ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം മീരയ്ക്ക് സര്‍പ്രൈസ് കൊടുത്തു! സന്തോഷം പങ്കിടാന്‍ കാലം നോക്കണ്ടെന്ന് റോണ്‍സൻ

സീരിയലുകളില്‍ വില്ലനായി അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റോണ്‍സന്‍ വിന്‍സെന്റ്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് റോണ്‍സന് ആരാധകരുടെ പിന്‍ബലം കൂടിയത്. ബിഗ് ബോസിനകത്തും പുറത്തും തന്റേതായ വ്യക്തിത്വവും തീരുമാനങ്ങളുമെടുത്ത് മറ്റുള്ളവരില്‍ നിന്നും നടന്‍ വ്യത്യസ്തനായി നിന്നിരുന്നു.

ഭാര്യ നീരജയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഏറ്റവും പുതിയതായി താനൊരു സര്‍പ്രൈസ് ഒരുക്കിയതിനെ പറ്റിയാണ് റോണ്‍സന്‍ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ രസകരമായൊരു വീഡിയോ പങ്കുവെച്ചതിനൊപ്പമാണ് നടിയും അവതാരകയുമായ മീര അനിലിനൊരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയെ കുറിച്ച് താരം പറഞ്ഞത്.

meeraanil

നടി മീര അനിലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണ പിറന്നാളാഘോഷവുമായി ഗോവയിലേക്കാണ് നടി പോയത്. അവിടെ വെച്ച് മീരയുടെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റോണ്‍സനും ഭാര്യയും കൂട്ടുകാരുമൊക്കെ ചേര്‍ന്ന് മീരയ്ക്ക് ഒരു സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത്.

'ഞാന്‍ എപ്പോഴും പറയാറില്ലേ. മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മളും സന്തോഷവാന്മാരാകും. ഞങ്ങള്‍ ഇപ്പോള്‍ ഗോവയില്‍ ആണുള്ളത്. അങ്ങനെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഭാര്യക്കൊരു ചെറിയ സര്‍പ്രൈസ് ബെര്‍ത്ത്്‌ഡേ പാര്‍ട്ടി..' എന്നാണ് ഇതിനെ പറ്റി റോണ്‍സന്‍ പറഞ്ഞിരിക്കുന്നത്.

സന്തോഷം പങ്കിടാന്‍ സമയവും കാലവുമൊന്നും നോക്കേണ്ടതില്ലെന്നാണ് റോണ്‍സന്‍ പറയുന്നത്. മീരയും ഭര്‍ത്താവ് വിഷ്ണുവും ബാക്കിയുള്ള സുഹൃത്തുക്കളും എത്തുന്നതിനു മുന്‍പ് തന്നെ കേക്കും ബൊക്കെയുമൊക്കെ വാങ്ങി റോണ്‍സന്‍ അടക്കമുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. സ്ഥലത്തേക്ക് എത്തിയപ്പോള്‍ തന്നെ തന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കാനാണെന്ന് മനസിലായ മീര അതീവ സന്തോഷത്തോടെ അകത്തേക്ക് കയറി വന്നു.

meeraanil

ശേഷം അവിടെ കരുതിയിരുന്ന ബൊക്കെ വിഷ്ണു സമ്മാനമായി നല്‍കി. എല്ലാവരും ചേര്‍ന്ന് കേക്കൊക്കെ മുറിച്ച് വളരെ സന്തോഷത്തോട് കൂടിയാണ് പിറന്നാളാഘോഷം പൊടിപൊടിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. അതേ സമയം നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ കരയിച്ചു എന്നായിരുന്നു റോണ്‍സന്റെ പോസ്റ്റിന് താഴെ മീര നല്‍കിയ കമന്റ്.

അതേ സമയം മീരയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 'ഹലോ മീര, ഈ സുന്ദരിയെ നേരില്‍കണ്ട് ഒരു അഭിനന്ദനം അറിയിക്കാന്‍ കഴിയാത്തത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരാനഷ്ടമാണ്. എന്താണ് മീരയുടെ സൗന്ദര്യത്തിന്റെ രഹസ്യം? മീര എന്ന ഈ സുന്ദരിയെ കണ്ടു കൊതിക്കാത്ത പുരുഷന്മാര്‍ ഉണ്ടോ? എന്നിങ്ങനെയാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്.

റോണ്‍സനെ പോലെ വാഹന പ്രേമിയാണ് മീരയുടെ ഭര്‍ത്താവ് വിഷ്ണുവും. നിലവില്‍ താരങ്ങള്‍ ഒരുമിച്ചാണ് ബൈക്കില്‍ ഗോവയിലേക്ക് യാത്ര പോയിരിക്കുന്നത്. അടുത്തിടെ തന്റെ വീട്ടിലേക്ക് പുതിയ അതിഥിയായി ഒരു ആഡംബര ബൈക്ക് സ്വന്തമാക്കിയതിനെ പറ്റി മീര തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. താനും ഭര്‍ത്താവും യാത്രകളെ ഇഷ്ടപ്പെടുന്നവരാണെന്നും വണ്ടികളോട് പ്രത്യേക കമ്പമുണ്ടെന്നും മീര മുന്‍പും പറഞ്ഞിട്ടുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി സ്റ്റാര്‍സില്‍ അവതാരകയായി എത്തിയതോടെയാണ് മീര അനില്‍ ശ്രദ്ധിക്കപ്പെടുന്നത്. നര്‍ത്തകി കൂടിയായ മീര സിനിമയിലും അഭിനയിച്ചിരുന്നു. അമല പോള്‍ നായികയായിട്ടെത്തിയ മിലി എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത് കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. കൂടുതലായും അവതാരകയായി നിന്നിരുന്ന നടി 2020 ലാണ് വിവാഹിതയാവുന്നത്.

More from Filmibeat

Read more about: meera മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X