ദുബായ് ജോസ് തമിഴ്‌നാട്ടിലും ട്രെന്‍ഡിംഗ്; ഒടുവില്‍ സിനിമയാക്കുകയാണെന്ന് തന്നെ പറഞ്ഞു

സോഷ്യല്‍ മീഡിയ നിറയെ ഇപ്പോള്‍ താരം ദുബായ് ജോസ് ആണ്. അടിച്ച് കേറിവാ എന്ന് പറയുന്ന റിയാസ് ഖാന്റെ ദുബായ് ജോസ് എന്ന കഥാപാത്രം റീല്‍സിലും മറ്റുമായി വൈറലായി ഇരിക്കുകയാണ്. ആവേശം എന്ന സിനിമയിലെ എട മോനെ എന്ന ഡയലോഗ് ഹിറ്റായതിന് ശേഷമാണ് ഇപ്പോള്‍ റിയാസ് ഖാന്റെ അടിച്ചു കേറിവാ ഹിറ്റായിരിക്കുന്നത്.

സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം എന്ന ചിത്രത്തിലെ ചീങ്കണ്ണി ജോസ് എന്ന് വിളിക്കുന്ന ദുബായ് ജോസിന്റെ കാരക്ടര്‍ ഇന്നും മലയാൡള്‍ ഓര്‍ത്തിരിക്കുന്ന വില്ലന്‍ വേഷമാണ്. ബാലേട്ടനിലടക്കം റിയാസ് ഖാന്‍ അവിസ്മരണീയമാക്കിയ വില്ലന്‍ വേഷങ്ങളില്‍ ഒന്നാണ് ദുബായ് ജോസ്.

riyas khan

നാദിര്‍ഷ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന ചിത്രത്തിലാണ് റിയാസ് ഖാന്‍ അടുത്തിടെ അഭിനയിച്ച ചിത്രം. നേരത്തെ പൊന്നിയിന്‍ സെല്‍വനിലും ഒരു നല്ല കാരക്ടര്‍ റിയാസ് ഖാന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് ഖാന്‍ ഈ ദുബായ് ജോസ് ഹിറ്റായതിനെക്കുറിച്ചും അതിനെ വെച്ച് സിനിമയെടുക്കുമോ എന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്നടക്കം തനിക്ക് കിട്ടുന്ന കോളുകളെക്കുറിച്ചും റിയാസ് ഖാന്‍ പറയുന്നുണ്ട്. പലരും തന്നെ വിളിച്ചിട്ട് സര്‍ പുതിയ പടം ചെയ്യുന്നുണ്ടോ എന്ന് വരെ ചോദിക്കുന്നതായും റിയാസ് ഖാന്‍ അഭിമുഖത്തില്‍ പറയുന്നു.

'കേരളത്തില്‍ ദുബായ് ജോസ് ഇപ്പോള്‍ വലിയ ട്രെന്‍ഡിങ്ങായി പോയി കൊണ്ടിരിക്കുകയാണല്ലോ. ഇത് തമിഴ്നാട്ടിലേക്കും പോകുന്നുണ്ട്. അവര്‍ക്ക് ഈ സിനിമയെ കുറിച്ച് അറിയില്ല. അപ്പോള്‍ പലരും എന്നെ വിളിച്ചിട്ട് 'സാര്‍ പുതിയ പടം ചെയ്യുന്നുണ്ടോ എന്നൊക്കെയാണ് വിളിച്ച് ചോദിക്കുന്നത്,' റിയാസ് ഖാന്‍ പറയുന്നു.

എന്താണ് സാര്‍, ഈ പടമാണോ ഇനി റിലീസിന് ഉള്ളത് എന്ന് ചിലര്‍ ചോദിക്കുന്നതായും റിയാസ് ഖാന്‍ പറയുന്നു. ഇതല്ല വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയാണ് പുതിയ സിനിമയെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഉടനെ 'അപ്പോള്‍ ഇത് വേറെ പടമാണോ' എന്ന ചോദ്യവും വരും.

riyas khan

ദുബായ് ജോസ് എന്ന പടം വരുന്നുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. കുറച്ചു തവണ ഞാന്‍ സത്യം പറഞ്ഞു. പിന്നെ ഞാന്‍ അതേ പുതിയ പടം വരികയാണെന്ന് സമ്മതിച്ചു കൊടുത്തു എന്നും റിയാസ് ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

1994ല്‍ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നതെങ്കിലും 2003ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ ആണ് ശ്രദ്ധിക്കപ്പെട്ട സിനിമ. തുടര്‍ന്ന് വജ്രം, ജലോത്സവം, റണ്‍വേ, മയിലാട്ടം. വേഷം, ഫൈവ് ഫിംഗേഴ്‌സ് തുടങ്ങി നിരവധി സിനിമകളില്‍ വി്ല്ലനായി നിറഞ്ഞാടുകയായിരുന്നു താരം. അതേസമയം ടൂ കട്രീസില്‍ കോമഡി വേഷമാണ് ചെയ്തത്.

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X