റിയാസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു സിനിമാ കുടുംബത്തിൽ ജനിച്ച റിയാസ് ചെന്നൈയിലാണ് സ്ഥിര താമസമാക്കിയിട്ടുള്ളത്. തമിഴ്‌നാട് സ്വദേശിയും നടിയുമായ ഉമയാണ് റിയാസിന്റെ ഭാര്യ. തമിഴ് സിനിമാ സംഗീത സംവിധായകൻ കമേഷിന്റെയും നടി കമലയുടെയും മകളാണ് ഉമ.

ഇരുവർക്കും ഷാരീഖ്, സമർത്ഥ് എന്ന് പേരായ രണ്ട് മക്കളുണ്ട് റിയാസിന്. വയസ് അമ്പത്തിരണ്ട് ആയിട്ടും ഫോർട്ട് കൊച്ചിക്കാരനായ താരത്തിന്റെ ഫിറ്റ്നസ് ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. വില്ലൻ വേഷങ്ങളിലൂടെയാണ് റിയാസ് മലയാളത്തിൽ ക്ലിക്കായത്. എന്നിരുന്നാലും ​ഗജിനിയിലെ റിയാസ് ഖാന്റെ പോലീസ് വേഷത്തിന് നിരവധി ആരാധകരുണ്ട്. മലയാളത്തിൽ റിയാസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപ്. എപ്പോഴും ദിലീപിന് വേണ്ടി സംസാരിക്കാൻ റിയാസ് മടി കാണിക്കാറില്ല.

Riyaz Khan

ഇപ്പോഴിത സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും അത് മൂലം നടന്ന ചില സംഭവങ്ങളെ കുറിച്ചും റിയാസ് ഖാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. റൺവെ, 2 കൺട്രീസ് തുടങ്ങിയ സിനിമകളിലെ റിയാസ് ഖാന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

തന്നെ ദിലീപ് എപ്പോഴും മോനെ എന്നാണ് വിളിക്കാറുള്ളതെന്നും റിയാസ് ഖാൻ പറയുന്നു. എപ്പോൾ വിളിച്ച് എന്ത് പ്രശ്നം പറഞ്ഞാലും അവിടെ എന്ത് പ്രശ്നം ഉണ്ടെങ്കിലും സഹായിക്കും ദിലീപ്. 'മോനെ എന്നാണ് എന്നെ ​ദിലീപ് വിളിക്കാറുള്ളത്. എന്ത് കാര്യത്തിന് വിളിച്ചാലും ഓടിയെത്തും. പുള്ളി എന്താണ് എന്നെ മോനെയെന്ന് വിളിക്കുന്നതെന്ന് അറിയില്ല.'

Riyaz Khan

'2 കൺട്രീസ് സിനിമയിൽ ശരിക്കും ഞാൻ ഇല്ലായിരുന്നു. പക്ഷെ ഞാൻ ഇത്തരം കോപ്രായങ്ങൾ ചെയ്യുന്ന ആളാണെന്ന് ദിലീപിന് അറിയാം. അത്രയും സുഹൃത്തുക്കളാണ് ഞങ്ങൾ. പുറത്ത് അധികമാർക്കും അറിയാത്ത എന്റെ ഒരു ടാലന്റ് ആണത്. ദിലീപിന് അത് അറിയാം. അങ്ങനൊരു കഥാപാത്രം ചെയ്യാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഞാൻ അങ്ങനെ ചെയ്യുമെന്ന് ആർക്കും അറിയുകയുമില്ല.'

'ഞാൻ ഒരു തമിഴ് പടത്തിന്റെ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാൻ എയർപോട്ടിൽ നിൽക്കുമ്പോഴാണ് ദിലീപിന്റെ കോൾ വന്നത്. ഞാൻ എയർപോട്ടിൽ നിൽക്കുകയാണ് എന്നൊക്കെ പറഞ്ഞപ്പോൾ യാത്ര കാൻസൽ‌ ചെയ്ത് ഷൂട്ടിങ് ലൊക്കേഷനിലേക്ക് ചെല്ലാൻ പറഞ്ഞു. എന്നെ വിളിക്കും മുമ്പ് ആര് 2 കൺട്രീസിലെ ​ഗേ കഥാപാത്രം ചെയ്യുമെന്നത് സംബന്ധിച്ച് സെറ്റിൽ ചർച്ച നടന്നിട്ടുണ്ട്.'

'ആ ചർച്ചയ്ക്കിടെയാണ് ദിലീപ് ഞാൻ ​ഗേ ആയിട്ടുള്ള വേഷം ചെയ്യുമെന്ന് പറഞ്ഞത്. പക്ഷെ സെറ്റിലുള്ളവർക്കൊന്നും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ‌ സെറ്റിൽ ചെന്നപ്പോൾ ആരുടേയും മുഖത്ത് ഒരു തെളിച്ചമുണ്ടായിരുന്നില്ല' റിയാസ് ഖാൻ പറഞ്ഞു. ഇന്നും താൻ ദിലീപ് ശുദ്ധനാണെന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നുവെന്നും അഭിമുഖത്തിനിടെ റിയാസ് പറഞ്ഞു. 'ഇന്നും ഞാൻ ദിലീപിനെ ഒരുപാട് വിശ്വസിക്കുന്നു.'

'അയാൾ ഒരു ശുദ്ധനായ മനുഷ്യനാണ് എന്ന സ്റ്റാൻ‌ഡിൽ ഉറച്ച് നിൽക്കുന്നു. അയാളെ അറിയാവുന്നത് കൊണ്ടല്ലേ അങ്ങനെ പറയുന്നത്' റിയാസ് ഖാൻ പറഞ്ഞ് നിർത്തി. ബദ്രി, ബാബ, ബാലേട്ടൻ, രമണ, വിന്നർ, റൺവേ, വേഷം, ഗജിനി, തിരുപ്പതി, സ്റ്റാലിൻ,പോക്കിരി രാജ എന്നിവയാണ് റിയാസിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

സൺ ടി വിയിൽ സംപ്രേഷണം ചെയ്‌ത നന്ദിനിയിലും റിയാസ് വേഷമിട്ടിരുന്നു. മോഹൻലാൽ ചിത്രം ആറാട്ടാണ് റിയാസ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനിലും റിയാസ് അഭിനയിച്ചിരുന്നു.

Read more about: riyaz khan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X